എന്റെ ജീവിതം… അല്ലെ.. അതിനു എനിക്ക് ലൈഫ് ഉണ്ടോ.. ഞാൻ എങ്ങനെ ആണ് ജീവിക്കുന്നെ എന്ന വല്ലബോധവും നിങ്ങൾക് ഉണ്ടോ?
ഭരത്..
സജിനി… ഐ സൊ അ ലൈഫ് വിത്ത് യു. എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ല.. എല്ലാവരും ഉണ്ട്.. പക്ഷെ എപ്പോഴും ഞാൻ ഒറ്റക്ക് ആയിരുന്നു.. ചെറുപ്പം മുതൽ.. എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്ന് പലപ്പോഴും ഞാൻ ആലോചിച്ചു നിൽക്കാർ ഉണ്ട്..
ഭരത്.. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരും.. പക്ഷെ അത് ആലോചിച്ച നിന്നാൽ ഒന്നും നടക്കില്ല.. എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് പോവണ്ടേ.. അപ്പൊ…
പ്ലീസ്.. ഇനി ആ ഡയലോഗ് പറയരുത്.. കാരണം.. ഈ മുന്നോട്ട് ഉള്ള പോക് ഞാൻ നിങ്ങളുടെ കൂടെ ആഗ്രഹിച്ച പോയതായിരുന്നു.. വല്ലാതെ.. എപ്പോഴും എനിക്ക് കൂട്ടായി.. സന്തോഷത്തോടെ.. ഒരു ജീവിതപങ്കാളി എന്ന രീതിയിൽ ഒക്കെ.. പക്ഷെ.. എനിക്ക് അത് നടക്കില്ല..
ഭരത്..
ഞാൻ നിന്നെ അവോയ്ഡ് ചെയ്തതല്ല.. കൂടുതൽ ഞാൻ നിന്നെ കാണുന്നതും കൂടുതൽ ഞാൻ നിന്നിൽ അടുക്കുന്നത് പോലെ എനിക്ക് തോന്നി.. അന്ന് നമ്മൾ പിരിഞ്ഞതിനു ശേഷം നിന്നെ ഓർക്കാത്ത ഒരു ദിവസം ഇല്ല.. എനിക്ക് ഇപ്പോഴും ഇഷ്ടമാണ് നിന്നെ.. എന്റെ ഉള്ളിൽന്റെ ഉള്ളിൽ.. ഞാൻ തന്നെ സ്വയം പറയുന്നുണ്ട്.. അവളെ മറക്കണം മറക്കണം.. എന്ന്.. പക്ഷെ ആവുന്നില്ല.. മെല്ലെ എല്ലാം നടക്കുമായിരിക്കും.. ഇവിടെ തന്നെ ഒരുപാട് പേരുണ്ട്.. എനിക്ക് വിചാരിച്ചാൽ അവരെ എന്റെ മനസ്സിൽ ഒരു ഇടം കൊടുക്കാൻ പറ്റുമായിരിക്കും.. പക്ഷെ അവർ ആരും നിനക്ക് പകരമായി വരില്ല.. അത് ഞാൻ മനസിലാക്കി..
ഭരത്.. എനിക്ക്.. എനിക്ക് എന്താ പറയണ്ടേ എന്ന് അറി.. യില്ല… (അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ കരയാൻ തുടങ്ങി.. )
എനിക്ക് നീ കരയുന്നത് കണ്ട് നില്കാൻ ആവില്ല.. ഞാൻ പോവുന്നു.. ബൈ.. ഐ മിസ്സ് യു.. ഐ മിസ് അസ്.. ബൈ..
ഞാൻ അവിടെ നിന്നും ഇറങ്ങി.. എനിക്കും കരച്ചിൽ ചെറുതായി വന്നു.. പക്ഷെ.. ആണായി ജനിച്ചുപോയില്ലേ.. കരയാൻ പാടില്ലല്ലോ.. ഞാൻ നേരെ ക്ലാസ്സിൽ കയറിൽ. അനഘയുടെ അടുത്തിരുന്നു..