“……….എന്താ രശ്മിടീച്ചറെ… മറിയ ടീച്ചറിനെ ഒരു സോപ്പിടല്… വല്ല പ്രയോജനമുള്ള കാര്യമാണേൽ പറയ് കേട്ടോ… ഞാനും കൂടി ഒരു കൈ നോക്കാം…. ” ആഗതൻ ചിരിച്ചുകൊണ്ട് രഷ്മിടീച്ചറെ നോക്കി കണ്ണിറുക്കി…
“……….ഡാ ഡാ മജീദേ… വേണ്ട വേണ്ടാ… ടീച്ചർമാരെ നോക്കിയുള്ള കണ്ണിറുക്കൽ അത്ര നല്ലതല്ല മോനേ…” മറിയ ടീച്ചർ കയ്യിലിരുന്ന അസൈന്മെന്റിൽ വെട്ടിത്തിരുത്തൽ തുടരുന്നതിനിടെ അല്പം ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു.. പക്ഷെ അവരുടെ സ്വരം ഒട്ടും ഗൗരവമുള്ളതായിരുന്നില്ല…
“……….ഹൊ… അതിന് രഷ്മിടീച്ചറെ കണ്ടാൽ ആരേലും ടീച്ചറാണെന്ന് പറയുവോ… എന്നേക്കാൾ മാക്സിമം ഒരു ഏഴെട്ടു വയസ്സ് കൂടുതൽ കാണും… എന്റുമ്മച്ചിക്ക് ഇത്തിരികൂടി പ്രായമുണ്ടായിരുന്നേൽ ചിലപ്പോ എന്റെ കെട്ട്യോളായി ഇരുന്നേനെ ടീച്ചറ്…” മജീദ് വാക്കുകളിൽ കുസൃതി കലർത്തി രശ്മിയെ ഏറുകണ്ണിട്ടു നോക്കി… രശ്മി അവന്റെ സംസാരം അത്ര രസിച്ച മട്ടുകാണിക്കാതെ മൊബൈൽ ഫോണിൽ എന്തോ കുത്തിക്കൊണ്ടിരുന്നു… എങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ അവർ രണ്ടുപേരിലും ആയിരുന്നു…
“……….ഹ്മ്മ്!!!…. ടീച്ചർമാരുടെ പ്രായോം വലിപ്പോം നോക്കി നടക്കുന്ന നേരം രണ്ടക്ഷരം പഠിച്ചിരുന്നേൽ നിനക്കിപ്പം പത്താം ക്‌ളാസ് പാസ്സായി വല്ല പ്യൂണിന്റെ പണിക്കെങ്കിലും പോകാമായിരുന്നു…. വയസ്സ് പതിനെട്ടു കഴിഞ്ഞല്ലോടാ…. അവൻ കെട്ട്യോളുമാരെ ഉണ്ടാക്കാൻ നടക്കുന്നു… ഈ അസൈൻമെന്റ് കൊണ്ടോയി പത്ത് ബി യിൽ കൊടുക്കടാ!!!!… എന്നെക്കൊണ്ട് പറയിപ്പിക്കാതെ… തലതിരിഞ്ഞവൻ!!!…”
മറിയ ടീച്ചർ എഴുനേറ്റ് നിന്ന് മജീദിന്റെ നേരെ കയ്യോങ്ങി… മജീദ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി രശ്മിയെ വീണ്ടുമൊന്നുനോക്കി.. അവളപ്പോഴും മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്നു….. അവൾ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട മജീദ് മറിയ ടീച്ചറുടെ കാതിൽ എന്തോ കുശുകുശുത്തു… ടീച്ചർ തിരിച്ചും എന്തോ രഹസ്യം പറഞ്ഞുകൊണ്ട് അവന്റെ ഷോൾഡറിൽ മെല്ലെയൊന്ന് പിച്ചി, ടേബിളിലിരുന്നിരുന്ന അസൈന്മെന്റുകൾ അവന്റെ കയ്യിൽ ഏൽപ്പിച്ചു… മജീദ് വീണ്ടും രശ്മിയെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് പേപ്പറുകളുമായി പുറത്തേക്ക് പോയി…
“……….എന്താ ടീച്ചറെ… എന്താ ആ ചെറുക്കൻ പറഞ്ഞത്??? അവൻ ആളിത്തിരി പെശകാണെന്നാണല്ലോ കേൾവി… എന്താ ടീച്ചർ അവനോട് കുശുകുശുത്തത്???…” മജീദ് സ്റ്റാഫ് റൂമിന്റെ വാതിൽ കടന്ന് പുറത്തിറങ്ങിയതും രശ്മി മറിയ ടീച്ചറുടെ അടുത്തേക്ക് തിരിഞ്ഞു…
“……….ആര് പറഞ്ഞു എന്റെ രശ്മീ ഈ നുണ… അവൻ നീ കരുതുന്നപോലെ അലമ്പൊന്നുമല്ല… പിന്നെ ഇത്തിരി കുസൃതിയൊക്കെ കാണും… പ്രായം അതല്ലേ…അതിപ്പോ കുറുമ്പിന്റെ കാര്യത്തിൽ നീയാണോ മോശം??…” മറിയ രശ്മിയെ കള്ളച്ചിരിയോടെ നോക്കി… രശ്മിക്ക് ആ നോട്ടത്തിന്റെ അർഥം മനസ്സിലായില്ല… “……….നിനക്കറിയാമോ… കാഴ്ച്ചയിൽ നരുന്ത് പോലിരിക്കുന്ന ഈ ചെറുക്കനുണ്ടല്ലോ, അവൻ കഴിഞ്ഞ എലെക്ഷന് നാല് തവണയാ വോട്ട് ചെയ്തത്… ” മറിയ വലിയൊരു മഹാത്ഭുതം പോലെ സ്വരത്തിൽ പരമാവധി അതിശയോക്തി കലർത്തി പറഞ്ഞു…