: എന്തെങ്കിലുമൊരു ജോലി നോക്കിക്കൂടെ.. നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ അമ്മായിക്ക്.
: ഉം.. നോക്കണം. പക്ഷെ ആര് ജോലിതരും. പിന്നെ വല്ല കടയിലും സെയിൽസ് ഗേളായി പോവണം
: ഹേ അതൊന്നും വേണ്ട. ഞാനൊന്ന് ശ്രമിക്കട്ടെ. അമ്മായി നല്ലൊരു ബയോഡാറ്റ ഉണ്ടാക്കി താ..
: എന്റെകയ്യിൽ അതൊന്നുമില്ല… ആരെങ്കിലും വിചാരിച്ചോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്
: അതൊക്കെ നമുക്ക് ഉണ്ടാക്കാം, അമ്മായി രണ്ടുദിവസം കഴിഞ്ഞു വീട്ടിലേക്ക് വാ. എനിക്ക് വേറെയും കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
: ഞാനെങ്ങനാ അവിടെ വരുന്നത്.. ലളിയേച്ചിയൊക്കെ എന്തുവിചാരിക്കും
: അമ്മയ്ക്ക് സന്തോഷമാവത്തെ ഉള്ളു.. അമ്മായി വരുമ്പോ വിളിക്ക്. ഞാൻ വണ്ടിയുമായി വരാം…
തിരിച്ചു വീട്ടിലെത്തിയ ആദി കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും എഴുന്നേറ്റതേയില്ല. ആകെ തിരക്കുപിടിച്ച രണ്ടുദിവസങ്ങൾ. ഉണ്ണാനും ഉറങ്ങാനും നേരമില്ലാതെ ആദി പണിഞ്ഞുകൊണ്ടിരുന്നു. അവന്റെ മനസിലുണ്ടായ ആശയം അമ്മയോടും ചേച്ചിയോടും പറഞ്ഞപ്പോൾ അവരുടെ പരിപൂർണ പിന്തുണയും.
: അമ്മേ…. ഇത്രയും കാര്യം ഇവൻ എനിക്കുവേണ്ടി ചെയ്തിരുന്നേൽ ഞാൻ എന്നേ കാശുണ്ടാക്കിയേനെ
: അതിന് നിന്റെ ഭർത്താവ് മാമനെപ്പോലെ ആയില്ലല്ലോ.. ആവട്ടെ അപ്പൊ നോക്കാം
: പോടാ അവിടുന്ന്… ഇത് അമ്മായിയോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല, ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ലെന്ന് വിചാരിക്കണ്ട, രണ്ടിന്റെയും ചുറ്റിക്കളി…
: മനസിലായെങ്കിൽ നന്നായിപ്പോയി… അവളേ എന്റെ മുറപ്പെണ്ണാ… വേണ്ടിവന്നാൽ ഞാൻതന്നെ അവളെ കെട്ടുകയും ചെയ്യും
: വേഗം പെണ്ണുചോദിച്ച് ചെല്ല്… ഇപ്പൊ കെട്ടിച്ചുതരും
………………………
കാലത്ത് ആദി ഉറക്കമുണർന്നത് ഇന്ദുവിന്റെ ഫോൺ വന്നതോടെയാണ്. ഉടനെ കുളിച്ചു റെഡിയായി അവൻ കാറുമായി ഇന്ദുവിന്റെ വീട്ടിലേക്ക് തിരിച്ചു. ആദി അവിടെയെത്തുമ്പോഴേക്കും രേണു കോളേജിലേക്ക് പോയിട്ടുണ്ട്. ഇന്ദുവിനെ കാറിലിരുത്തി ആദി പോയത് ടൗണിലേക്കാണ്.
: നമ്മളെങ്ങോട്ടാ ആദി…
: നമുക്ക് ഒന്ന് ടൌൺ വരെ പോകണം.. കുറച്ചു സാധനം വാങ്ങിക്കാനുണ്ട്. അമ്മായി ഉള്ളതുകൊണ്ട് സെലക്ഷന് വേറെ ആളെ നോക്കണ്ടല്ലോ
: ഓഹ്.. ഡ്രെസ്സെടുക്കാനാണോ..
: അത് അവിടെയെത്തുമ്പോ മനസിലാക്കിയാൽ മതി. ബയോഡാറ്റ ഉണ്ടാക്കണ്ടേ.. സർട്ടിഫിക്കറ്റ് എടുത്തില്ലേ
: അതൊക്കെയുണ്ട്… ഫോട്ടോയില്ല
: അത് നമുക്ക് എടുക്കാം.. വീട്ടിൽ കാമറ ഉണ്ടല്ലോ