മൂന്നു നിലകളിൽ 30 മുറികളിലായി നിലവിൽ 50 പേര്. അറ്റാച്ച്ഡ് ബാത്റൂമുകൾക്ക് പുറമെ കുളിയ്ക്കാനും അലക്കാനും ഒക്കെ സൗകര്യമുള്ള ഒരു കോമൺ ബാത്രൂം സെറ്റ്. ജനറേറ്റർ സൗകര്യം. പൊതു അടുക്കള. അവൾക്ക് രണ്ടാമതൊന്നാലോചിയ്ക്കേണ്ടിവന്നില്ല അവിടെ കയറാൻ. ഹോസ്റ്റലിൽ കയറിയതോടെ അശ്വതി ശോഭയുമായി അടുത്തു.
ഓഫീസ് കഴിഞ്ഞുവന്നാൽ അവൾ നേരെ ശോഭ ഇരിയ്ക്കുന്ന ഹോസ്റ്റൽ വാർഡന്റെ മുറിയിലേക്ക് ചെല്ലും.പിന്നെ ഒരേ കത്തിയാണ്. ഒരേ കോമ്പൗണ്ടിൽ തന്നെ വീടുണ്ടെങ്കിലും ശോഭ പകൽ മുഴുവൻ ഹോസ്റ്റലിൽ തന്നെയായിരിക്കും, രാത്രി കിടക്കാൻ വേണ്ടി മാത്രം വീട്ടിൽ പോകും, അതും ചിലദിവസം മാത്രം. ശോഭയുടെ വീട്ടിൽ ഭർത്താവ് മോഹനനും പിന്നെ വീട്ടിലെ പണിയൊക്കെ ചെയ്യാനും, മോഹനന്റെ കാര്യങ്ങൾ നോക്കാനുമായി അകന്ന ബന്ധത്തിലുള്ള ഒരു പെണ്ണ്, സ്നേഹയും മാത്രമാണ് ഉണ്ടായിരുന്നത്. മോഹനൻ പതിനഞ്ച് കൊല്ലമായി വീൽചെയറിലാണ്. ഗള്ഫിലായിരുന്നപ്പോ ഒരു അപകടം പറ്റി അരയ്ക്ക് കീഴ്പോട്ട് തളർന്നതാണ്.
മകൾ അനുഷ ബാംഗ്ലൂർ പഠിയ്ക്കുകയാണ്, അതുകൊണ്ടുതന്നെ ശോഭയ്ക്കും അശ്വതിയുടെ കമ്പനി ഉപയോഗമായി. വീക്കെൻഡ് ഒക്കെ അശ്വതി നാട്ടിൽ പോയിട്ടില്ലെങ്കിൽ നേരെ ശോഭയുടെ വീട്ടിലേക്ക് ചെല്ലും. ശോഭ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കും. പിന്നെ അവർ രണ്ടുപേരുംകൂടെ സിനിമ കാണാനോ ഷോപ്പിംഗിനോ പോകും. അങ്ങനെ പോകുമ്പോൾ അശ്വതിക്ക് വേണ്ടി ഡ്രസ് എടുക്കാൻ ഒക്കെ ശോഭയ്ക്ക് വലിയ ഉത്സാഹമായിരുന്നു. അശ്വതിയുടെ കയ്യിൽ നിന്ന് വാങ്ങുന്ന വാടക മുഴുവൻ അവൾക്ക് ഭക്ഷണവും വസ്ത്രവും ഒക്കെ വാങ്ങിക്കൊടുത്തുകൊണ്ട് തന്നെ ശോഭ ചിലവാക്കുമായിരുന്നു.
ശോഭേച്ചി തന്നെ മോളുടെ സ്ഥാനത്താണ് കാണുന്നത് എന്ന് അശ്വതിയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് എന്തും ശോഭേച്ചിയോട് ചോദിച്ചിട്ട് ചെയ്യുന്നത് അവൾക്കും ഒരു ശീലമായി. പാലക്കാട് ഒരു ഉൾനാട്ടിൽ നിന്ന് വന്ന അശ്വതിയ്ക്ക് കൊച്ചി പോലെ വലിയൊരു നഗരം ഉണ്ടാക്കിയ പരിഭ്രമത്തിൽ അതുപോലെ ഒരു അമ്മയുടെ സ്നേഹം ആവശ്യമായിരുന്നു അവിടെ അവൾ ശോഭയെ കണ്ടു എന്നതാണ് സത്യം.
എല്ലാം കീഴ്മേൽ മറിയാൻ അധികകാലം വേണ്ടിവന്നില്ല. ഓഫീസിലെ ഓണാഘോഷത്തിന്റെ അന്ന് രാവിലെ നേരത്തെ അശ്വതി ശോഭയുടെ മുറിയിലെത്തി. “ചേച്ചീ,” അവൾ വിളിച്ചു. ഓണാഘോഷമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ തന്റെ മോളുടെ സാരിയും ബ്ലൗസും തന്റെ കയ്യിലുണ്ടെന്നും , അത് അശ്വതിയ്ക്ക് പാകമാകുമെന്നും താൻ ഉടുപ്പിയ്ക്കാമെന്നും ശോഭ പറഞ്ഞിരുന്നു വാതിൽ തുറന്നയുടനെ അശ്വതി അകത്തുകയറി. ശോഭ ആ സമയം കുളിക്കാൻ കയറിയതായിരുന്നു.