രേണുകേന്ദു 2 [Wanderlust]

Posted by

: അമ്മായിക്ക് എന്താ ഒരു മൂഡോഫ്..

: ഹേയ് ഒന്നുമില്ലെടാ.. നീ പോയിട്ട് വാ.. ഇടയ്ക്കൊക്കെ ഇങ്ങോട്ട് ഇറങ്ങണേ

: അതൊക്കെ ബുദ്ദിമുട്ടല്ലേ….നോക്കട്ടെ പറ്റിയാൽ ഇറങ്ങാം

: ഉം…

ഇന്ദുവിന്റെ മുഖം വാടി. അവൾ ഒറ്റപെട്ടതുപോലൊരു തോന്നൽ ആ മുഖത്ത് അലയടിച്ചു. കഷ്ടപ്പെട്ട് അവൾ കണ്ണുകളെ നിയന്ത്രിച്ചു. ഇനിയും തുടർന്നാൽ ഇന്ദുവിന്റെ കണ്ണുകൾ നിറയുമെന്ന് ആദിക്ക് തോന്നി

: അമ്മായി വരുന്നോ എന്റെകൂടെ

ഇന്ദുവിന്റെ ചുണ്ടുകൾ മലർന്നു, സന്തോഷമോ പ്രതീക്ഷയോ അവളുടെ മുഖം പുഞ്ചിരിതൂകി. അത് പുറത്തുകാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചെങ്കിലും ആദി കയ്യോടെ പിടിച്ചു..

: വേഗം പോയി ബാഗും തുണിയുമൊക്കെ എടുക്ക് ഇന്ദൂട്ടി.. നമ്മൾ ഒരുമിച്ചല്ലേ പോകുന്നേ

: സത്യം….

: അല്ലെങ്കിൽ പിന്നെന്തിനാ ഞാൻ അത്രവലിയ വീടൊക്കെ എടുത്തത്…

ഇന്ദുവിന്റെ മനസ് സന്തോഷംകൊണ്ട് തുള്ളിച്ചാടി.. അവൾ പെട്ടെന്ന് തന്റെ ബാഗൊക്കെ പാക്കുചെയ്ത് ആദിയുടെ കൂടെയിറങ്ങി. രണ്ടുദിവസം പൊതു അവധിയായതിനാൽ കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തിൽ ടെൻഷനില്ല. അതുകൊണ്ട് ഇന്ദുവിനും വളരെയധികം സന്തോഷമായി. ഷാരോണിന്റെ കാറിൽ വീട്ടിലെത്തിയ ആദിയും ഇന്ദുവും അവനെ യാത്രയാക്കിയശേഷം വീടുമുഴുവൻ നടന്നു കണ്ടു. നല്ല സൗകര്യമുള്ള വീട്. മുകളിലത്തെ നിലയിൽ നല്ലൊരു ബാൽക്കണിയുണ്ട്. അവിടെയിരുന്നാൽ കണ്ണിനും മനസിനും നല്ല കാഴ്ചയാണ്. പച്ചപുതച്ച മലനിരകളും മഞ്ഞുപൊഴിയുന്ന താഴ്വരയുമെല്ലാം കൺകുളിർക്കെ ആസ്വദിക്കാം. ബാക്ക് യാർഡിൽ ആപ്പിൾ മരങ്ങൾ പൂത്തുനിൽക്കുന്നു. ഫലവൃക്ഷങ്ങളാൽ സമ്പന്നമായ നല്ല ചുറ്റുപാട്. സാധനങ്ങളെല്ലാം ഒതുക്കി വച്ച ശേഷം ഇന്ദു നല്ലൊരു കട്ടൻ ചായയുമായി ആദിയുടെ അടുത്തെത്തി. ചായ ടേബിളിൽ വച്ച് ഇന്ദു ഒരു കസേരയിൽ ഇരുന്നതും ആദി ജീവിതത്തിലാദ്യമായി ഇന്ദുവിന്റെ കയ്യിൽ പിടിച്ചു. അവന്റെ കയ്യിലെ തണുപ്പ് ശരീരത്തിലേക്ക് മിന്നൽപ്രവാഹംപോലെ കടന്നതും ഇന്ദുവൊന്ന് ഞെട്ടി. അവളുടെ കൈത്തണ്ടയിലെ കുഞ്ഞൻ സ്വർണരാജികൾ എഴുന്നേറ്റു. ഒരുസെക്കൻഡ് നേരത്തേക്ക് ശരീരം മുഴുവൻ വിറങ്ങലിച്ച ഇന്ദുവിന്റെ കണ്ഠമിടറി…

: ആദി…

: ഇതെന്താ അമ്മായി ഷോക്കടിച്ചപോലെ… വാ, നല്ല അടിപൊളി കാഴ്ച കണ്ടുകൊണ്ട് ചായ കുടിക്കാം…

ആദി കൈപിടിച്ച് വലിച്ചപ്പോഴേക്കും ഇന്ദു താനെ എഴുന്നേറ്റ് അവന്റെ പിറകെ ചായഗ്ലാസുമായി നടന്നു. അവൾക്ക് വിശ്വസിക്കാനാവുന്നില്ല തനിക്കെന്തുപറ്റിയെന്ന്. യാന്ത്രികമായി എല്ലാം ചെയ്യുന്നതുപോലൊരു തോന്നൽ. ആദിയുടെ സ്പർശം തന്നെ ഏതോ മായാലോകത്തെത്തിച്ചപോലൊരു തോന്നലിൽ ഇന്ദു അവനെത്തന്നെ നോക്കി നടന്നു. ബാൽക്കണിയിൽ രണ്ടു കസേരകളിലായി ഇരിപ്പുറപ്പിച്ച അവർക്കുമുന്നിൽ സൂര്യൻ പൊൻപ്രഭ ചൊരിഞ്ഞുകൊണ്ട് അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദിയുടെ അടുത്തിരിക്കുമ്പോൾ ഏതോ കാന്തിക വലയത്തിൽ പെട്ടുപോയോ എന്ന തോന്നലാണ് ഇന്ദുവിന്റെയുള്ളിൽ. തന്റെ വിശ്വസ്തനും, രക്ഷകനും ഉപദേശകനും എല്ലാം ആദിയാണ്. ഇതുവരെ സ്വപ്നം കാണാത്തൊരു ജീവിതം സാധ്യമാക്കിയതും ആദിതന്നെ. ജീവിതത്തിൽ തളർന്നുപോയ അവസരത്തിൽ കൈപിടിച്ച് കയറ്റിയ ആളോടുള്ള ആരാധനയാണോ ഇത്.. ഇന്ദു അവനെത്തന്നെ നോക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *