സുഖം ഒന്നടങ്ങിയതും.. എന്നിൽ വല്ലാതെ കുറ്റബോധം നിറയാൻ തുടങ്ങി… ജോമിച്ചന്റെ മുഖം തെളിഞ്ഞതും… ആ കുറ്റബോധം പതിൽമടങ്ങു കൂടി…മറ്റൊരുത്തന്റെ ഭാര്യയെ ച്ചെ…
അതോടുകൂടി…ഇനി അങ്ങനെ ഒന്നുകൂടി സംഭവിക്കരുത് എന്ന് മനസിനെ പടുപ്പിച്ചു ഉറങ്ങാൻ കിടന്നു…
……………………
രാവിലെ അടുത്തുള്ള ചേട്ടന്റെ ഫോൺ കാൾ ആണ് എന്നെ ഉണർത്തിയത്..
ഇതെന്താ പതിവില്ലാതെ ഈ നേരത്ത്..
“ഹലോ ചേട്ട എന്താ ഈ നേരത്ത് ”
” ഒന്നും ഇല്ല കുഞ്ഞെ.. അമ്മച്ചിക്കൊരു നെഞ്ചുവേദന… മോൻ ഒന്നു വരാമോ ”
” അയ്യോ …. എന്താ ചേട്ട പറ്റിയെ… അമ്മച്ചിക്കിപ്പോ എങ്ങനെ ഉണ്ട് ”
” അതൊക്ക പറയാം മോൻ ഇങ്ങ് വാ ”
അതും പറഞ്ഞു ചേട്ടൻ ഫോൺ വച്ചു.. ഞാൻ പെട്ടെന്ന് തന്നെ മേഘയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. യാത്രയായി റെയിൽവേ സ്റ്റേഷനിലേക്ക് വീട്ടു..
“ഒന്നും ഉണ്ടാകില്ല അലക്സ്”
മേഘ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
മണിക്കൂറുകളുടെ യാത്രക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ വീടു നിറയെ ആളുകൾ ആയിരുന്നു…
മുറ്റത്തു പെട്ടിയിൽ കിടത്തിയിരിക്കുന്ന അമ്മച്ചി…..
കെട്ടിപിടിച്ചു ഒരുപാട് നേരം കരഞ്ഞു… ആരൊക്കയോ വന്നും പോയികൊണ്ടേ ഇരുന്നു… ഞാൻ ഒന്ന് അനങ്ങാൻ പോലും ആകാതെ അമ്മച്ചിയുടെ അടുത്ത് തന്നെ ഇരുന്നും…..
പള്ളിയിൽ കൊണ്ടുപോയതും അവസാനമായി ഒരുപിടി മണ്ണുവാരിയിട്ടതും യന്ത്രികം എന്നോണം ചെയ്തു തീർത്തു…
അമ്മച്ചി മരിച്ചിട്ട് ഇന്നേക്ക് നാലുദിവസം.. ആളുകൾ ഓരോന്നായി അന്നുതന്നെ പോയിരുന്നു…
എനിക്കിനി ആരും ഇല്ലെന്നുള്ള സത്യം എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു….
ഇടക്ക് ജോമിച്ചന്റെ കാര്യം ഓർത്തപ്പോൾ അങ്ങോട്ട് വിളിക്കാനായി ഫോൺ എടുത്തു നോക്കിയപ്പോൾ… ചാർജ് തീർന്നു ഓഫ് ആയിരുന്നു…. കുറച്ചു നേരം കുത്തിയിട്ട്.. ഫോൺ ഓൺ ആക്കി… ഓഫീസിലെ കുറെ പേർ വിളിച്ചിട്ടുണ്ട്… അതെല്ലാം പിന്നത്തേക്ക് മാറ്റി ജോമിച്ചനെ വിളിച്ചു.. ആൾടെ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു….
“ഇതെന്താ സ്വിച്ച് ഓഫ്..” ഞാൻ മനസ്സിൽ പറഞ്ഞു …