അങ്ങനെ അലിയാര് എന്നേം കൊണ്ട് പോകാമെന് സമധിച്ചു, ആശാന് സംമധം മൂളി, ആ വിവരം വീട്ടില് അറിഞ്ഞപ്പോള് മാമി ആകെ വയലന്റായി, അവരുടെ പ്രസരിപ്പ് തന്നെ പോയി മറഞ്ഞു… ആകെ മാനസീകമായി തകര്ന്നു.. മാനസീക വിഭ്രാന്തിയില് പറയുന്നതും പ്രവര്ത്തിക്കുന്നതും തമ്മില് ഒരു പൊരുത്തവും ഇല്ലാതായി… അവര് ഒരു കാരിയം ആശാനെട് ഉറപ്പിച്ചു പറഞ്ഞു.. വെളിയിലേക്ക് പോയാല് അപ്പൂനെ നമ്മുക്ക് എന്നെന്നേക്കുമായി നഷ്ട്ടപെടും… അതറിഞ്ഞപ്പോള് ഞാന് പോകുന്നില്ലയെന്ന തീരുമാനം ആശാനേം മാമിയേം അറിയിച്ചു…
കട പൂട്ടി പോകുമ്പോള് ആശാന് എന്നേം കൂട്ടിയിരുന്നു.. ഷാപ്പ് വരെ ആശാന് എന്നെ ലോഡ് വച്ചു ചവിട്ടും.. ഷാപ്പില് നിന്നും വീട് വരെ ഞാന് ആശാനെ ലോടെടുക്കും ആശാന് കള്ള് കുടിക്കുമ്പോള് എനിക്കൊരു കപ്പേം കറീം ഫ്രീ…കള്ള് ഷാപ്പില് നിന്നും വീട്ടിലേക്ക് ഒരു 4 കിലോമീറ്റര് കാണും ഈ യാത്രാ വളരെ ശ്ലോയില് മതിയെന്നാണ് ആശാന്റെ ആഗ്രഹം… ചില നല്ല മൂടുള്ള സമയത്ത് എന്നേട് ആശാന് സ്വന്തം മനസ്സ് തുറക്കാറുണ്ട്…
അങ്ങനെ പുള്ളി യുദ്ധകാല വീരഗാഥകള് പറഞ്ഞ കൂട്ടത്തില് പണ്ട് സഞ്ജയ് ഗാന്ധി വടക്കേ ഇന്ത്യയില് നടപ്പാക്കിയ നിര്ബന്ധിത വന്ധ്യംകരണത്തെ കുറിച്ചും പറയും… ആശാനും ആ ധുഷ്ട്ടന്റെ കെണിയില് പെട്ടുപോയ ഹധഭാഗ്യരില് ഒരുവനായ കാരിയം പറഞ്ഞു. നിമോനിയ പിടിപെട്ടു ബോതമില്ലാതെ മിലിട്ടറി ഹോസ്പിറ്റലില് ഒരാഴ്ച കഴിഞ്ഞു ഡിസ്ചാര്ജ് ആയി പോരുമ്പോഴും തനിക്കും സംഭവിച്ച ദുരന്തം അറിഞ്ഞിരുനില്ല..
അറിഞ്ഞപ്പോള് ബഹളമായി ഡോക്ടര്ക്ക് എതിരെ മിലിട്ടറി കോടതിയില് കേസ് ഫയല് ചെയ്തു… ആ ധാരുണ അവസ്ഥ മാറ്റിയെടുക്കാന് മറ്റൊരു ശസ്ത്രക്രീയ നടത്തി, അതും പരാജയപെട്ടു.. മേലെ പിടിപാടുള്ളവര് കുറച്ചു കാശ് വച്ചു നീട്ടി സ്വാധീനിക്കാന് ശ്രമിച്ചു…. പച്ച നോട്ടുകള് മേജര് ജെനര്ലിന്റെ മുഹതെക്ക് വലിച്ചെറിഞ്ഞു പെട്ടിയുമെടുത്ത് മിലിട്ടറി ബരക്കിനെട് വിട പറഞ്ഞു പടി ഇറങ്ങിയതാ..
ഒരു തൊഴില് വശപെട്ടിരുന്നതിനാല് അലയെണ്ടി വന്നില്ലാ… എന്റെ ഈ സ്വകാരിയ രഹസ്യം ഭാരിയ കല കൂടാതെ അറിയുന്നത് ഇപ്പൊ അപ്പൂ നിയും….. വീട്ടുകാര് എത്ര നിര്ബന്ധിച്ചിട്ടും ഒരു വിവാഹത്തില് നിന്നും ഞാന് മനപൂര്വം ഒഴിവായി കൊണ്ടിരുന്നു… ആരെടും യഥാര്ത്ഥ കാരിയം പറഞ്ഞില്ലാ.. ആ ഒറ്റ കാരിയതില് അമ്മയും സഹോദരങ്ങളും പിണങ്ങി, അതൊന്നും കാരിയക്കാതെ 45 വരെ പിടിച്ചു നിന്നു.