“കേട്ടോ, നീ ഭയങ്കര ആലോചനയിലാണ് സൂക്ഷിക്കണം എന്നാണ് ബെന്നി പറയുന്നത്,” കൈ കഴുകി വന്ന ബെന്നിയെയും താടിക്ക് കൈകൊടുത്തിരിക്കുന്ന രേഷ്മയെയുംP നോക്കി ദീപു പറഞ്ഞു. അവൾ ഒരു ചമ്മിയ ചിരി ചിരിയ്ക്കുക മാത്രം ചെയ്തു. അപ്പോഴാണ് അവൾ ബെന്നിയെ ശ്രദ്ധിയ്ക്കുന്നത്. നേരത്തെ പരിചയപ്പെടുത്തുമ്പോ വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നതുകൊണ്ട് അവൾ അവനെ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. ദീപുവിനെ പോലെ അല്ല, ഇരുനിറവും കട്ടത്താടിമീശയും ഉള്ള രൂപം. ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി. അവൾക്ക് പെട്ടെന്ന് നേരത്തെ അവൾ കേട്ട തെറികൾ മുഴുവൻ ഓർമ്മ വന്നു. അവളുടെ മുഖം വിളറി. അവൾ പെട്ടെന്ന് മറ്റെങ്ങോട്ടോ നോക്കി. “ഞാൻ പറഞ്ഞില്ലേ ബെന്നി ഭയങ്കര തമാശ ആണെന്ന്,” ദീപു പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല.
“ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ പൊതുവെ പെണ്ണുങ്ങൾ കാമുകന്റെ കൂടെ ഇരിയ്ക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നുണ്ടെങ്കിൽ അത് കാമുകനെ എങ്ങനെ തേയ്ക്കാം എന്നാവും. ഇവൻ ആണെങ്കിലോ ഒരു പാവത്താനാണ് താനും,” ബെന്നി പറഞ്ഞു.
“ഓഹോ, എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണെന്നാണോ?” രേഷ്മ ഒരു വിധത്തിൽ പറഞ്ഞു. “ആ മിക്കവാറും നിന്നെപ്പോലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ എല്ലാം” ഒരു നിമിഷം രേഷ്മയ്ക്ക് ഉത്തരം മുട്ടി. അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. അതവൾക്ക് സുഖിച്ചിരുന്നു.
“എന്നാ ഞാൻ ആ കൂട്ടത്തിൽ പെടില്ല,” കുറച്ചു സമയമെടുത്ത ശേഷം അവൾ പറഞ്ഞു. “ങേ, അപ്പൊ നിന്നെ കാണാൻ കൊള്ളില്ലെന്നാണോ?” ബെന്നി പൊട്ടിച്ചിരിച്ചു. ദീപു പിന്നേയും പറഞ്ഞു, “ഒന്നും തോന്നേണ്ട, അവൻ അങ്ങനെ ഒരു സ്വഭാവമാണ്. ഉള്ളിൽ ഒന്നുമുണ്ടായിട്ടല്ല.” രേഷ്മ ഒന്നും മിണ്ടിയില്ല. അതിനിടയിൽ അവരുടെ ഭക്ഷണം വന്നു. അവർ പിന്നെയും സംസാരിച്ചു. കോളേജിലെ കഥകളും, ഓഫിസിലെ കഥകളുമെല്ലാം ആ സംസാരത്തിന് മേമ്പൊടി കൊടുത്തു.
പതുക്കെ പതുക്കെ രേഷ്മയ്ക്ക് ബെന്നിയോടുള്ള അകൽച്ച മാറിവന്നു. പെണ്ണുങ്ങളെ സംസാരിച്ച് പാട്ടിലാക്കാൻ പണ്ടേ ബെന്നിയ്ക്ക് മിടുക്കായിരുന്നു. കഴിച്ചു തീരുമ്പോഴേയ്ക്കും ബെന്നിയും രേഷ്മയും വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ സംസാരിയ്ക്കാൻ തുടങ്ങിയിരുന്നു. ദീപുവിന് ആശ്വാസമായി. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും തന്റെ പെണ്ണും തമ്മിൽ ചേരില്ലെങ്കിൽ അവർക്കിടയിൽ കിടന്ന് കഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു അവന്. രേഷ്മ പൊതുവെ പെട്ടെന്ന് കമ്പനിയാവുന്ന ആളാണ് എന്നതായിരുന്നു അവന്റെ ഒരേയൊരു ആശ്വാസം.