വായിലെക്ക് വച്ചൊരു കടി എടുത്തതും ആ ആ മിഴികൾ അടഞ്ഞു.. പിന്നെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞിറങ്ങുന്നത് ഞാൻ കണ്ടു. അത് മതി എനിക്ക്,
“” കിടക്കണ്ടേ ഡാ.. ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നാൽ ന്റെ കൊച്ചിന് വല്ലസുകോം വരും.. “”
“” കിടക്കണോ ഇപ്പോളെ… “” അവളൊന്ന് ചിണുങ്ങി ചുണ്ടുകൂർപ്പിച്ചു, ഈ കഴിഞ്ഞു പോയ ഓരോ നിമിഷവും ഞാൻ തൊട്ടറിയുകയായിരുന്നു ന്റെ പെണ്ണിന്റെ തിരിച്ചുവരവ്, അല്ലങ്കിൽ അവളുടെ സന്തോഷം.
ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നില്ല അവളെനിക്, എന്നുമവളെനിക്ക് അത്ഭുതമായിരുന്നു, സ്നേഹം കൊണ്ടൊരു മായാജാലം തീർക്കുന്ന അത്ഭുതം
“” പിന്നെ വേണ്ടേ… ബാ… “”
“” ന്നാ എനിക്കി … നെഞ്ചിന്റെ ചൂടറിഞ്ഞു കിടക്കണം ന്ന്.. പറ്റുവോ…?? “”
മറുപടി ക്കായി ആ കണ്ണുകൾ ന്റെ മുഖമാകെ തിരയുമ്പോൾ, ഒരുപാട് കളിപ്പിക്കാൻ തോന്നിയില്ല, ആ പച്ച ബെഡ്ഷീറ്റ് ചെറുതായി ഉയർത്തി അവൾക്കൊരം ചേർന്ന് കിടന്ന്, ഞാൻ കിടന്നെന്ന് അറിഞ്ഞതും അവൾ ന്റെ ഷർട്ട് ന്റെ ബട്ടൻസ് ഒന്നുരണ്ടെണ്ണം അഴിച്ചു വളഞ്ഞു മാറ്റി നെഞ്ചിൽ തല ചെയ്ച്ചു, വലതുകൈ ന്റെ നെഞ്ചിലെ രോമങ്ങളിൽ കഥകൾ കുറിച്ചു.
“” ഇവിടെ ഇങ്ങനെ കിടക്കുമ്പോൾ ന്തോ വല്ലാത്തൊരു ധൈര്യാ.. ഒന്നും വരില്ലെന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ.. “”
“” അത് വേറാരുമല്ലെന്റെ പെണ്ണെ ന്റെ പ്രാണനാ.. അത് പറയണേ… “”
“” നന്ദി പ്രിയനേ… എന്നും ഒരച്ഛനെപോലെ ന്നേ ഈ നെഞ്ചിൽ ചേർത്തുപിടിച്ചതിന്..,
ഒരമ്മയെ പോലെ ന്റെ വേദനകളെയും വാശികളെയും ഈ നെഞ്ചിൽ ചുമന്നതിനു..,
കൂടപ്പിറപ്പിനെ പോലെ ശകാരിച്ചതിനു,കുസൃതി കാട്ടിയതിനു,
എല്ലാത്തിനുമുപരി എന്നുമീ നെഞ്ചിൽ ചേർത്തി മിടിപ്പ് എനിക്കായി നൽകിയതിന്..,, “”
“” ഏഹ്ഹ് എന്താടോ ഇത് മാപ്പ് പറച്ചിലോ.. എങ്കിൽ എല്ലാകൂടെ ഒരുപാട് കടലാസിൽ എഴുതി തന്നേരെ ഞാൻ സൗകര്യമുള്ളപോലെ വായിച്ചോളാം.. “”