ഒരേ ഒരു ആങ്ങള👫 4 [Arjun]

Posted by

അപ്പളാ ചേട്ടൻ ഇങ്ങോട്ട് വരുന്നത് കണ്ടേ.

ചേട്ടൻ :നീ എന്നിട്ട് എന്റെ പുറകെ പോന്നതാണ്. ഞാൻ കണ്ടില്ലല്ലോ.

ഞാൻ :അത് പിന്നെ ചേട്ടന്റെ ഫ്രണ്ട്‌സ് നെ കണ്ടപ്പോ അടുത്തേക്ക് വരാൻ ഒരു പേടി.

ചേട്ടൻ :അവന്മാർ പാവാ.എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് അവർ.

ഞാൻ :മ്മ്മ്… പാവത്തരം എല്ലാം ഞാൻ കണ്ടു. അവരുടെ മാത്രം അല്ല ചേട്ടന്റെയും.

ചേട്ടൻ :എന്ത് കണ്ടു ന്ന്?

ഞാൻ :അതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞോളാം. (ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) ചേട്ടൻ അപ്പൊ അറിഞ്ഞാൽ മതി.

 

അവൻ അപ്പൊ തന്നെ എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു.

ചേട്ടൻ :ഡീ ചതിക്കല്ലേ. കുടിച്ച കാര്യം അല്ലെ നീ പറയുന്നേ. അത് എനിക്ക് മനസ്സിലായി.

വീട്ടിൽ അമ്മയ്ക്ക് മാത്രേ ഈ കാര്യം അറിയൂ. അച്ഛൻ അറിഞ്ഞ അന്ന് തീരും.

ഞാൻ :ചേട്ടനെ ഞാൻ ചതിക്കുമോ. ചേട്ടൻ എന്റെ ബെസ്റ്റി അല്ലെ.

 

ചേട്ടൻ എന്റെ കൈ വിട്ടു സ്വന്തം നെഞ്ചിൽ ഒന്ന് കൈ വച്ചു.

ചേട്ടൻ :ഹാവൂ… വെറുതെ പേടിപ്പിച്ചു നീ. കുടിച്ചത് അങ്ങ് ഇറങ്ങി.

നിനക്ക് കുഴപ്പം ഇല്ലങ്കിൽ കുപ്പിയിൽ കുറച്ചൂടെ ഉണ്ട്. ഞാൻ കുറച്ചു കുടിച്ചോട്ടെ?

ഞാൻ:ചേട്ടാ, കൂടുതൽ ആകണ്ട. എന്നേം കൊണ്ട് പോകാനുള്ളതാ. അവസാനം പോലീസ് വല്ലോം പിടിച്ച രണ്ടാളും ഇന്ന് സ്റ്റേഷനിൽ കിടക്കേണ്ടി വരും.

ചേട്ടൻ :അതൊന്നും ഇല്ല. ഇവിടുത്തെ SI ദേ നേരത്തെ ഇവിടുന്ന് പോയവന്റെ അച്ഛനാ. അത് കൊണ്ട് ഞങ്ങളെ പൊക്കാറില്ല.

ഞാൻ :അതിന്റെ ധൈര്യത്തിൽ ആണല്ലേ ഏട്ടൻ.

ചേട്ടൻ :അല്ലാതെ പിന്നെ. വേണേൽ നീയും കുടിച്ചോ. നമ്മളോട് ആരും ചോദിക്കാൻ വരില്ല.അത് കോളേജ് ന്റെ അകത്തു ആയാലും പുറത്ത് ആയാലും.

ഞാൻ :എനിക്കെങ്ങും വേണ്ട.ഇതൊക്കെ കുടിച്ച ഉള്ള ബോധം കൂടെ പോകും.

ചേട്ടൻ :എന്ന ഒരു കാര്യം ചെയ്യ്, നീ ബിയർ കുടിച്ചോ. അതാകുമ്പോ കുഴപ്പം ഇല്ല.

ഞാൻ :ബീയറോ. അതും കള്ള് അല്ലെ. പിന്നെ ഇത് ഒരു കുപ്പി full ഇല്ലേ. എനിക്കിത്ര ഒന്നും വേണ്ടാ.

Leave a Reply

Your email address will not be published. Required fields are marked *