“അതു നീ പേടിക്കണ്ട. നീ സാധനം കൊണ്ടുവരുമെങ്കിൽ, നിന്റെ പെണ്ണിന്റെ കാര്യം ഞാൻ ഏറ്റു. നീ എങ്ങനെ തിരിച്ചുവരും? ” അവളെ കണ്ടതുമുതൽ അവള് മാത്രമായി ഒരു അഞ്ചുമിനിട്ടെങ്കിലും കിട്ടാൻ ബെന്നി കൊതിച്ചിരുന്നു. ആ അവസരം അവൻ ചാടിപ്പിടിച്ചു.
“നീ ഒരു പന്ത്രണ്ടുമണി ആകുമ്പോൾ ഇതേ സ്പോട്ടിൽ വന്നാൽ മതി. ഞാൻ ഇവിടെ ഉണ്ടാകും.അവളോട് നീ പറഞ്ഞാൽ മതി. ഇനി സമയം കളയണ്ട,”” പിന്നെ ഒരു കാര്യം കൂടി,” ദീപു കൂട്ടിച്ചേർത്തു, “അവൾ ചോദിച്ചാൽ ഞാൻ കള്ള് വാങ്ങാൻ പോയിരിയ്ക്കുകയാണെന്ന് പറയണ്ട, പകരം വല്ല ഹോസ്പിറ്റൽ കേസ് ആണെന്ന് പറഞ്ഞാൽ മതി. അവൾക്ക് കുടിയ്ക്കുന്നതൊക്കെ ഇഷ്ടമാണോ എന്നറിയാത്തതുകൊണ്ട് ഞാൻ അതൊന്നും പറഞ്ഞിട്ടില്ല. അതാ”
“ശരി നോ പ്രോബ്ലം,” ബെന്നി കാറിനടുത്തേയ്ക്കും ദീപു എതിർദിശയിലും നടന്നു.
ഫോണിൽ നോക്കി ടെൻഷൻ ആയിരിയ്ക്കുകയായിരുന്ന രേഷ്മ ബെന്നി ഡോർ തുറന്ന് അകത്തു കയറിയിരുന്നപ്പോൾ മാത്രമാണ് ദീപു കയറിയിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചത്. “ദീപു എവിടെ?” അല്പം ആകുലതയോടെ അവൾ ചോദിച്ചു.
“അവൻ.. അവൻ … അവന്റെ ഒരു ബന്ധു ആശുപത്രിയിൽ ആയി എന്ന് ഫോണ് വന്നു. അപ്പൊ അങ്ങോട്ട് പോയി. എന്നോട് നിന്നെ കൊണ്ടുപോയി ആക്കാൻ പറഞ്ഞിട്ടുണ്ട്.” “എന്നോട് പറഞ്ഞില്ലല്ലോ.”
“സമയം ഇല്ലാത്തതുകൊണ്ടാകും, നിന്നെ ഫോണ് ചെയ്തോളും,” ബെന്നി തന്റെ ഫോണ് ചാർജ് ചെയ്യാൻ വെയ്ക്കുന്നതിനിടയിൽ പറഞ്ഞു.
“എന്നാലും…” രേഷ്മയ്ക്ക് ദീപു അവളോട് പറയാതെ പോയതിൽ പരിഭവം തോന്നി. “എന്താ ഞാൻ പറഞ്ഞത് വിശ്വാസമില്ലേ? ഞാൻ നിന്നെ കടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല,” വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ പൊട്ടിച്ചിരിച്ചു. ഇത്തവണ ടെന്ഷനിടയിലും രേഷ്മയും ചെറുതായി ചിരിച്ചു. അത് ബെന്നി ശ്രദ്ധിച്ചു. വണ്ടി ചില വളവുകൾ തിരിഞ്ഞ് മുന്നോട്ട് നീങ്ങി. കുറച്ചുനേരമായിട്ടും രേഷ്മ ഒന്നും മിണ്ടാതിരുന്നപ്പോൾ ബെന്നി അവളെ നോക്കി. അത്രനേരം ഭക്ഷണം കഴിയ്ക്കുന്ന സമയം മുഴുവൻ സംസാരിച്ചിരുന്ന പെണ്ണാണ്. “എന്താ നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ? ദീപു നിന്നെ വിളിച്ചോളും,” അവൻ പറഞ്ഞു.\
“അതല്ല, ഹോസ്റ്റൽ അടച്ചുകാണും. നേരായ വഴി കേറാൻ പറ്റില്ല അതാ.” “അപ്പോ നേരല്ലാത്ത വഴി ഉണ്ടല്ലോ. പിന്നെന്താ? ഇനി അത് നടന്നില്ലെങ്കിൽ നമുക്ക് ദീപുവിന്റെ വീട്ടിൽ പോകാം.” ബെന്നി അങ്ങനെ പറഞ്ഞത് വേറെ ചില ഉദ്ദേശം വെച്ചായിരുന്നു. ഒരു രാത്രി മുഴുവൻ അവളെ കിട്ടിക്കഴിഞ്ഞാൽ ദീപുവിന്റെ ശ്രദ്ധ മാറുന്ന സമയത്ത് അവളെ വളക്കാൻ നോക്കാമല്ലോ. “അയ്യോ അതൊന്നും വേണ്ട. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ കേറാം.” “ശരി വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നു മാത്രം. എന്തായാലും നീ വഴിയിൽ പെട്ടുപോവില്ല,” ബെന്നി പറഞ്ഞു. അവൾ ചിരിച്ചു.