പേടിക്കണ്ടാട്ടോ ഞാൻ ഉണ്ട് എനി നിനക്കു.ബുള്ളറ്റിനോട് പറഞ്ഞു ഞാൻ ബെൽ അമർത്തി.എന്തോ ഇത്രേം നേരം ഒണ്ടാരുന്ന ധൈര്യം എല്ലാം ചോർന്നു പൊന്ന പോലെ എന്തോക്കെ പറഞ്ഞാലും മൂന്ന് വർഷങ്ങൾക്ക് ശേഷം കാണുവ്വല്ലെ അവൾ എങ്ങനെ പ്രതികരിക്കും അങ്ങനെ കാടു കയറിയ ചിന്തയിൽ നിന്നു തിരിച്ചു വന്നത് ഡോർ തുറക്കുന്ന ശബ്ദം ആരുന്നു.എന്തോക്കെയോ പ്രതീക്ഷിച്ചു നിന്ന എനിക്കു മുന്നിൽ നിക്കുന്ന ആളെ കണ്ടതും എന്റെ കണ്ണിലെ സന്തോഷം മുഖത്ത് പ്രതിബലിച്ചു .ആ മുഖവും എന്നെ കണ്ടു ഒന്നു വിടർന്നു .പെട്ടന്ന് തന്നേ എന്തോ ഓർത്തപോലെ അവിടെ ഒരു കപട ദേഷ്യം വന്ന്.അതു മനസിലായ പോലെ ഞാൻ ചെന്ന് മുറുക്കെ കെട്ടിപിടിച്ചു.
“”വിടടാ ചെക്കാ ശ്വാസം മുട്ടും””
ആളു ചെറുതായി ഒന്നു കൂതറി.
“”ഹാ അടങ്ങി നിക്കു ലച്ചുസേ എത്ര നാളായി””
ഞാൻ ഒന്നുടെ മുറുക്കിയതും ആളു എന്റെ തലേൽ പതുക്കെ തലോടി .
“”ദേ ചെക്കാ കൊഞ്ചൽ ഒക്കെ നിന്റെ തള്ളേടെ എടുക്കേല് മതി ഈ കിളവീടെ എടുത്തുവേണ്ട””
“”എന്റെ ലെച്ചു അതിനു കെളവി അയിന്നു ആരാ പറഞ്ഞേ””
ആ ഒട്ടിയ കവിളിൽ ഒന്നു വലിച്ചു വിട്ടു.അതു ഇഷ്ട്ടപ്പെട്ടന്നത് പോലെ ഒന്നു ചിരിച്ചു.കവിളിൽ നല്ല ഒരു കടി കൂടെ കൊടുത്തു അമ്മമ്മയിൽ നിന്നു അകന്നു മാറി.
“”ഉഫ് വേദനിച്ചു കേട്ടോടാ തെണ്ടി ചെക്കാ””
കപടമായ ഒരു ദേഷ്യം മുഖത്തു. അതു മനസിലാക്കി ഞാൻ നന്നായി ഒന്നു ഇളിച്ചു.അതു പിന്നെ ഒരു പൊട്ടിചിരിയായി
ആളെ മനസിലായോ മാലുന്റെ അമ്മയാ ലക്ഷ്മി എന്ന ഞങ്ങടെ ലച്ചൂസ് .ആളു പൊളിയാ.ഇപ്പോ കണ്ടില്ലേ ഇതാ ഞങ്ങടെ ബോണ്ടിംഗ്.
“” എന്താ കിച്ചുട്ടാ താമസിച്ചേ മാലു വിളിച്ചു പറഞ്ഞപ്പോ മൊതല് ഞാൻ നോക്കിയിരിക്കുവാർന്ന്””
“”സ്റ്റോപ്പിൽ നിന്നു നടന്നാ ലച്ചു ഞാൻ വന്നേ അതാ ലേറ്റ് ആയതു””
“”നീ എന്തിനാ നടന്നെ ഔട്ടോ പിടിക്കാൻ വയ്യാരുന്നോ വെയിലും കൊണ്ട് ആകേ വിയർത്തു””
ആളുടെ പരിഭവം പറച്ചിലും കേട്ടു ഞാൻ ചുറ്റും നോക്കി ഇല്ല കാണാൻ ഇല്ല എവിടെ പൊയി ഇനി ഞാൻ വന്നത് അറിഞ്ഞില്ലേ ഏയ് മാലു പറഞ്ഞു എന്നല്ലേ ലെച്ചു പറഞ്ഞത്