എന്നാൽ അവൻ അവിടെയെത്താറായപ്പോഴാണ് അന്ന് പ്രഖ്യാപിച്ച ഹർത്താൽ കാരണം എക്സാം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു എന്ന അറിയിപ്പ് അവന് കിട്ടുന്നത്. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാലും, പിറ്റേന്നത്തെ ഹർത്താലിൽ കുടുങ്ങിപ്പോകാതിരിക്കാനും അവൻ അന്നുതന്നെ മടങ്ങുകയാണ് ഉണ്ടായത്. ഫോണിന്റെ ചാർജ് തീർന്ന് ഓഫാകും വരെ എക്സാം മാറ്റിവെച്ച കാര്യവും, താൻ തിരിച്ചുവരികയാണ് വാതിൽ അടയ്ക്കരുത് എന്ന കാര്യവും അറിയിക്കാൻ വേണ്ടി അവൻ കൂട്ടുകാരെ മാറി മാറി വിളിച്ചെങ്കിലും ആരും എടുത്തിട്ടില്ലായിരുന്നു. കള്ളുകുടിയ്ക്കുമ്പോൾ അത് പതിവായിരുന്നു.
വിദ്യ നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞതുകൊണ്ടാണ് വിഷ്ണു അവളെ വിളിക്കാഞ്ഞത്. അവസാനത്തെ ബസ്സിൽ വന്നിറങ്ങിയ വിഷ്ണു താമസിച്ചിരുന്ന വീടിന്റെ മുറ്റത്തെത്തിയപ്പോഴേക്കും സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു. രാത്രി ഇനിയാരെയും ഉണർത്തേണ്ട എന്ന് കരുതി അവൻ ബെല്ലടിയ്ക്കാനോ കതകിൽ മുട്ടാനോ മിനക്കെടാതെ അവൻ സൈഡിലുള്ള സ്റ്റയർകെസ് വഴി തന്റെ മുറിയുടെ സ്പെയർ ഡോർ വരെ എത്തി. രണ്ടു വാതിലുകളുള്ള ആ മുറിയുടെ പുറ ത്തേയ്ക്കുള്ള വാതിൽ സ്ഥിരമായി പൂട്ടിയിട്ടിട്ടുണ്ട്.
അകത്തുനിന്ന് ബോൾട്ട് ഒന്നുമില്ലാത്ത അതിന്റെ ചാവി വിഷ്ണു കയ്യിൽ വെച്ചിരുന്നു. അവൻ ആ വാതിൽ തുറന്ന് അകത്തു കയറിയ ശേഷം വാതിൽ വീണ്ടും അടച്ചുപൂട്ടി. ഒന്നു ബാത്‌റൂമിൽ പോയി ഫ്രഷ് ആയപ്പോഴാണ് അവന് ദാഹിച്ചത്. അവൻ കയ്യിലിരുന്ന വെള്ളം മുഴുവൻ കുടിച്ചു. രാത്രി ഇനിയും ദാഹിച്ചാലോ താഴെ പോയി എടുത്ത് വെച്ചേക്കാമെന്നോർത്ത് അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. ആരെയും ഉണർത്തേണ്ടെന്ന് കരുതി ശബ്ദമുണ്ടാക്കാതെയാണ് വാതിൽ തുറന്നതും പുറത്തിറങ്ങിയതും. പുറത്തിറങ്ങിയ വിഷ്ണു ആ വീട്ടിൽ ഒരു പെണ്ണിന്റെ ശബ്ദം കേട്ട് ഞെട്ടിപ്പോയി. ആണുങ്ങൾ മാത്രം താമസിക്കുന്ന അവിടെ ആര് വരാനാണ് ആ നേരത്ത് എന്നതായിരുന്നു അവന്റെ ചിന്ത. ആദ്യം ടിവി ആണെന്നോർത്ത അവന് പെട്ടെന്ന് തന്നെ മനസ്സിലായി ടിവി അല്ലെന്ന്.
അവൻ കുറച്ചുകൂടി മുന്നോട്ട് നടന്ന് സ്റ്റയർകെസിന്റെ ആദ്യ പടവിൽ എത്തി. ആ ശബ്ദം അവൻ തിരിച്ചറിഞ്ഞു, അവന്റെ പ്രിയപ്പെട്ട വിദ്യയുടെ ശബ്ദമായിരുന്നു അത്. ഒപ്പം അവന്റെ കൂട്ടുകാരുടെയും. അവന്റെ ഹൃദയം പടപട മിടിച്ചു. ഈ നേരത്ത് അവൾ ഇവിടെ എന്ത് തേങ്ങയാണ് ചെയ്യുന്നതെന്ന് അവന് മനസ്സിലായില്ല. അവൻ കാതോർത്തു.