: എന്ത് നടക്കാത്ത സ്വപ്നം… നീ വാ പോവണ്ടേ
ഇന്ദുവിനെക്കൂട്ടി ടാക്സിയിൽ ആദി നഗരം ചുറ്റി. ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് ഇന്ത്യൻ റെസ്റ്ററന്റിൽ നിന്നും ഭക്ഷണവും കഴിച്ച് രണ്ടുപേരും വീട്ടിൽ തിരിച്ചെത്തി. ഇന്ദു അറിയാതെ ആദി പലപ്പോഴായി അവളെത്തന്നെ നോക്കി ആസ്വദിക്കുന്നുണ്ടായിരുന്നു. ഇന്ദുവാണെങ്കിൽ നഗരത്തിന്റെ ഭംഗിയും വൈവിധ്യങ്ങളും നോക്കിക്കാണുന്ന തിരക്കിലായിരുന്നു. ജീൻസ് പാന്റും ജാക്കറ്റും ധരിച്ച ഇന്ദുവിനെകണ്ടാൽ അവളുടെ പ്രായമെത്രയെന്ന് പറയാനൊക്കില്ല. അതീവ സുന്ദരിയായി തുടുത്തുനിൽക്കുന്ന ഇന്ദുവിന്റെ മേനിയഴക് വർണനാതീതം. സാരിയുടുത്ത് ചന്ദനക്കുറിച്ചൂടി നെറ്റിയിൽ സിന്ദൂരമണിഞ്ഞു ദേവിയെപോലെ അണിഞ്ഞൊരുങ്ങിവരുന്ന ഇന്ദുവിന്റെ രൂപം ആദിയുടെ മനസിലുണ്ട്. അലങ്കാരങ്ങളൊന്നുമില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിന്റെ മുഖം കണ്ടാൽ തന്നെ ആരുമവളോട് പ്രണയത്തിലായിപ്പോകും. അതുപോലെ വശ്യമായൊരു സൗന്ദര്യമാണ് ഇന്ദുവിന്.
അടുത്ത ദിവസം രാവിലെ ഇന്ദുവിനെ വിളിച്ചുണർത്തിയത് ആദിയാണ്. ഇന്ദു കണ്ണുതുറന്നു നോക്കുമ്പോൾ ചായയുമായി നിൽക്കുന്ന അവന്റെ മുഖമാണ് കാണുന്നത്.
: നീ ഇത്ര രാവിലെ എണീച്ചോ.. എന്തിനാ ചായയിട്ടേ… എന്നെ വിളിച്ചാൽപോരായിരുന്നോ
: ഇത്ര രാവിലെയോ… എന്റെ മാഷേ സമയം ഒൻപതായി
: അയ്യോ… എന്തൊരു ഉറക്കമാ ഞാൻ ഉറങ്ങിയത്. നീ ഒന്ന് ക്ഷമിക്ക് ഞാൻ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കിത്തരാം
: ഇന്ദൂട്ടി പതുക്കെ പോയി ഫ്രഷായി വാ.. ഞാൻ അപ്പുറത്ത് ഉണ്ടാവും
ഇന്ദു ഫ്രഷായി മുടിയൊക്കെ കെട്ടിക്കൊണ്ട് അടുക്കളയിലേക്ക് കടക്കുമ്പോൾ ആദി അവിടുണ്ട്.
: ആഹാ നല്ല മണമുണ്ടല്ലോ, നീയെന്താ ഉണ്ടാക്കിയത്
: വാ ഇരിക്ക്.. ഇന്നത്തെ തുടക്കം എന്റെ കൈകൊണ്ട്
രണ്ടുപേരും മുഖാമുഖം ഇരുന്നു. മുഖം കഴുകിയശേഷം ശരിക്കും തുടയ്ക്കാത്തതിനാൽ ഇന്ദുവിന്റെ മുടിയിഴകൾ കവിളിൽ ഒട്ടിയിരിക്കുന്നത് കാണാൻ നല്ലഭംഗിയുണ്ട്. തണുത്തു വിറച്ചുകൊണ്ട് ഇന്ദു ഇരുകൈകളും കവിളോട് ചേർത്തുവച്ച് ടേബിളിൽ കൈമുട്ട്കുത്തിയിരിക്കുമ്പോൾ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകൾ ആദിയുടെ നെഞ്ചിടിപ്പ് കൂട്ടി.
: ഒന്ന് വേഗം തുറക്കെടാ ആദി.. എനിക്കാണെങ്കിൽ തണുത്തിട്ട് വയ്യ
: ഈ അമ്മായി എങ്ങനാ ഇത്രയുംനാൾ അവിടെ പിടിച്ചുനിന്നത്..
: അവർ ഹീറ്റർ ഇടുമായിരുന്നല്ലോ
: ആഹ് അവർ രണ്ടും അമ്മായിയേക്കാൾ കഷ്ടമാണ്… ഇന്ദൂട്ടിയുടെ തണുപ്പൊക്കെ ഇപ്പൊ മാറ്റിത്തരാം നല്ല ചൂടുള്ള സാധനം ഉണ്ടാക്കിവച്ചിട്ടുണ്ട്