“” കണ്ട തള്ളേ ഇത്രേ ആയിട്ട് നിങ്ങൾക്ക് ന്നേ ഒന്ന് കെട്ടിക്കണമെന്ന് തോന്നിയോ.. ന്റെ മനസ്സറിഞ്ഞു കാര്യങ്ങൾ നീക്കിയ ഏട്ടത്തിക്കെ ന്നോട് അല്പമെങ്കിലും സ്നേഹവുള്ളു.. “”
“” ന്തിനാ കേട്ടികൊണ്ട് വരുന്നതിന്റെ താല്ലൂടെ നിനക്ക് വാങ്ങിത്തരുന്നേന്നോർത്ത് വേണ്ടന്ന് വച്ചതല്ലേ ഞാൻ.. “”
അതിനമ്മയും കുട്ടിലുപിടിച്ചപ്പോ സംഭവം കളർ ആയി.. അവൾക് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഞനോ അമ്മയോ ആണ് നില്കുന്നത് ഇന്ന് അമ്മ ഉള്ളത് കോണ്ട് അമ്മ നോക്കിക്കോളാം ന്നു പറഞ്ഞ്.. ന്നാലും പെണ്ണിന് ഞാൻ ചെയ്യുന്നതാണ് ഇഷ്ടവും. കണ്ണുകൾ കോണ്ട് യാത്ര ചോദിച്ച് അവനോടൊപ്പം മുറി വിട്ട് ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷം ന്നേ വന്നു മൂടുന്നതായി തോന്നി.
“” നാളെ വീട്ടിലെക്ക് പോകാന്നാ ഡോക്ടർ പറഞ്ഞെ.. “”
“” മ്മ്.. അവരറിഞ്ഞോ… “”
“” എയ്യ്… എവിടെ മകള് എന്റെ ഒപ്പം ഇറങ്ങി വന്നതിലുള്ള വാശിയിലാ അവര് ഇപ്പോളും.. അമ്മേ വിളിച്ചു ഞാൻ പറഞ്ഞായിരുന്നു.. നാളെ എങ്ങനേലും വരാമെന്നും പറഞ്ഞ്.. പാവം അതെന്ത് ചെയ്യാനാ.””
ആശുപത്രി വരാന്തയിലൂടെ അവനോടൊപ്പം നടന്നു നീങ്ങുമ്പോൾ നാളത്തെ കാര്യത്തെ ഓർത്തായിരുന്നു ഞാൻ, അന്നാ മഴയുള്ള രാത്രിയിൽ എന്റെ ഒപ്പം എല്ലാരും കൺകെ ഇറങ്ങിവന്ന് ന്റെ കൈ പിടിച്ചവൾ, സ്നേഹിക്കുന്ന സമയങ്ങളിൽ ചെറിയ എന്തേലും നിക്ക് ഉണ്ടായാൽ സഹിക്കാത്തവൾ തനിക്കുണ്ടാകുന്ന ചെറിയ തലവേദന പോലും കാര്യമാക്കില.., അവസാനം ജീവന്റെ പതിയാകാൻ മാസങ്ങൾ നിൽക്കേ അവളിൽ ഉണ്ടായ മാറ്റങ്ങൾ കാരണം ആശുപത്രിയിൽ ആകുകയും അവിടുന്ന് അറിഞ്ഞ കാര്യങ്ങൾ എല്ലാം ന്നെയും ന്റെ കുടുംബത്തെയും തളർത്തുന്നതായിരുന്നു. അപ്പോളും കല്യാണം കഴിഞ്ഞില്ലാലോ അവളെ ഒഴിവാക്കികൂടെ ന്നൊരു വാക്ക് എന്റെ കുടുംബത്തിൽ നിന്നും വന്നില്ല. അതെനിക് അവരോടുള്ള ബഹുമാനം കിട്ടിയതേ ഉള്ളൂ. തന്റെ മക്കളെ ക്കൾ ഏറെ എന്റെ അമ്മ അവളെ നോക്കി,സ്നേഹിച്ചു പരിചരിച്ചു.അവളും അമ്മേടെ അല്ലേടാ ന്നായിരുന്നു അവിടുന്നുള്ള മറുപടി.