സേഫ് പിരീഡ് അല്ലെന്നു പിനീട് ആണ് അവൾ ഓർത്തത്, അതിന്റെ കലങ്ങൾ ആയിരുന്നു അവളുടെ മിഴികളിൽ നിറഞ്ഞത്…
അവളെ പലതും പറഞ്ഞു അവൻ ആശ്വസിപ്പിക്കാൻ തുടങ്ങി…
“എന്നായാലും ഞാനല്ലേ ഈ കഴുത്തിൽ താലികെട്ടേണ്ടത് പിന്നെ ഇതൊരു തെറ്റാണോ “എന്ന് അവൻ ചോദിച്ചു അതിൽ പിന്നെ അവൾക്കൊന്നും പറയാനില്ലായിരുന്നു…
അന്ന് അമ്മയും അനിയത്തിയും വരും മുൻപ് ബിജോയ് അവിടെ നിന്നും പോയി.. പിന്നെ പല തവണ ഈ പരിപാടികൾ തുടർന്ന്..
പക്ഷേ കൊറച്ചു നാൾ കഴിഞ്ഞു അവരുടെ എല്ലാ കണക്കുകൂടലുകളും തെറ്റിച്ചുകൊണ്ട് ബിജോയ്ക്ക് ഒരു പണക്കാരി പെണ്ണിന്റെ വിവാഹാലോചന വന്നു ബിജോയുടെ കുടുംബ പശ്ചാത്തലം വെച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു കുടുംബം..
അയാൾ മനപ്പൂർവ്വം ശ്രീവിദ്യയെ ഒഴിവാക്കി വിവാഹം കഴിച്ചു…
എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ശ്രീവിദ്യക്ക് അയാളുടെ വിവാഹത്തിന് തൊട്ടു മുൻപാണ് അറിയുന്നത് താൻ ഒരമ്മ ആവാൻ പോകുന്നു എന്ന്…
അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല എല്ലാം എല്ലാവരും അറിഞ്ഞു തന്നെ പിഴച്ചവൾ എന്ന് എല്ലാവരും മുദ്രകുത്തി സ്വന്തം അമ്മ പോലും മിണ്ടാതെയായി…
അനിയത്തിയുടെ ഭാവിയോർത്ത് അവിടെ നിന്നും ഇറങ്ങി പോകാൻ അവളോട് അമ്മ ആവശ്യപ്പെട്ടു…
എന്തുവേണം എന്നറിയാതെ തെരുവിലിറങ്ങി പകച്ചുനിന്നവൾക്ക് ഒരു ട്രസ്റ്റിന്റെ സഹായം കിട്ടി……
അവരുടെ മഠത്തിൽ അവർ അവൾക്ക് ആശ്രയം നൽകി…. അവിടെ വച്ച് രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി… അവളോട് പഠിച്ചോളാൻ താല്പര്യമുണ്ടെങ്കിൽ പഠിച്ചോളാനും അവർ പറഞ്ഞിരുന്നു…..
അങ്ങനെയാണ് അവൾ പിജി മുഴുമിപ്പിച്ചതും ശേഷം ഒരു ജോലി കഷ്ടപ്പെട്ട് അവൾ നേടിയെടുക്കുന്നതും…
ജോലി നേടിയെടുത്തതും അവർക്ക് കൂടുതൽ ഭാരമാകാതെ അവിടെനിന്നും ഒഴിഞ്ഞു കൊടുത്തിരുന്നു അവൾ അവിടെ തന്നെയുള്ള ഒരു അന്തേവാസി ലക്ഷ്മി അമ്മ അവൾക്ക് കൂട്ടായ് വന്നു…
എല്ലാം കെട്ടടങ്ങി ഒന്ന് സ്വസ്ഥമായി ജീവിച്ചു തുടങ്ങിയപ്പോഴാണ് അയാൾ വീണ്ടും വന്നത് അയാളുടെ ഭാര്യക്ക് ഒരു അമ്മയാകാനുള്ള കഴിവില്ല അതുകൊണ്ട് അയാളുടെ കുഞ്ഞുങ്ങളിൽ ഒരാളെ അവർക്ക് കൊടുക്കണം എന്ന അപേക്ഷയുമായി…
ആദ്യത്തെ അപേക്ഷയുടെ സ്വരം പിന്നീട് ഭീഷണിയിൽ വരെ എത്തിച്ചേർന്നു… ശ്രീവിദ്യ തന്നെ അയാളെ കുറെ തവണ മുന്നറിയിപ്പ് കൊടുത്ത് വിട്ടതാണ് മെലിൽ ഇവിടേക്ക് വരരുത് എന്ന് എന്നിട്ടും അയാൾ അത് തുടർന്നു..