“” നാളെ പോവാട്ടോ നമ്മക്ക് നമ്മടെ വീട്ടിക്ക്.. “”
ഞനാ തലയിലൂടെ ഒന്നുഴിഞ്ഞു അവളെ ചേർത്ത് പിടിച്ച്. ഒന്നുമൂളി അവളൊന്നുടെ ന്നോട് ചേർന്നു.
“” ന്നാ നിങ്ങള് പ്രണയിക്ക്, ഞാനും തള്ളയും കൂടെ അങ്ങ് പോവാ.. എടാ ന്തേലും ഉണ്ടേൽ വിളി.. “”
അവനൊന്നു ചിരിച്ചു അമ്മേടെ തോളിലൂടെ കൈയിട്ട് മുറിക്ക് വെളിയിലേക്ക് നടന്നു.
“” ഏട്ടാ ന്റെ അസുഖം മുഴുവൻ മാറിയോ.. ഇനി വരൂല.. “”
“‘ ഇല്ലെടാ.. ന്റെ പൊന്നിന് ഇനി ഒന്നും വരൂല
ക്കെ ഭേദായി.. ഇനി ന്റെ മോൾക്ക് ഒരസുഖം വരാനും ഞാൻ സമ്മതിക്കില്ല..””
“” സത്യായിട്ടും… “”
ആ കണ്ണുകൾ ഒരുപാട് നാളുകൾക്കു ശേഷം വിടരുന്നത് ഞാൻ കണ്ടറിഞ്ഞു, ആ കവിളിൽ ചുവപ്പിന്റെ പാടുകൾ തെളിയുന്നതും ഞാൻ കണ്ടു, കുസൃതി ആ കണ്ണുകളിൽ ഓളം വെട്ടുന്നു.. അവളെന്റെ പഴയ രാഖി ആവുന്നു.
“” പിന്നല്ലാതെ.. ഇനി ന്റെ കൊച്ചിന് ഒന്നും വരില്ലെന്നേ.. നമ്മളിനി ഒരുപാട് സ്ഥാലത്തു പോകും ഒരുപാട് ആളുകളെ കാണും, ന്റെ കൊച്ചിന് വേണ്ടതെല്ലാം നമ്മള് വാങ്ങും അങ്ങനെ അങ്ങനെ നമ്മള് ജീവിക്കും.. “”
“” ഏട്ടന് ന്താ എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.?? “”
അതൊരു ചോദ്യമായിരുന്നു കണ്ട അന്നുമുതൽ ഈ നിമിഷം വരെ അവളെ എന്നിൽ ലായിപ്പിക്കാൻ തക്ക കാരണം ഇന്നേ വരെ ഞാൻ അവളോട് പറഞ്ഞിട്ടില്ല ,
സീനിയേഴ്‌സിന്റെ അടുത്തുനിന്നു രക്ഷപെടാൻ ചുറ്റുമോടിയ ആ കൂവള മിഴികൾ എന്നിൽ തറഞ്ഞു നില്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കിനിന്നു, ആ കണ്ണിന്റെ തിളക്കത്തിൽ അല്ലകിൽ ആ നോട്ടത്തിന്റെ തീക്ഷണയിൽ ഞാൻ കുടുങ്ങുകയായിരുന്നു.. അന്നാ നോട്ടത്തിന് മുന്നിൽ അടിയറവു പറഞ്ഞവൻ ആണ് ഞാൻ. പിന്നീട് അവളെ എന്നിലേക്ക് അടുപ്പിച്ചത് അതായിരുന്നു, അത് മാത്രമായിരുന്നു