അവന്റെ മുഖത്ത് അപ്പൊ ഒരു നിരാശയും കാണാം.
അവൻ അവൻ പിടിച്ചു നിർത്താൻ നോക്കി.
എന്ന അവൾ time ആയെന്നും പറഞ്ഞു പോയി.
ഞാൻ നിന്നതിന്റെ opposite വഴി ആയിരുന്നു അവർ പോയത്. അതുകൊണ്ട് എന്നെ കണ്ടില്ല.
അവൻ നിരാശൻ ആണെന്ന് തോന്നിയപ്പോ അവനു ഒരു കമ്പനി കൊടുക്കാം എന്ന് തോന്നി എനിക്ക്.
അതുകൊണ്ട് അവൻ അവിടുന്ന് പോയപ്പോ കുറച്ചു ഗ്യാപ് വിട്ടു അവനെ follow ചെയ്തു ഞാനും പോയി.
ചേട്ടൻ എന്നെ കാണുന്നില്ല. ഞാൻ നോക്കുമ്പോ ചേട്ടൻ നടന്നു അവൻ ഉള്ള ഒരു ബിൽഡിങ് ന്റെ ബാക്കിൽ പോയേക്കുന്നു.
ഞാൻ നോക്കുമ്പോൾ അവിടെ ചേട്ടന്റെ വേറെ രണ്ടു friends കൂടെ ഉണ്ടായിരുന്നു. ഞാൻ അതിന്റെ കുറച്ചു അടുത്തായി ഉള്ള ഒരു പഴയ ബാത്റൂ പോലത്തെ ഒരു മുറി കണ്ടു. അതിന്റെ ബാക്കിലായ് ഞാൻ നിന്നു ചേട്ടനെ നോക്കി.
അവർ നിന്നത് ഇരുട്ടത് ആയിരുന്നു ഏങ്കിലും അവരെ എനിക്ക് കാണാം.
ഞാൻ നോക്കിയപ്പോൾ കണ്ടത് ചേട്ടന് അവന്റെ friends ഒരു ഗ്ലാസ്സിലേക്ക് കള്ള് ഒഴിച്ചു കൊടുക്കുന്നതാണ്.
ചേട്ടൻ അത് വേടിച്ചു ഒറ്റ വലിക്കു കുടിച്ചു.
അവിടെ ഉണ്ടായിരുന്ന ചേട്ടന്റെ കൂട്ടുകാരൻ ഒരുത്തൻ കൂടെ നിന്ന് ബിയറും കുടിക്കുണ്ടാരുന്നു.
ചേട്ടൻ കുടിക്കുന്നത് ഞാൻ ആദ്യമായ് കാണുകയായിരുന്നു.
അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
പക്ഷെ എനിക്ക് കേൾക്കാൻ പറ്റിയിരുന്നില്ല.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേട്ടന്റെ friends രണ്ടുപേരും പോയി. ചേട്ടൻ ഒറ്റക്ക് ഇരുന്നു വീണ്ടും മദ്യം ഒഴുക്കുന്നത് കണ്ടു.
Friends പോയ ധൈര്യത്തിൽ ഞാൻ ചേട്ടന്റെ അടുത്തേക്ക് ചെന്നു.
ഞാൻ :കിരണേട്ടാ.
ചേട്ടൻ:ആരാ? (അവൻ എന്നെ ഒന്ന് നോക്കികൊണ്ട് ചോദിച്ചു )
ഞാൻ :അമ്മുവാ ഏട്ടാ. ഏട്ടൻ ഇവിടെ എന്തെടുക്കാ?
ചേട്ടൻ :നീ എന്താ ഇവിടെ. ഇങ്ങോട്ട് ഒന്നും വരണ്ട. ഇവിടങ്ങനെ ആരും വന്നു നിക്കാറില്ല. പ്രത്യേകിച്ച് പെൺകുട്ടികൾ.
ഞാൻ :അത് പിന്നെ അവിടെ ഇരുന്ന് bore അടിച്ചപ്പോ ചുമ്മ നിങ്ങടെ school ഒക്കെ ഒന്ന് കാണാനായിട്ട് ഇറങ്ങിയതാ.