“” മ്മ്മ്.. “” കനപ്പിച്ചോന്ന് നോക്കി അവളുടെ അടുത്തേക്ക് നീങ്ങി
“” വല്ല കാര്യവും ഉണ്ടായിരുന്നോ… “”
ഡോക്ടർ അവളുടെ അടുത്തേക്ക് പോയതും പുറകെ വന്ന സിസ്റ്റർ ന്നോട് മാത്രമായി ചോദിച്ച്.. അതിന് ഞാൻ ഒന്ന് ചിരിച്ചു. ഡോക്ടർ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് അതിനൊത്തു അവൾ ന്നേ നോക്കുനുമുണ്ട്.,
“” സീ..അഭിലാഷ് , അസുഖം പോയെന്നും കരുതി കേർലെസ്സ് ആയി പെരുമാറരുത്, അവളെ വിഷമിപ്പിക്കുവോ, ഇഷ്ടമില്ലാത്തത് ചെയ്യിപ്പിക്കുവോ,അല്ലങ്കിൽ മനസിന് ഇഷ്ടമില്ലാത്ത കാഴ്ചകൾ കാണിപ്പിക്കുവോ ഒന്നും.. ഒന്നും ചെയ്യരുത്.. ഒക്കെ അല്ലെ.. പറഞ്ഞത് വ്യക്തമായെന്ന് കരുതുന്നു..””
അവർ പറയുന്നതെല്ലാം തലയാട്ടി സമ്മതം അറിയിക്കുമ്പോളും ഉള്ളൂ നിറയെ ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ച സന്തോഷമായിരുന്നു. അവളെ ഇനി എനിക്ക് പഴയ പോലെ കൊണ്ടുവരണം, ന്റെ പെണ്ണിന് ഇഷ്ടമില്ലാത്തതോന്നും ഇനി ചെയ്യാൻ പാടില്ല.അവളെ ന്റെ ഈ കൈ വെള്ളയിലെന്നപോലെ നോക്കണം.
“” രാഖി നിന്നോടും കൂടാ പറയണേ.. ഇവിടുന്നു ഇറങ്ങിയാൽ ഉടൻ കെട്ടിയോന്റെ കൂടെ ചാടി നടക്കാൻ വല്ല പ്ലാനും ഉണ്ടകിൽ അത് വേണ്ടാ കേട്ടല്ലോ.””
അതും പറഞ്ഞവളുടെ കൈയിലെ സൂചിയും ഗ്ളൂക്കോസ് ബോട്ടിലും എടുത്തവർ റൂം വീട്ടിറങ്ങി.
“” കേട്ടല്ലോ അവര് പറഞ്ഞിട്ട് പോയത്.. വെറുതെ എന്നെ വഴക്ക് കേൾപ്പിക്കരുത്… “”
“” ഓ ശെരിയേ… “” അവളൊന്ന് ചിരിച്ചു എണീക്കാൻ ശ്രമിക്കുന്നത് കണ്ടതും ഞാൻ അവളെ സഹായിച്ചു. അപ്പോളേക്കും നിങ്ങൾക്കുള്ള ഡ്രെസ്സും വൈകിട്ടതെകിനുള്ള ഫുഡും ആയി ആയി ന്റെ അനിയനും അമ്മയും എത്തി.
“” ന്താടി പെണ്ണെ മുഖത്തൊരു കള്ളച്ചിരി ഏഹ്..””
അവളെ കണ്ടതെ അമ്മ അവളോട് വീട്ടിലെ ഇന്നത്തെ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി, അതൊരു പതിവാണ്.
“” എടാ ഏട്ടത്തിക്കുള്ള തുണി ആ കവറിൽ ഉണ്ടേ..നിനക്കുള്ളത് ദേ ഇതിലും.. ‘”