“” ഉറങ്ങിക്കോട്ടെ !.. സഡേക്ഷൻ കൊടുത്തതല്ലേ…
അമ്മാ പിന്നെ ആ കുമാർ വരും വീട്ടിൽ കുറച്ച് പൈസ അവൻ തരാന്ന് പറഞ്ഞ്. അപ്പൊ അതുടെ ഒന്ന് വാങ്ങിയേകണേ.. “”
ബെഡിനോട് ചേർന്നിട്ടിരിക്കുന്ന ഇരുമ്പ് സ്റ്റൂൾ ൽ ഇരിപ്പുറപ്പിച്ച ഞാൻ അവളുടെ റേഡിയേഷൻ കാരണം ഉള്ളൂ കുറഞ്ഞ മുടിയിൽ വിരൽ കോർത്തു, മഹ് ന്ത് മുടിയുണ്ടായിരുന്ന പെണ്ണാ., ക്കെ പോയി.
പറഞ്ഞില്ലാലോ ഇവൾ ന്റെ പത്നി രാഖി.. രാഖി അഭിലാഷ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു കൊല്ലമാകുന്നെ ഉള്ളൂ, കോളേജിൽ വച്ച് ജൂനിയർ പെങ്കൊച്ചിനോട് തോന്നിയ ഒരിഷ്ടം ഇന്നിവിടെ വരെ വന്ന് നിക്കുന്നു.
“” ഹാ എണ്ണിറ്റൊ ന്റെ കുറുമ്പി…!
നീ ഇവിടെ കിടന്ന് ആകെ അലമ്പാകിയോടി പെണ്ണെ.. “”
ഉറക്കം വിട്ടെണ്ണിറ്റവളെ ഞാൻ തലപൊക്കി ആ ഒരത്തായി ചരിയിരുത്തി, അപ്പോളും വരണ്ട ആ ചുണ്ടുകളിൽ കള്ള പരിഭവം, വാടിയ കണ്ണുകളിൽ കുറുമ്പ്.
“” ന്താടി നീ നോക്കി പേടിപ്പിക്കുന്നെ… “”
“” പോ.. എവിടെയായിരുന്നു ഇത്രേം നേരം.. ന്നേ ഒറ്റക്കാക്കിട്ട് പോയില്ലേ., മിണ്ടണ്ട ന്നോട്.. “”
വളരെ നേർത്ത ശബ്ദം അതിലൂടെ മനസിലായി ഇന്നലത്തെ സടെഷൻ എത്രത്തോളമുണ്ടെന്നു,
“” ഹാ പിണങ്ങല്ലേടി പുന്നാര ഭാര്യേ, നിന്നെ വിട്ട് ഞാൻ എങ്ങോട്ട് പോകാനാ, ഇവിടെ ഒക്കെ ഉണ്ടായിരുന്നു,, പിന്നെ..! ഇന്നലത്തോട്ട് ഒന്നുമെന്റെ പെണ്ണ് കഴിച്ചില്ലല്ലോ.. ബാ.. “”
ഞനാ മേശയിൽ ഉള്ള കഞ്ഞി പ്ലേറ്റ്ലേക്ക് മാറ്റാൻ ഒരുങ്ങി.
“” ഇപ്പോ വേണ്ടായേട്ടാ വിശപ്പില്ല.. വാ ആകെ കൈപ്പാ… “”
അവളൊന്നാ വാ നാക്ക് കോണ്ട് ഉഴിഞ്ഞു, ഒരു നിമിഷം ഞാൻ ന്റെ പഴയ കുറുമ്പിയെ ഓർത്തുപ്പോയി ന്തും ആസ്വദിച്ചു കഴിക്കുന്ന ന്റെ പെണ്ണിനെ കൈലെ തീരുമ്പോൾ ചിണുങ്ങി ന്റെൽ ഉള്ളതുടെ കൈയിലാക്കുന്ന ന്റെ പെണ്ണിനെ..