“”നീ എന്നടാ നായെ അമ്മേനേം പെങ്ങളേയും തിരിച്ചറിയാതയത്തു”” എന്റെ ഷർട്ടിൽ കുത്തിപിടിച്ചു ആമി അലറിയപ്പോ സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു പോയി.ആമിയുടെ ആ ഭാവം എനിക്കു പരിചിതമല്ലരുന്നു. “”ആമി”” എന്റെ ശബ്ദം വിറച്ചു പോയിരുന്നു. “”മേലാൽ എന്നെ അങ്ങനെ നീ വിളിച്ചു പോകരുതും”” ഇവൾ ഇതെന്റൊക്കെയാ പറയുന്നേ ഞാൻ അതിനു എന്തോ ചെയ്തെന്നാ എന്റെ പെണ്ണിനെ അല്ലേ ഞാൻ ചുംബിച്ചത്. “”ഇറങ്ങി പോടാ നാറി എന്റെ മുറിയിൽ നിന്നു”” ആമി അലറിയതും ഞാൻ ബോധത്തിലേക്കു വന്നത് ; സർവഭരണഭൂഷിതയായി മാമന്റെ ഭാര്യ ആകാൻ തയാറായി നിൽക്കുന്ന ആമിയെ അരുന്ന് കണ്ടത്.അതു കണ്ടതും കുറ്റബോധം കൊണ്ട് എന്റെ തല താന്നു. “”പോകാനാ നിന്നോട് പറഞ്ഞത്”” എനി എങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ അവൾ എന്നെ തെറ്റിദരിക്കും എന്നു കരുതി ഞാൻ സത്യം പറഞ്ഞു: “”ആമി നീ കരുതും പോലെ അല്ല ഞാൻ.. എനിക്കു …എനിക്കു നീ ഇല്ലാതെ പറ്റൂല്ല. അത്രക്ക്……അത്രക്ക് എനിക്കു നിന്നെ ഇഷ്ട്ടവാ…… “” അവളുടെ മുഖം മൊത്തം മാറി ആഹ് ഭാവം എന്താണ് എനിക്കു പിടി കിട്ടില്ല പക്ഷെ കണ്ണുകൾ പെയ്യുന്നുണ്ടാരുന്ന്. “”സത്യാവാ ആമി നീ എന്നെ മനസിലക്കിയ പോലെ ആരും എന്നെ മനസിലാക്കിയിട്ടില്ല.നീ ഇല്ലാതെ പറ്റൂല്ല .നിനക്കും അങ്ങനാണ് എന്നു എനിക്കു അറിയാം .നീ പേടിക്കേണ്ട വാ നമ്മക്ക് അമ്മയോട് പോയി പറയാം അമ്മ നമ്മളെ മനസിലാക്കും”” ഷർട്ടിന്റെ കൈകൊണ്ട് കണ്ണും തുടച്ചു ഞാൻ ആമിയെ പ്രതീക്ഷയോട് നോക്കി.എന്നാൽ അവൾ എന്നെ നോക്കിയില്ല എന്നു മാത്രമല്ല ഞാൻ പറഞ്ഞത് ഒന്നും തന്നേ കേട്ടില്ല എന്നു തോന്നുന്നു. “”ആമി”” അവളുടെ കയിൽ പിടിച്ചു ഞാൻ അവളെ വലിച്ചപ്പോൾ അവൾ ഞെട്ടി എന്റെ മുഖത്തൊട്ടു നോക്കി. “”നീ എന്തുവാ കണ്ണാ ഈ പറയുന്നത്”” അവളുടെ സ്വരം നന്നേ നേർത്തിരുന്നു. “” സത്യാവാ ആമി എനിക്കു അത്രക്കു ഇഷ്ട്ടവാ നിന്നെ നമ്മക്ക് ഈ കല്യാണം വേണ്ട മഹി മാമൻ ശെരിയല്ല നീ വാ അമ്മയോട് പറയാം വാ”” ഞാൻ അവളുടെ കൈയിൽ വലിച്ചിട്ടും അവൾ ഒരടി പോലും അനങ്ങിയില്ല. “”നീ എന്താലോചിച്ചു നിക്കുവാ പെട്ടന്ന് വാ അമ്മയോട്”” “”നിനക്കു ഞാൻ ആരാ കണ്ണാ”” എന്നെ പറഞ്ഞു മുഴുപ്പിക്കാതെ അവൾ ഇടക്ക് കേറി ചോദിച്ചു.