അനിയത്തി: ചേട്ടാ വണ്ടി ഒന്ന് നിർത്തുമോ???
ഞാൻ: എന്താടി????
അനിയത്തി: എനിക്ക് ഒരു കാര്യം സംസാരിക്കാൻ ആണ്…
ഞാൻ വണ്ടി നിർത്തി….
ഞാൻ: എന്താടി….കാര്യം പറയൂ…
അനിയത്തി: ഞാൻ ഒരാളുമായി ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞില്ലേ അന്ന് ചേട്ടൻ… അവൻ എന്നോട് വീട്ടിൽ നിന്നും ഇറങ്ങി വരാൻ പറഞ്ഞു. എനിക്ക് പോവണം..അവൻ എന്നെ കല്ല്യാണം കഴിക്കും… അവൻ ഇന്ന് വൈകുന്നേരം 3 മണിക്ക് റെയ്ൽവേ സ്റ്റേഷൻ വരും.എന്നെ കൊണ്ട് വിടുമോ???
എനിക്ക് അവൻ്റെ ഒപ്പം പോയി ജീവിക്കണം…
എന്നെ ഒന്ന് സഹായിക്കുമോ???
എൻ്റെ കയ്യിൽ ടൗൺ വരെ പോവാനുള്ള ബസ്സ് കൂലി വരെ ഇല്ല….
Please….
ഞാൻ ഒന്ന് പുഞ്ചിരിച്ചു…
എന്നിട്ട് അവളോട് പറഞ്ഞു…
അത് തന്നെ ആണ് നല്ലത്. നിനക്ക് ഇഷ്ടപെട്ട ആളുടെ ഒപ്പം തന്നെ പോയി സന്തോഷം ആയി ജീവിക്കു…
പക്ഷേ ഇന്ന് തന്നെ പോവണ്ട…അവനെ വിളിച്ചു നാളെ പുലർച്ചത്ത ട്രെയിനിൽ പോവാം എന്ന് പറയൂ…ഇന്ന് കൂടി നി ഇവിടെ നിൽക്ക്..നി പോയാൽ പിന്നെ ഇതുപോലെ ഉള്ള ആഘോഷം ഒന്നും വീട്ടിൽ ഉണ്ടാവില്ല അതാ…ഇന്ന് അച്ചനേം അമ്മയെയും ഒരു സന്തോഷിപ്പിച്ചു നാളെ പോവാം…
അവള് ശെരി എന്നു പറഞ്ഞു…
ഞാൻ അവനെ ഒന്ന് വിളിക്കട്ടെ എന്ന് പറഞ്ഞു അവള് അവനെ വിളിച്ചു കാര്യങ്ങളും പറഞ്ഞു…
എന്നിട്ട് ഫോൺ കട്ടാക്കി…
ഞാൻ പറഞ്ഞു അവൻ്റെ ഫോട്ടോ ഉണ്ടോ ഒന്ന് കാണാൻ ആണ്…
അവള് അവൻ്റെ ഒരു ഫോട്ടോ എടുത്തു കാണിച്ചു തന്നു..
എന്ത് പറയാൻ കറുത്ത് മെലിഞ്ഞ് പല്ലും പൊന്തി ഒരുത്തൻ.അവള് അവനെ കല്ല്യാണം കഴിച്ചാൽ മലയാളം സിനിമയിലെ കവ്യമാധവനെ ഇന്ദ്രൻസ് കല്ല്യാണം കഴിച്ച പോലെ ആവും..
അവളുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഇവൾക്ക് പ്രേമം തലക്ക് പിടിച്ചത് ആണെന്ന്…
ഞാൻ മനസ്സിൽ വിചാരിച്ചു ഇവള് പോയാൽ പിന്നെ നാല് പിള്ളേര് എല്ലാം ആയി വന്നാൽ വീട്ടുകാരും എല്ലാം ആയി പിണക്കം മാറി വരും….