എല്ലാമറിഞ്ഞപോൾ അവൾ ഒരുപാട് എതിർത്തു ഈ കല്യാണത്തിൽ നിന്ന്, വേറെ ഒരാളെ കെട്ടാൻ എന്നോട് ഒരുപാട് തവണ കെഞ്ചി പറഞ്ഞ്., കഴുത്തിൽ താലി വീഴുന്ന അവസാന നിമിഷം വരെ അവളുടെ ചുണ്ടുകൾ മന്ദ്രിച്ചുകൊണ്ടിരുന്നു, ഞങ്ങൾക്കെല്ലാം ആത്മവിശ്വാസവും പ്രചോധാനവും നൽകിയതുമവളായിരുന്നു, ആദ്യത്തെ കിമോ കഴിഞ്ഞു കലങ്ങിയ കണ്ണിൽ ചിരിയോളിപ്പിച്ചു അവൾ പറഞ്ഞ വാക്കുകൾ അന്നെന്റെ നെഞ്ചിൽ പോറൽ സൃഷ്ടിച്ചിരുന്നു.!
“” ഞാൻ കരുതിയപോലെ അല്ലാട്ടോ ! ജീവൻ പോണ വേദനയാ.. മരിച്ചല്ലോന്ന് കൂടി ചിന്തിച്ചുപോകും.. പക്ഷെ ഞാൻ പോയാ പിന്നേ ന്റെ ചെക്കൻ ഒറ്റക്കാവുല്ലേ.. പിന്നെ ഞാൻ എന്ത് വിശ്വസിച്ചാ മരിക്യാ..””
വാക്കുകളിലായിരുന്നു എനിക്ക്, നിർവീരമായി നിൽക്കനെ എനിക്ക് സാധിച്ചുള്ളൂ. ദൈവമേ ന്തിന് നീ ഈ പെണ്ണിനോട് ഇത്രയും ക്രൂരനാകുന്നു, ശെരിക്കും … ശെരിക്കും നിയുണ്ടോ…?
ആദ്യമൊക്കെ അവൾ
“” ന്തിനാ നിങ്ങൾക്ക് ഈ അസുഖം പിടിച്ചവളെ.., കൊള്ളൂല്ല ഏട്ടാ ഒന്നിനും ന്നെകൊണ്ട് കഴിയില്ല, അമ്മയാകാൻ, ഭാര്യയാകാൻ ഒന്നിനും.. എല്ലാമറിഞ്ഞിട്ടും എന്തിനാ ഈ വിഴുപ്പിനെ ഇങ്ങനെ ചുമ്മാകുന്നെ.. “”
ചിരിച്ചുകൊണ്ട് തുടങ്ങുന്ന അവളുടെ വാക്കുകൾ കരച്ചിലിൽ അവസാനിക്കും ആദ്യമൊക്കെ ഞാൻ പ്രതികരികുമായിരുന്നു പിന്നേ ഞാൻ അത് മൈൻഡ് അകത്തേയായപ്പോ അവളും അത് മടുത്തു.
ഇടക്കാ സ്നേഹം കാണുമ്പോൾ ദൈവത്തോട് കെഞ്ചിപറഞ്ഞിട്ടുണ്ട് ന്റെ പ്രാണനെ എന്നിൽ നിന്നും നീയായി അകറ്റരുതേ ന്ന്, എന്തായാലും നീ അത് കേട്ടുല്ലോ.. മതിയെനിക് അത് മതി.
“” നിന്റെ വർക്ക് അറ്റ് ഹോം ഇങ്ങനെ പോണ്.. “”
“” മ്മ് കുഴപ്പമില്ല,, ന്നാലും ഒന്നുരണ്ടു തവണ അവിടെ വരെ പൊയ്‌വരണം, അതിന് പെണ്ണ് സമ്മതിച്ചത് തന്നെ അമ്മയും ഡോക്ടറും പറഞ്ഞിട്ടാ.. “”
“” കഴിയുന്നുണ്ടാവില്ലേടാ., നിന്നെ കാണണ്ടിരിക്കാൻ. പേടിയാ അതിന് നിന്റെ കാര്യത്തിൽ “”
“” ഇനിയിപ്പോ ഒരു കൊട്ടലുമില്ലാതെ നോക്കണം അതിനെ, “”
ന്റെ സ്വരം ഇടറിയതും അവനെന്നെ കൊണ്ട് മുന്നോട്ടേക്ക് നടന്നു, തിരിച്ചു മുറിയിൽ എത്തിയപ്പോ അവളെ തുടച്ചു ഡ്രസ്സ് എല്ലാം മാറ്റി സുന്ദരി അക്കിട്ടുണ്ട്.