“” ഏട്ടാ… “”
ആ സൂചിയിൽ ആവരണം ചെയ്ത മെലിഞ്ഞ കൈകൾ ന്റെ കൈകൾക്ക് മുകളിലാക്കായി വന്നു
“” ന്താ ഒരക്കണേ… “”
“” എയ്യ് ന്ത് ഞാൻ ന്റെ പെണ്ണിനെ ഒന്ന് നോക്കിയതല്ലേ.. “”
കൈയിലെ സ്പൂണിൽ ഉള്ള ചെറു ചുടേറിയ പൊടിയരി കഞ്ഞി ഞാൻ അവളുടെ നേർക്ക് നീട്ടിയിരുന്നു ഇതിനോടകം, ആദ്യം മുഖം വെട്ടിച്ചെങ്കിലും ന്റെ മുഖം മാറുന്നത് കണ്ടവൾ പതിയെ അത് വായിലെക്ക് വാങ്ങി..
“” ന്താ ഇപ്പോ ഇത്ര നോക്കാൻ.., ഈ മെലിഞ്ഞ ശരീരവും വാടിയ മുഖവമല്ലാതെ ന്താപ്പോ ന്റെൽ ഉള്ളെ… “”
ആ ശബ്ദം പതിഞ്ഞിരുനെങ്കിലും അതിലെ വേദന തിരിച്ചറിയാൻ വേറെ ആരെക്കാളും എനിക്കക്കുമായിരുന്നു കാരണം അവളാണെന്റെ പാതി..
“” നീ ഒന്ന് പോയെടി ഞാൻ ന്റെ കെട്ടിയോളെ നോക്കും.. ചിലപ്പോ കൊഞ്ചിക്കും അയിന് ആർക്കാ ചേതം.. “”
“” നീ പോടാ.. പട്ടി.. “”
ഷീണം ബാധിച്ച അവസ്ഥയിലും അവളൊന്ന് ചിരിച്ചു. അതായിരുന്നു ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ചിരി,
അങ്ങനെ ഓരോന്ന് പറഞ്ഞു ആ കഞ്ഞിയിൽ പകുതിയും അവളെ കോണ്ട് കുടിപ്പിച്ചു ചെറു ചൂടുള്ള ചുവുവെള്ളവും കൊടുത്ത് കോണ്ട് ഞാൻ അവളെ ബെഡിലേക്ക് ഇറക്കി കിടത്തി. ഡോർ തുടർന്നെത്തിയ ഡോക്ടർ മഞ്ജിമ ന്നേ കണ്ടതും കോർപ്പിച്ചോന്ന് നോക്കി അവർക്ക് പുറകെ നിന്ന സിസ്റ്റർ റും അതിന്റെ അകമ്പടിയോടെ വാ പൊത്തി ചിരിക്കുന്നു.
“” ഓ വന്നോ താൻ.. എടൊ ഞാൻ പറഞ്ഞിട്ടില്ലേ ഇവളെ ഇവിടെ വിട്ട് ഒറ്റക്ക് എങ്ങോട്ടും പോകരുതെന്ന്.. “”
ന്നേ കണ്ടതെ അവരു നിന്ന് പൊട്ടിത്തെറിക്കാൻ തുടങ്ങി, ന്താപ്പോ കഥ.
“” അത്… ഞാൻ ഇവൾക്കുള്ള കഞ്ഞി വാങ്ങാൻ… “”