ആഴ്ചകളുടെ ഇടവേളയിൽ ഇന്ദുവിന്റെ ടിക്കറ്റും വിസയും ശരിയായി. നാട്ടിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ആദിയും രേണുവും ഇന്ദുവിന്റെ അമ്മയും ചേർന്ന് എയർപോർട്ടിലേക്കുള്ള യാത്രയിലാണ്. പിറ്റേ ദിവസം കാലത്തുള്ള ഫ്ലൈറ്റിൽ ഇന്ദു ന്യൂസീലാൻഡിലേക്ക് പറക്കും. മുൻപ് തന്റെ ഭർത്താവിന്റെ കൂടെ ഗൾഫിൽ പോയിട്ടുള്ള ഇന്ദുവിന് ഫ്ലൈറ്റ് യാത്ര പുതുമയുള്ള കാര്യമല്ല. യാത്രാമധ്യേ ഇന്ദുവിനെ ചൂടാക്കാനാണോ അതോ ചുമ്മാ പറഞ്ഞതാണോ എന്നറിയില്ല ആദി രേണുവിനോട് മാമന്റെ ഫോണിലേക്ക് മെസ്സേജ് വിടാൻ പറഞ്ഞു
: രേണു… അച്ഛന് ഹാപ്പി ഓണം അയക്കുന്നില്ലേ..
: അയ്യോ മറന്നുപോയി…ഇപ്പൊ അയക്കാം
: ഓഹ് പിന്നേ.. ഒരച്ഛനും മോളും. നിനക്ക് വേറെ പണിയൊന്നുമില്ലേ രേണു..
: അമ്മയ്‌ക്കെന്താ… ഇത് എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ അയക്കുന്നതല്ലേ.. എന്റെ മെസ്സേജാണ് അച്ഛൻ എല്ലാവർക്കും അയച്ചുകൊടുക്കുന്നത്.. ഇത്തവണ പതിവ് തെറ്റിക്കണ്ട
: എന്നിട്ട് നീ എനിക്ക് ഒന്നും അയച്ചില്ലല്ലോ
: അമ്മയ്ക്ക് വേറെ തരാം.. ഇത് അച്ഛനുവേണ്ടിയുള്ള സ്പെഷ്യൽ മെസ്സേജാണ്..
എയർപോർട്ടിലെ വികാരനിർഭര നിമിഷങ്ങൾക്കൊടുവിൽ ഇന്ദു കൈവീശി ടാറ്റയും പറഞ്ഞ് എല്ലാവരുടെയും മുന്നിൽ നിന്നും മറഞ്ഞുപോയി. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ രേണുവാണ് മുൻസീറ്റിൽ ആദിയുടെ കൂടെയുള്ളത്. രേണുവിന്റെ മുത്തശ്ശി പിന്നിലിരുന്നുകൊണ്ട് നല്ല ഉറക്കമാണ്. രേണു ഇടയ്ക്കിടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുന്നത് കാണുന്നുണ്ട്..
: എന്താടി ഇങ്ങനെ നോക്കുന്നത്…
: അതാണല്ലോ ശീലം… മാറി വരാൻ കുറച്ചു ടൈമെടുക്കും മാഷേ
: ഇനിയിപ്പോ ഇന്ദൂട്ടിയെ പേടിക്കണ്ടല്ലോ… നൈസായിട്ട് പറത്തി വിട്ടില്ലേ..
: പാവം അമ്മ… ഈ ഈ കുരങ്ങനെ വല്ലാതെ വിശ്വസിച്ചുപോയി ഈയടുത്തായിട്ട്
: എന്നിട്ട് നിനക്കും അമ്മയ്ക്കും ദോഷമൊന്നും വന്നില്ലല്ലോ
: അതും ശരിയാ…
: മതി മതി.. അധികം പറയണ്ട.. ബാക്കിൽ ഒരാളുള്ളത് മറക്കണ്ട
: ഉം…. അല്ല ഏട്ടൻ പെട്ടെന്ന് തിരിച്ചുപോകുന്നുണ്ടോ
: ഇന്ന് വേണേൽ ഇന്ന് പോകാമായിരുന്നു…പക്ഷെ നമുക്ക് കുറച്ചു കാര്യങ്ങൾ തീർക്കാനില്ലേ ഇവിടെ
: ഇന്നലെ അയച്ച മെസ്സേജ് എന്തായി… സംഭവം നടക്കുമോ
: നീ ഒന്ന് ക്ഷമിക്ക് പെണ്ണേ.. വീട്ടിലെത്തട്ടെ. അവിടെയല്ലേ നമ്മുടെ സെർവർ ഇരിക്കുന്നത്