“” ഇല്ലെന്റെ പൊന്നോ… നിക്കെന്നുമി പെണ്ണിനെ കെട്ടിപിടിചിങ്ങനെ കിടന്നാ മതിയേ… “”
ഞാൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ച്, അവളൊന്ന് ചിണുങ്ങി കുറച്ചൂടെ അടുത്തു.
“” നമ്മടെ പണ്ടത്തെ കാലമൊക്കെ ന്ത് രസയിരുന്നു ല്ലെ.. ഇക്കാന്റെ കടേലെ പുലിയച്ചർ, കണ്ണിമാങ്ങാ, കൈതച്ചക്ക മുളകിട്ടത്.. ഹോ പറയുമ്പോളേ വായിലൂടെ കപ്പലോടുന്നു…””
“” ന്നാ ഇങ്ങ് താ… “”
“” ന്ത്… “” അവൾ ഒരുപാട് പുരികം പൊക്കി ന്നേ വകഞ്ഞൊന്ന് നോക്കി…
“” കപ്പല് .. മറിച്ചു വിറ്റാലും ക്യാഷാണെ.. “”
“” നിങ്ങളിങ്ങനെ ചളി അടിക്കാതെ മനുഷ്യാ വേർതെ അല്ല ആ അനു ഇട്ടിട്ട് പോയത്..”!
“” നീ പൊടി പുല്ലേ… “”
“” എടൊ…. ഡോ മനുഷ്യാ..””
“” ന്താടി ഊളെ..””
ന്നേ അവൾ ചുരണ്ടി വിളിച്ചതിഇഷ്ടപെടാതെ, ഞാൻ തിരിച്ചു ചോദിച്ച്,ഉടനെ അവിടുന്നൊരു കള്ള ചിരി.
“” എനിക്കൊരു ബ്രെഡ് ഓംപ്ലേറ്റ് വാങ്ങിതാരോ.. കൊതിയായിട്ടാ പ്ലീസ്.. “”
“” അയ്യെടി നടക്കില്ല.. അതൊക്കെ പിന്നെ .. “”
“” ന്താടോ താൻ ഇങ്ങനെ.. ന്റെ പൊന്നല്ലേ.. ഒരുതവണ ഒരൊറ്റ തവണ.. പ്ലീസ്………….!!””
ഞാൻ ഒന്ന് ചിരിച്ചോണ്ട് പതിയെ എഴുന്നേറ്റ്. ഫുഡ് കൊടുക്കുന്നതിൽ ഇപ്പോൾ യാതൊരു കുഴപ്പമില്ല ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. പക്ഷെ പെണ്ണിനെ ഒന്ന് കളിപ്പിക്കണം ന്നേ കരുതിയുള്ളു.
തിരിച്ചു ബ്രെഡ് ഓംപ്ലേറ്റുമായി തിരിച്ചെത്തുമ്പോൾ അവളെന്നെ നോക്കി കിടപ്പുണ്ടായിരുന്നു.
“” ന്നാ.. ഇനിയിപ്പോ ഇത് കാട്ടാഞ്ഞിട്ട് വേണ്ടാ.. “”
“” താങ്ക്സ്.. “”
“” ആയിക്കോട്ടെ.. “” ഞാൻ പതിയെ അവളെ നോക്കി ഇരുന്നു.. ആ കണ്ണുകളിൽ ഇപ്പോ എല്ലാത്തിനോടുമൊരു അത്ഭുതം, ഇടക്ക് ആ ചുണ്ടിനെ തലോടി നാവ് നാനവറിയിക്കുന്നുണ്ട്.