പക്ഷെ അവൻ “ഓക്കേ ചേട്ടാ… താങ്ക്സ്… എന്റെ കൂട്ടുകാരുടെ കൂടെ ഒന്നും എന്റെ വീട്ടുകാർ എന്നെ വിടത്തില്ല. ചന്ദ്രൻ അങ്കിൾ എന്റെ അച്ഛന്റെ സുപ്പീരിയർ ആയി പണ്ട് വർക്ക് ചെയ്തട്ടുണ്ട്. അങ്ങേരുടെ മോൻ എന്റെ സീനിയർ ആയി സ്കൂളിൽ പഠിച്ചിട്ടുണ്ട്. ആ ചേട്ടൻ ഇപ്പോൾ തൃശ്ശൂരിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ പഠിക്കുകയാണ്. അപ്പോൾ അങ്ങനെ ബാലചന്ദ്രൻ അങ്കിൾ വഴി എന്തെങ്കിലും കാരണം പറഞ്ഞ് വീട്ടിൽ നിന്ന് ചാടാൻ പറ്റും .”എന്ന് പറഞ്ഞു.
ഞാൻ രണ്ടും കല്പിച്ചു എന്റെ ഫോൺ നമ്പർ അവനു കൊടുത്തിട്ട് പറഞ്ഞു ” ഇനി മോൻ ബോറടിച്ച് ഇരിക്കുമ്പോൾ പറഞ്ഞാൽ മതി.. നമുക്ക് ഇങ്ങോട്ടെങ്കിലും കറങ്ങാൻ പറ്റുമോ എന്ന് നോക്കാം…. ”
അവൻ നമ്പർ വാങ്ങി, സേവ് ചെയ്തു.
അപ്പോഴേക്കും ചന്ദ്രൻ വന്നു . ചെറുക്കൻ അപ്പോഴേക്കും ഒന്നുകൂടെ ഫ്രീ ആയിട്ട് ചന്ദ്രനോട് പറഞ്ഞു ” അങ്കിളിന്റെ കൂട്ടുകാരൻ സൂപ്പർ ആണല്ലോ… നല്ല സൂപ്പർ ഷവർമയും വാങ്ങിയാണല്ലോ വന്നത്… താങ്ക്സ്…. ”
ചന്ദ്രൻ എന്നെ ഒന്ന് അർത്ഥം വെച്ച് പാളി നോക്കിക്കൊണ്ട് തിരികെ വണ്ടി ഓടിച്ചു. ഞാൻ ആർടിഒ ഓഫീസിന്റെ അവിടെ ഇറങ്ങി, ചന്ദ്രൻ ചെറുക്കനെ വീട്ടിൽ കൊണ്ടുപോയി വിട്ടു.
വൈകിട്ട് ചന്ദ്രൻ എന്റെ വീട്ടിലേക്ക് വന്നു.
എന്നോട് “ഡാ… നീ അവന്ഇത്രയും പെട്ടെന്ന് നമ്പർ കൊടുത്തു അല്ലേ. നന്നായി.
വേറെ ഒന്നും ഇല്ലേലും ഒരു നല്ല ഫ്രണ്ട്ഷിപ്പ് ആയി കാര്യങ്ങൾ പൊയ്ക്കോട്ടെ. പിന്നെ നിങ്ങടെ പേർസണൽ കാര്യങ്ങൾ എന്നോട് പറയേണ്ട, അത് ശെരിയല്ലല്ലോ… നിങ്ങള് നല്ല ഫ്രണ്ട്സ് ആണ് എന്ന് മാത്രം ഞാൻ ചിന്തിച്ചോളാം… പിന്നെ അവന്റെ കൂടെ കറങ്ങാനോ മറ്റോ തോന്നിയാൽ എന്നോട് പറഞ്ഞാൽ ഞാൻ അവനെ വീട്ടിൽന്നു ചാടിക്കാം….” എന്ന് പറഞ്ഞ് പിന്നെ ഞങ്ങൾ കുറച്ച് നേരം ചില്ല് ചെയ്തു ഇരുന്നു അവൻ പോയി.
നൈറ്റ് ഒരു എട്ടുമണി കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ വാട്സാപ്പിൽ മെസ്സേജ് വന്നു. ജിതിന്റെ ആണ്.
“ഫുഡ് കഴിച്ചോ…..” എന്ന് ചോദിച്ച് ഉള്ള അവന്റെ മെസ്സേജ് കണ്ടപ്പോൾ എന്റെ മനസ്സ് ഒന്ന് കുളിർത്തു.