മഞ്ഞുനീർ തുള്ളി പോലെ 4
Manjuneer Thulli Pole Part 4 | Author : Dheepa
Previous Part | kambistories.com
ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിൽ ഉടക്കി അവന്റെ കണ്ണുകൾ ചെറുതായി ഒന്നു നനഞിട്ടുണ്ടോ.. അതെ ഉണ്ട് അവൻ എന്നെ നോക്കി പതിയെ ഒന്നു ചിരിച്ചു.. എന്തോ എനിക്ക് ചിരി വരുന്നില്ല എന്നിട്ടും ഞാൻ അവനെ നോക്കി ഒരു ചിരി മുഖത്തു വരുത്തി… അവൻ പതിയെ ഷിബുവിന്റെ അടുത്തേക്ക് നടന്നു വന്നു ഷിബുവിന്റെ അടുത്ത് അവൻ നിൽക്കുമ്പോൾ ഷിബു അവന്റെ തോളറ്റം വരെ പൊക്കം ഉള്ളൂവെന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു. എന്താണെന്നറിയില്ല ഷിബുവിനെ കണ്ടന്നമുതൽ തൊട്ടു അയാളുടെ നെഗറ്റീവ് വശങ്ങൾ മാത്രമേ എനിക്ക് കണ്ടുപിക്കാൻ ആകുന്നുള്ളൂ..
ഞാൻ ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട് ഏങ്കിലും ഈ അറു ബോറന്റെ കൂടെ ജീവിക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി കഴിയുനില്ല പക്ഷെ അയാളുടെ കാശിന്റെ വലുപ്പം അത് എന്റെ കണ്ണ് മഞ്ഞളിപ്പിക്കുന്നുണ്ട്.ഞാൻ സനീഷിനെ വീണ്ടും നോക്കി പക്ഷെ ഇപ്പോൾ അവനെ കാണുന്നില്ല എന്റെ കണ്ണുകൾ അവനെ പരതികൊണ്ടിരുന്നു… ഇല്ല അവൻ പോയിരിക്കുന്നു..ഇപ്പോൾ നിങ്ങൾ വിചാരിക്കുണ്ടാകും ഞാൻ അവനെ തേച്ചതിൽ സ്വയം സങ്കടപെടുണ്ടാകും എന്ന്ആവൂ…. അപ്പോഴാണ് എന്റെ ഉള്ളൊന്നു തണുത്തത് അവന്റെ സ്വഭാവത്തിന് എന്തേലും പ്രശ്നം ഉണ്ടാക്കിയെങ്കിൽ ഞാൻ ആകെ നാറി പോയേനെ.. ഏതായാലും അത് സംഭവിച്ചില്ലല്ലോ…
ഞാൻ ഷിബു നെ നോക്കി ഒന്നു ചിരിച്ചു…അപ്പോഴേക്കും അവിടെത്തെ ആസ്ഥാന കോഴികൾ അവിടേക്കു കയറി വന്നു. ബിനുവും അജിയും… ആദ്യം ഷിബുവിന് ഷേക്ക് ഹാൻഡ് കൊടുത്തിട്ടു അവന്മാർ എന്റെ നേരെയും കൈകൾ നീട്ടി… നിങ്ങൾക്കറിയാലോ അന്നത്തെ ദിവസം ആ സാഹചര്യത്തിൽ എനിക്കും അവന്മാർക്ക് ഹസ്തദാനം നൽകേണ്ടി വന്നു അത് ഒരു സാഹചര്യം ആക്കി മുതലെടുത്തു കൊണ്ട് അജി എന്റെ കയ്യിൽ ഒന്നു തലോടീ..