മഞ്ഞുനീർതുള്ളി പോലെ 5 [Dheepa]

Posted by

 

“നെറ്റിയിൽ ചെറിയ മുറിവുണ്ട് വേറെ കുഴപ്പമൊന്നുമില്ല ചേച്ചി.. ഞാൻ ആകെ പേടിച്ചു പോയെന്നെ ”

 

” ആ നിന്റെ പേടി ഇപ്പോഴും മുഖത്തു കാണുന്നുണ്ട് ”

ചേച്ചി എന്നെ ആക്കി കൊണ്ടു ഒരു ഡയലോഗ് അടിച്ചു.

 

ഞാൻ മുഖത്തു ഒരു ചിരി വരുത്തി എന്നിട്ട് പറഞ്ഞു

 

“വാ ചേച്ചി ചായ എടുക്കാം ”

 

ചേച്ചിക്ക് ചായ എടുത്തപ്പോഴേക്കും ഹോസ്പിറ്റലിൽ മദ്യപിച്ചു ഷിബു ചേട്ടൻ പ്രേശ്നമുണ്ടാക്കി എന്നുള്ള വാർത്തയാണ് എന്നെ തേടി വന്നത്.. എനിക്കാകെ കരച്ചിലും ദേഷ്യവും ഒക്കെ അങ്ങോട്ട് വന്നു.. അതിനിടെ ചേച്ചിടെ ഒരു കുത്തി കാട്ടലും…

 

വിനിത – എന്താ ഈ ചെറുക്കൻ ഇങ്ങനെ സാധാരണ എല്ലാരും കല്യാണം കഴിയുമ്പോൾ നന്നാവാറാണ് പതിവ്.. ഇവൻ ആണേൽ നേരെ തിരിച്ചു ഒരു ദിവസം കഴിയുംതോറും നശിക്കുവാന്…

 

അത്‌ കൂടെ കേട്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു.. ശരിയാ ഇപ്പോൾ എനിക്ക് അയാൾ ദുഃഖം മാത്രമേ തരുന്നുള്ളൂ… അയാളുടെ കൂട്ടുകാർ ആണ് അയാളെ നശിപ്പിക്കുന്നത്.. നാശങ്ങൾ..

അപ്പോഴേക്കും കുടിച്ചു ലക്ക് കേട്ട അയാളേം കൊണ്ടു കൂട്ടുകാർ അവിടെ എത്തി.. എന്റെ ദേഷ്യത്തിന് അതിരില്ലായിരുന്നു… എന്റെ നിൽപ് അത്ര പന്തി അല്ലെന്നു കണ്ടിട്ടാവണം ഷിബുന്റെ കൂട്ടുകാർ പുറത്തു തന്നെ മടിച്ചു നിന്നു

 

ഷിബു – നിങ്ങൾ എന്താ അവടെ തന്നെ നിൽക്കുന്നത് കേറി വാ ഇത് നമ്മുടെ വീടല്ലേ

 

ഞാൻ – ഒറ്റ ഒരുത്തനും ഇവിടെ കേറാൻ പാടില്ല.. ഇറങ്ങിപ്പോടാ നാറികളെ..

 

അത്‌ പറഞ്ഞതും ഷിബുന്റെ കൈ എന്റെ മുഖത്തു പതിച്ചതും പെട്ടെന്നു ആയിരുന്നു..

“പൊലയാടീ മോളെ എന്റെ കൂട്ടുകാരെ പറഞ്ഞു വിടാൻ നീ ആരാണ്”

 

എന്റെ കണ്ണിനു മുകളിൽ കൂടി ഇടി മിന്നൽ കടന്നു പോകുന്ന പോലെ എനിക്ക് തോന്നി…

 

ശരീരം നൊന്തതിനെക്കാളും അവരുടെ മുന്നിൽ വെച്ചു എന്നെ തല്ലിയതായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത്..

കാര്യങ്ങൾ എന്റെ കയ്യിനു പോയി ദേഷ്യം അത്‌ എന്റെ ഉള്ളിൽ ഇരച്ചു കയറി.. ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *