18 വയസകുമ്പോൾ ആമിടെ മുന്നിൽ ചെന്ന് I Love You Ami kutty എന്നു പറയാൻ കൊതിച്ച ഞാൻ ആ വാർത്ത കേട്ടു തരിച്ചു നിന്നു പോയി.അപ്പോഴാണ് അമ്മ പറഞ്ഞത് അവര് തമ്മിൽ പ്രണയത്തിൽ ആരുന്ന് എന്നു .ഏതോ ഗുഹയിൽ എന്ന പോലാരുന്ന് എന്റെ കാതിൽ പതിച്ചത്. അപ്പോ എന്നോട് ഒന്നും എല്ലാരുന്നോ ഏയ് അങ്ങനെ വരാൻ സാധ്യത ഇല്ല അവളുക്ക് ഞാൻ കഴിഞ്ഞെ വേറെ ആരും ഉള്ളു. പിന്നെ ഒന്നും നോക്കില്ല ആമിയെ കാണാൻ തോന്നി .അമ്മയോട് വാശി കാണിച്ചു ഞാനും അമ്മയും ആമിയെ കാണാൻ പോയി.അമ്മമ്മ വാതുക്കേൽ ഉണ്ടാരുന്നു ആരേം നോക്കാതെ ഞാൻ ആമിടെ മുറിയിലേക്ക് കേറി.എന്നാൽ അവിടെ നിന്നും കണ്ട കാഴച്ച എന്നെ ശെരിക്കും ഞെട്ടിച്ചു ആമിടെ മടിയിൽ കിടക്കുന്ന മഹി മാമൻ എന്തോ കളിതമാശ പറയുവാ രണ്ടാളും എന്നെ കണ്ടില്ല.
എന്നാൽ എന്റെ പിറകെ വന്ന അമ്മയുടെ ഒച്ചപ്പാടിൽ രണ്ടാളും പിടഞ്ഞുമാറി.അപ്പോഴാണ് ആമി എന്നെ കണ്ടത്.അവൾ എന്റെ അരികിലേക്ക് ഓടി വന്നപ്പോൾ ഞാൻ ഞാൻ പിന്നെ ഒന്നും നോക്കാതെ ആ വീട്ടിൽ നിന്നും ഇറങ്ങി കാറിൽ പോയി ഇരുന്നു .അമ്മേം കൊണ്ട് അപ്പോൾ തന്നേ ആ വീട്ടിൽ നിന്നും ഇറങ്ങി. എന്റെ ആമിയോട് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു .എങ്ങനെ ഒരു അടുപ്പം എന്നോട് പറയാത്തതിനുള്ള വിഷമവും മഹി മാമനെ പോലെ ഒരു ഞരമ്പിനെ പ്രണയിക്കാൻ മാത്രം ആമി അത്രക്കും മോശമായ പെണ്ണാണോ എന്നതിൽ ദേഷ്യവും തോന്നി.
പിന്നെ ഞാൻ ആമിയോട് സംസാരിക്കാൻ തോന്നിട്ടില്ല ആമി വിളിക്കുമ്പോൾ എല്ലാം ഞാൻ ഒഴിവാക്കി.+2 ന്റെ അവസാന വെക്കേഷൻ അടുപ്പിച്ചാരുന്നു ആമിയുടെ കല്യാണം.എക്സാം ആയോണ്ട് ഒരു ആഴ്ചമുന്നെ ആണു ഞങ്ങൾ പോയത്.ആമി നല്ല സന്തോഷത്തിൽ ആരുന്ന്.അവളുടെ ആ സന്തോഷം കാണുമ്പോൾ എന്തോ ഒരു നോവ്.ഞങ്ങൾ തമ്മിൽ 6 വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും അവൾക്ക് ഇഷ്ട്ടമാണെങ്കിൽ അമ്മയും അച്ഛനും എന്റെ കൂടെ നിൽക്കും എന്നൊരു വിശ്വാസം ഒണ്ടാരുന്ന് .അവളുടെ സ്വന്തം അല്ലേ ഞാൻ അപ്പൊ പിന്നെ നഷ്ട്ടപെടില്ല എന്നു വിശ്വസിച്ചു .ആ വിശ്വാസം ആണു ഇപ്പോ തകർന്നത്.എല്ലാരും നല്ല സന്തോഷത്തിൽ ആണു ഞാൻ മാത്രം ഗ്ലൂമി ആയി.അമ്മ ഇടക്ക് വന്നു തിരക്കി തലവേദന എന്നും പറഞ്ഞു ഒഴിവാക്കി .