അമ്മ – എന്താ എന്തു പറ്റി എന്റെ മോൾക്ക്… ഞാൻ ഒന്നും പറയാതെ അകത്തേക്കു ഓടി കേറി..
അമ്മ കൂടെ കേറി വന്നു…
അമ്മ – എടീ എന്തു പറ്റിന്
ഞാൻ – നിങ്ങൾക്കായിരുന്നല്ലോ എന്നെ കെട്ടു കെട്ടിക്കാൻ തിടുക്കം…ഇപ്പോൾ മതിയായില്ലേ എന്നും പറഞ്ഞു ബെഡിലേക്ക് വീണു കരഞ്ഞു…
അമ്മ പെട്ടെന്നു ഫോൺ എടുത്ത് ഷിബു നെ വിളിച്ചു കാര്യം തിരക്കി ദേഷ്യം കയറി നിന്നിരുന്ന ഷിബു എന്തെക്കെയോ പറഞ്ഞു … പിന്നീട് അവിടെ തെറി വിളിയുടെ പൂരപ്പാട്ടു ആയിരുന്നു അമ്മ അമ്മയുടെ കലി മൊത്തം അവനെ ഫോണിലൂടെ പറഞ്ഞു…
ഞാൻ ഏതായാലും കരഞ്ഞു കരഞ്ഞു ഉറങ്ങി പോയി… കുറച്ചു കഴിഞ്ഞു എഴുന്നേറ്റപ്പോഴേക്കും കുഞ്ഞിനെ കൊണ്ടു വിദ്യ നടക്കുന്നുണ്ടായിരുന്നു… ഞാൻ പതിയെ എഴുനേറ്റു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു മുഖം വല്ലാതെ വീർത്തിട്ടുണ്ട്… നല്ല വേദനയും ഉണ്ട് ഞാൻ കുറച്ചു നേരം കൂടി കിടന്നു. അപ്പോഴേക്കും അമ്മ വന്നിട്ടെന്നോട് ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞു ഞാൻ വേണ്ടാന്നു പറഞ്ഞു… പക്ഷെ അമ്മയുടെ നിർബദ്ധതിനു വഴങ്ങി ഞങ്ങൾ ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി..അങ്ങനെ കുറച്ചു വേദനയിലും ഞാൻ എന്റെ വീട്ടിൽ സുഗമായി ഉറങ്ങി…
രാവിലേ എഴുന്നേറ്റപ്പോൾ എന്റെ മോനേം കൊണ്ടു വിദ്യ നടക്കുന്നത് കണ്ടു…ഞാൻ കണ്ണാടി നോക്കി മുഖത്തെ ആണ് നീര് മാറീട്ടുണ്ട് പക്ഷെ ശരീരത്തിൽ വേദന ഉണ്ട്
“നീ ഇന്ന് ജോലിക്ക് പോണില്ലെടീ “ഞാൻ ചോദിച്ചു.
വിദ്യ – ഇല്ലെടീ എത്ര നാള് കൂടിയാ നിന്നെ കണ്ടത് ഞാൻ ഇന്ന് ലീവ് എടുത്തു.. ഞാൻ സുഖമില്ലെന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്..നമുക്ക് ബീച്ചിൽ പോയാലോ
ഞാനും കുറെ ആയി കടലൊക്കെ കണ്ടിട്ട്. മുൻപ് സ്ഥിരം പോകുമായിരുന്നു..
അങ്ങനെ ഞങ്ങൾ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ബീച്ച്ലേക്ക് പോയി..ഞങ്ങൾ അവിടെ നല്ലത് പോലെ ഓടി കളിച്ചു എന്റെ മോന്റെ കൂടെഅവൻ ആളൊരു കുറുമ്പനാണ്…ഈ ഒരു ഔട്ടിങ് അവനും ഇഷ്ടായി… ഞാനും കുറച്ചു റിലാക്സ് ആയി.. അന്ന് ഞങ്ങൾ പുറത്തുന്നു ഫുഡ് കഴിച്ചു..എന്റെ ഭർത്താവിനോട് വഴക്കിട്ടാണ് വന്നതെങ്കിലും അയാളുടെ കുറച്ചു പൈസയും ഞാൻ എടുത്തിരുന്നു..അയാൾക്ക് കുറെ കാലകത്തി കൊടുത്തതല്ലേ…വൈകുന്നേരം നേരം ഇരുട്ടിയപോഴേക്കും ഞങ്ങൾ തിരിച്ചു വീടിനടുത്തുള്ള കവലയിൽ എത്തി..