“എങ്ങനെ?”
“അതുപിന്നെ, ഒരു ഞായറാഴ്ചയോ മറ്റോ ഇവൾ ഒരുത്തന്റെ കൂടെ ഇരുന്ന് കൊഞ്ചുന്നതും കുഴയുന്നതും മറ്റു പലതും ചെയ്യുന്നതും ഇവളുടെ ലിസ്റ്റിൽ ഉള്ള വേറെ മറ്റവൻ കണ്ടു. കയ്യോടെ പിടിച്ചു. വഴക്കായി, വക്കാണമായി. അവസാനം രണ്ടുപേരും അവളെ ഒന്നു കുടഞ്ഞു. ചോദിയ്ക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ കാര്യങ്ങൾ വെളിച്ചത്തുവന്നു. അവളുടെ ഫോണ് ചെക്ക് ചെയ്തപ്പോൾ വേറെ നാലുപേർക്ക് കൂടി ചാറ്റും കോളും എല്ലാം നല്ല എരിവും പുളിയും ഒക്കെ ഉള്ള ചാറ്റ്.” “അയ്യേ എന്നിട്ടോ? പാവങ്ങൾ!”
“അത്ര പാവങ്ങൾ ഒന്നുമല്ല. അവന്മാർ ആത്മാർത്ഥ പ്രേമം ആയി കൂടിയതോന്നുമല്ല. അതല്ല അതിലെ ഹൈലൈറ്റ്. ആദ്യം പറഞ്ഞ രണ്ടുപേരും അടുത്ത ചങ്ങാതിമാരും റൂം മേറ്റ് ഒക്കെ ആയിരുന്നു. അവർ പോലും അറിയാതെ അവൾ ഒരേ സമയം രണ്ടുപേരുടെ കൂടെയും കറങ്ങിനടന്നിരുന്നു.” “ശ്ശോ. എന്നിട്ട് എന്തുണ്ടായി?” “ഒന്നും ഉണ്ടായതൊന്നുമില്ല. അവന്മാരും ഇതത്ര സീരിയസ് ആയ ഒരു റിലേഷൻ ആയി കണ്ടിട്ടില്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. അതുവരെ പരസ്പരം അറിയാതെ ജിൻസിയുടെ കൂടെ വേറെ വേറെ കൊഞ്ചിക്കുഴയുകയും കെട്ടിമറയുകയും ചെയ്തിരുന്ന അവർ രണ്ടുപേരും അന്നുമുതൽ ഇതൊക്കെ ഒന്നിച്ച് ചെയ്യാൻ തുടങ്ങി.” “അയ്യേ, അനാവശ്യം!”
“താളവട്ടത്തിൽ ജഗതി പറയുന്നപോലെ, നിന്റെ അനാവശ്യം, അവരുടെ അത്യാവശ്യം,” ബെന്നി ചിരിച്ചു. “അയ്യേ, എന്നാലും!” “ഞാൻ പറയും അവർ മൂന്നുപേർക്കും ബുദ്ധിയുണ്ടെന്ന്” “അതെന്താ?”
“പരിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത് നമ്മൾ പറഞ്ഞുണ്ടാക്കുന്ന തട്ടിപ്പാണ്. അവർക്ക് അത് അറിയാവുന്നതുകൊണ്ട് അവളെ കൊന്നില്ല, തമ്മിൽ അടിച്ചിട്ട് ചത്തുമില്ല. പകരം അവർക്ക് സന്തോഷം കിട്ടുന്ന തരത്തിൽ ജീവിച്ചു.”
രേഷ്മ ഒന്നും പറയാതെ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കിയിരുന്നു. അവളുടെ മനസ്സിൽ അപ്പോൾ ജിൻസിയും ജിൻസിയുടെ രണ്ടു കാമുകന്മാരുമായിരുന്നു.
അധികം വൈകാതെ വണ്ടി ഹോസ്റ്റലിന്റെ മുന്നിലെത്തി. രേഷ്മ നോക്കി സമയം ഏതാണ്ട് പതിനൊന്നേ മുക്കാൽ ആയിരിയ്ക്കുന്നു. “പണി കിട്ടി,” അവൾ മനസ്സിലോർത്തു. “പതിനൊന്നര കഴിഞ്ഞ് അഞ്ചുമിനിറ്റ് കഴിഞ്ഞാൽ പോലും ആ സെക്യൂരിറ്റി അകത്തേയ്ക്ക് കടത്തിവിടില്ല. അതുകൊണ്ടാണല്ലോ അപർണ രാത്രി മതിൽ ചാടി വരുന്നത്.” അവൾ അപർണ്ണയുടെ കാര്യം ആലോചിച്ചപ്പോൾ അവളെ ഒന്നുകൂടി വിളിച്ചുനോക്കാൻ വേണ്ടി രേഷ്മ ഫോണ് എടുത്തു. അതാ അതിൽ അപർണ്ണയുടെ ഒരു മിസ്ഡ് കോൾ ഉണ്ട്. ” അപർണ്ണയെ വിളിച്ചു. “ഇല്ല എടുക്കുന്നില്ല”