ഏ ഇവൾ ഇതു എന്തോക്കെയാ ചോയ്ക്കുന്നേ. ഒന്നാമത് മനുഷ്യൻ മൂട്ടിൽ തീ പിടിച്ചു നിക്കുമ്പോഴാ അവളുടെ മറ്റേടത്തെ ചോദ്യം.അമ്മയോട് പോയി പറഞ്ഞു പെട്ടന്ന് ഞങ്ങടെ കല്യാണം നടത്താൻ നോക്കാമ്പോഴാ അവളുടെ മറ്റേടത്തെ ചോദ്യം . “”ചോദിച്ചത് കേട്ടില്ലേ നീ”” എന്റെ മുഖത്തൊട്ടു നോക്കി അവൾ ചോദിച്ചു. “”അതിപ്പോ എന്തു പറയാനാ നീ എന്റെ എല്ലാം ആണു. എല്ലാം ന്നു പറഞ്ഞാൽ എല്ലാം എന്റെ ജീവൻ,പ്രാണൻ,എന്റെ പ്രണയം,നീ എന്റെ കാമു”” “”മതി കിച്ചു”” അവൾ കൈ ഉയർത്തി പറഞ്ഞു.ങേ കിച്ചുവോ കണ്ണൻ ഒക്കെ മാറിയോ “”നാ കേട്ടോ നീ എനിക്കു എന്റെ അമ്പുട്ടൻ ആരുന്നു.അവൻ പോയ സങ്കടം ഞാൻ മറന്നത് നിന്നലൂടെ ആരുന്ന്.അല്ലാണ്ട് നിന്നെ ഞാൻ എന്റെ കാമുകൻ ആയിട്ടു കണ്ടിട്ടില്ല.ഞാൻ അത്രക്കും തരംതാന്നവൾ അല്ല.ഹും! അവന്റെ പ്രണയം ചേച്ചിയായി കാണേണ്ടവളെ മറ്റു പലതുമായി കണ്ട നിന്റെ സൂക്കേട് എന്താണ് എനിക്കു മനസിലാവും”” എന്റെ രക്തം എല്ലാം വറ്റി പോയി ഇവൾ എതു എന്താ പറയുന്നേ.ഞാൻ അങ്ങനെ ഒന്നും . “”നിന്നെ പോലൊരുത്തനെ കൂടപ്പിറപ്പിനെ പോലെ കണ്ട എന്നോട് തന്നേ എനിക്കു അറപ്പു തോന്നുന്നു”” എന്റെ കഴുത്തു ശെരിക്കും താഴുന്നു പോയി.അവക്ക് എന്നോട് അറപ്പാണ് എന്നു കണ്ണിൽ നിന്നു വെള്ളം വന്നു പോയി. “”ഇറങ്ങി പോടാ എന്റെ മുന്നിൽനിന്നു”” ആ ശബ്ദം നല്ല കനം ഉണ്ടാരുന്ന. ചത്ത ജഡം കണക്കെ എന്റെ കാലുകൾ വാതിലിനു നേരെ നീങ്ങി. “”ഒരു കാര്യം കൂടി”” പിറകിൽ നിന്നും ആമിടെ മൂർച്ചുയുള്ള ശബ്ദം എന്റെ കാതിൽ പതിച്ചു.ചലനം നഷ്ട്ടപ്പെട്ട പാവയെ പോലെ നിന്നു പക്ഷെ തിരിഞ്ഞു നോക്കില്ല.അവൾ തുടർന്നു “”എനി മേലിൽ എന്റെ മുന്നിൽ വന്നു പോകരുത്,അതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കൻ ഞാൻ നോക്കാം.എന്നെ കൊണ്ട് പറ്റാത്ത വല്ല സാഹചര്യവും വന്നാൽ നീ തന്നേ ഒഴിഞ്ഞു മാറിക്കോണം “” അവസാന ആണിയും അവൾ നല്ല മൂർച്ചുള്ള ചുറ്റിക കൊണ്ട് എന്റെ നെഞ്ചിൽ തന്നേ അടിച്ചു.ഇനി എന്തിനു നിക്കണം കൈ കൊണ്ട് മുഖം അമർത്തി തുടച്ചു ഡോർ തുറന്നു വെളിൽ ഇറങ്ങി.കാലും കയ്യിയും ഒന്നും ചാലിക്കുന്നില്ല ആകെ ഒരു തരം മരവിപ്പ്.