കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Posted by

“നീ ചെലപ്പോ ഭയങ്കര റൂഡ് ആണ്,” കുറച്ചുനേരം റോഡിൽ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു. “അതെന്താ അങ്ങിനെ പറഞ്ഞത്?”

“അല്ല, നീ അവിടെ ഇരിയ്ക്കുമ്പോ പറഞ്ഞില്ലേ, പെണ്ണുങ്ങൾ തേയ്ക്കാൻ വേണ്ടി ആണ് ആലോചിയ്ക്കുന്നതെന്ന്.” “നിന്നെപ്പോലെ കാണാൻ ഭംഗിയുള്ള പെണ്ണുങ്ങൾ… അങ്ങനെയാണ് ഞാൻ പറഞ്ഞത്.” “ഒന്നു പോ കളിയാക്കാതെ,” രേഷ്മ അത് പറയുമ്പോൾ കാർ മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞുകയറുകയായിരുന്നു.

“കളിയാക്കിയതല്ല, നീ ലുക്കല്ലേ… നിന്നോട് കുറേ പേരെങ്കിലും പറഞ്ഞുകാണുമല്ലോ.” രേഷ്മയുടെ മുഖം ഒരിയ്ക്കല്കൂടി നാണംകൊണ്ട് ചുവന്നുതുടുത്തു. “സത്യം പറ, ദീപു എത്രാമത്തെ ലൈൻ ആണ്?” “സത്യം എനിക്ക് വേറെ ലൈൻ ഒന്നും ഇല്ല. ” “എനിയ്ക്ക് വിശ്വസിയ്ക്കാൻ പറ്റുന്നില്ല. ” “ഞാൻ പഠിച്ചത് ഗേൾസ് കോളേജിലാ.”

“ആ അങ്ങനെ പറ, ഞാനും വിചാരിച്ചു. അല്ല എന്നാലും പുറത്തൊക്കെ കാണുമല്ലോ.” “ഹേയ് ഇല്ല, ഞാൻ അങ്ങനെ അധികം പുറത്തൊന്നും പോയിരുന്നില്ല,” അവൾ അത്രമാത്രം പറഞ്ഞു. “ഓ ഋഷ്യശൃംഗന്റെ പെൺരൂപം ആണല്ലേ!” രേഷ്മ പിന്നെയും ചിരിച്ചു.

“ഞങ്ങളൊക്കെ പഠിയ്‌ക്കുമ്പോൾ നിന്റെ പകുതി ലുക്ക് ഇല്ലാത്ത പെണ്ണുങ്ങൾക്ക് വരെ ഒരേ സമയം ഒന്നിലധികം ലൈൻ ഉണ്ടായിരുന്നു,” ബെന്നി പറഞ്ഞു. “ചുമ്മാ” “സത്യം. ഉദാഹരണത്തിന് ആലപ്പുഴക്കാരി ഒരു ജിൻസി ഉണ്ടായിരുന്നു. കാണാൻ നിന്റെ അത്രയൊന്നും ഇല്ല. മെലിഞ്ഞുണങ്ങി പൊക്കം കുറഞ്ഞ ഒരുത്തി. ആകെപ്പാടെ മുഖം നമ്മുടെ സിനിമാനടി അമലാപോളിന്റെ ചെറിയൊരു കട്ട് ഉണ്ട്. മുഖം മാത്രം.അവൾ ഒരേ സമയം രണ്ടുപേരുമായി പ്രേമം ഉണ്ടായിരുന്നു.”

“രണ്ടുപേരോ!” “ആ അതേ. എനിയ്ക്ക് അവന്മാരെ ആലോചിച്ചിട്ടാ,” ബെന്നി ചിരിച്ചു. “രണ്ടുപേരുമായി ഉണ്ടായിരുന്നു എന്ന് ബെന്നിയ്ക്ക് എങ്ങനെ അറിയാം? ബെന്നി ആയിരുന്നോ അതിലൊരാൾ” രേഷ്മ കളിയാക്കി ചിരിച്ചു.

“ഹ ഹ ഹ, അതിന് അവളിത്തിരി പുളിക്കും. എനിക്ക് അവളൊന്നും പോര.” “ഓ പിന്നെ ബെന്നിയ്ക്ക് ലോകസുന്ദരി വേണമായിരിയ്ക്കും.” “ലോകസുന്ദരി ഒന്നും വേണ്ട, മിനിമം നിന്നെപ്പോലെ ഒരു സുന്ദരിയായാലും മതി,” ബെന്നി വണ്ടി നാലാമത്തെ ഗിയറിലേക്ക് മാറ്റി.

രേഷ്മയ്ക്ക് നാണം വന്നെങ്കിലും, “ശ്ശോ എന്റെ ഒരു കാര്യം,” എന്നുപറഞ്ഞൊപ്പിച്ചു. “വല്ലാതെ അഹങ്കരിയ്ക്കേണ്ട, മിനിമം എന്നാണ് പറഞ്ഞത്” ബെന്നി പൊട്ടിച്ചിരിച്ചു. “അത് വിട്, ജിൻസിയ്ക്ക് രണ്ടുപേർ ഉണ്ടായിരുന്നു എന്ന് എങ്ങനെ അറിഞ്ഞു അതുപറ” “അതുപിന്നെ കോളേജിൽ ബോയ്സിന്റെ ഇടയിൽ ഒക്കെ പാട്ടായതാണ്. അവളെ കയ്യോടെ പൊക്കിയപ്പോൾ”

Leave a Reply

Your email address will not be published. Required fields are marked *