ബിൽ പേ ചെയ്ത് ഇറങ്ങാൻ നേരം, വാഷ് റൂമിൽ പോയ രേഷ്മ കൈ കഴുകിയ ശേഷം കണ്ണാടിയിൽ തന്നെ ഒന്നുകൂടി നോക്കി. പിന്നെ ടി ഷർട്ട് ഒന്നുകൂടി ശരിയാക്കി കുറച്ചുനേരം കണ്ണാടിയിൽ തന്നെ നോക്കി നിന്നു. “കൊള്ളാം, “അവൾ മനസ്സിലോർത്തു. പെട്ടെന്നാണ് അവൾക്ക് പെട്ടെന്നാണ് അവളുടെ ഫോണ് ശബ്ദിച്ചത്. വീട്ടില്നിന്നാണ്. അപ്പോഴാണ് അവൾക്ക് സമയത്തെ പറ്റി ബോധമുണ്ടായത്. നേരം പതിനൊന്നുമണി കഴിഞ്ഞിരിയ്ക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും പതിനൊന്നുമണിയാകുമ്പോൾ അവൾ വീട്ടിലേയ്ക്കൊന്നു വിളിയ്ക്കും. അന്ന് അതവൾ മറന്നുപോയിരുന്നു. മകളുടെ വിളി കാണാതെ അവളുടെ അമ്മ വിലിച്ചതായിരുന്നു. ” നല്ല സുഖമില്ല, നാളെ സംസാരിയ്ക്കാം” എന്ന് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്‌തെങ്കിലും അവളുടെ മനസ്സ് നിറയെ ഹോസ്റ്റലിൽ എങ്ങനെ കേറിപ്പറ്റും എന്ന ചിന്തയായിരുന്നു. ഹോസ്റ്റൽ ഗെയ്റ്റ് പതിനൊന്നുമണിയ്ക്ക് അടയ്ക്കും.
അതിനു ശേഷം അതിനു ശേഷം കയറണമെങ്കിൽ ഓഫീസ് ക്യാബിൽ ആയിരിയ്ക്കണം. അവൾ കുറച്ചുനേരം ആലോചിച്ചപ്പോൾ റൂം മേറ്റ് അപർണയെ ഓർമ്മവന്നു. അപർണ്ണ വൈകുന്നേരം വരെ കറങ്ങിനടന്നു തിരിച്ചു വരുമ്പോൾ വൈകും, അപ്പോൾ അവൾ പുറകിലെ മതിൽ ചാടി വരുന്ന ഒരു വഴിയുണ്ട്. അങ്ങനെ വരുന്ന ദിവസം രേഷ്മയെ വിളിച്ച് റൂമിന്റെ ബാൽക്കണി വാതിൽ തുറന്നുവയ്ക്കാൻ പറയും. രാത്രി എപ്പോഴോ അതിലെ പമ്മി വരും. അതാണ് പതിവ്. പക്ഷേ ആ വഴി കൃത്യമായി രേഷ്മയ്ക്ക് അറിയില്ലായിരുന്നു. എടുത്ത് അപർണ്ണയെ വിളിച്ചുനോക്കി, പക്ഷെ അപർണ്ണ എടുത്തില്ല. ഒന്നു രണ്ടുവട്ടം ട്രൈ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ രേഷ്മയ്ക്ക് ചെറിയ ടെൻഷൻ ആയി. അവൾ പെട്ടെന്ന് ഒന്നു മുഖം കഴുകി പുറത്തിറങ്ങി.
ബെന്നി ബില്ല് പേ ചെയ്തിട്ട് വരുന്ന ദീപുവിനോട് ചോദിച്ചു, “സാധനം ഏതാ ഒപ്പിച്ചത്?” അപ്പോഴാണ് ബെന്നി ഒരു ഫുൾ വാങ്ങി വെക്കാൻ തന്നോട് പറഞ്ഞ കാര്യം ദീപു ഓർക്കുന്നത്. അവൻ അത് മറന്നേ പോയിരുന്നു. ഫുൾ പോയിട്ട് ഒരു പൈൻറ് പോലും ദീപു വാങ്ങിയിട്ടില്ലെന്നറിഞ്ഞ ബെന്നിയ്ക്ക് കലി കയറി. ശനിയും ഞായറും കള്ളുകുടിച് ആർമാദിയ്ക്കാം എന്ന് വിചാരിച്ചതാണ് ബെന്നി. പിറ്റേന്ന് ഒന്നാം തീയതിയായതുകൊണ്ട് ഇന്ന് തന്നെ സാധനം ഒപ്പിച്ചു വെക്കാൻ പറഞ്ഞതുമാണ് ദീപുവിനോട്. “നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാണ്. എന്നിട്ടാണ് മൈരേ നീയീ ഊമ്പത്തരം കാണിച്ചത്. അതെങ്ങനെയാ ആ പെണ്ണിന്റെ കൂടെ മണപ്പിച്ചു നടക്കുകയായിരുന്നില്ലേ?” ബെന്നി അലറി.