“” ന്നാ പ്പോ.. വലിയ ഡിമാന്റ് ആണെകിൽ നിക്ക് കേൾക്കണ്ട.. “”
“” ആഹ്ഹ് അങ്ങനെ പറയല്ലേ… ചോദിക്ക് ഒന്നുടെ…’ ഞാൻ പറയാം.!!.””
ഞാൻ കാര്യമായിട്ടാണെന്ന് മനസിലായതും പെണ്ണ് പെട്ടെന്ന് തിരിഞ്ഞു കിടന്നേന്റെ ഷട്ടിൽ പിടുത്തമിട്ടു. ഞാൻ ഒന്ന് ഏക്കിച്ചിരിച്ചു ഉടനെ
“” ന്ത് ദുഷ്ടനാന്ന് നോക്കിയേ… പോടാ… “”
“” ചുമ്മാ ഒരുപാട് രസത്തിനല്ലെടാ.. ഇനി പറ ന്താ ന്റെ കൊച്ചിന്റെ ആഗ്രഹം.. “”
“” പറയട്ടെ…””
“” മ്മ്മ്.. പറയ്.. “”
“” സത്യായിട്ടും പറയുമേ… “”
“” നീ ധൈര്യായിട്ട് പറഞ്ഞോ.. “”
“” ന്നാ …. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ പിണങ്ങുമ്പോൾ ഒരുപാട് കൂട്ടം കാണിക്കില്ലായിരുന്നോ.. ദേ ഇവിടെ കടിച്ചിട്ട് അമർത്തിയോരുമ്മ… “”
ഇടക്ക് അവളെന്തോ ഓർത്ത്.. പഴേ കാര്യമായിരികാം. പണ്ടവൾ ന്നോട് പിണങ്ങി ഏതേലും മൂലക്ക് പോയിരിക്കും., അധികം ആളുള്ള സ്ഥലം അവളാ സമയം തിരഞ്ഞെടുക്കില്ല കാരണം ഞാൻ പിണക്കം മാറ്റാൻ വരുമെന്നവൾക് അറിയാം. അപ്പോളെല്ലാം കവിളിൽ ഒരു കടി കൊടുത്ത് ആ ഭാഗത്തു അമർത്തിയൊരു ഉമ്മ കൊടുത്താണ് പെണ്ണിന്റെ പിണക്കം മാറ്റുന്നെ.. അതാണ് പെണ്ണ് പറഞ്ഞ് വരുന്നേ .
“” അതിന് നിന്റെ പിണക്കം മാറിയില്ലേ.. ഇനിയെന്തിനാ..?? “”
ഞാൻ അവളെയൊന്ന് വട്ട് പിടിക്കാൻ നോക്കി.ഉടനെ നെഞ്ചിൽ ഒരു പോറൽ ആഹ്ഹ് അവള് കടിച്ചതാ..
“” ആര് പറഞ്ഞ് ന്റെ പിണക്കം മാറിയിന്ന്… ഞാൻ ഇപ്പോളും പിണക്കത്തിലാ… “”
ചുണ്ട് രണ്ട് സൈഡിലേക്ക് കോട്ടി അവൾ പരിഭവം കാണിച്ചു തിരിഞ്ഞു കിടന്ന്.. ഒരു പത്തു മിനിറ്റ് കഴിഞു ഞാൻ ഒരു ചിരിയോടെ ഉയർന്നു പൊങ്ങി പുറകിലൂടെ തലയെത്തിച്ചു അവളുടെ കവിളിൽ വേദനയില്ലാത്ത ഒരു കടി കൊടുത്തൂ പിന്നീട് അവിടെ തന്നെ അമർത്തിയൊരു ഉമ്മയും, കുറച്ചുനേരം ആ കവിളിൽ ന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു.