അടുത്ത പരിപാടി ദമ്മ് പൊട്ടികലായിരുന്നു…. കല്ലിയാണങ്ങൾക്ക് ഉള്ള പോലെയല്ല… മൂടി ഉയർത്തി മാറ്റി വക്കാ… ശേഷം ചോറ് മറ്റൊരു പത്രത്തിലേക്ക് മാറ്റുക…
ഒരു പ്ലേറ്റ് എടുത്തു അതീന്നു വെള്ള കളറിലുള്ള ചോറെടുത്ത് മറ്റൊരു പത്രത്തിലേക്ക് തട്ടി കൊണ്ടിരുന്നു…. അടിയിലേക്ക് പോകുന്തോറും… നെയ് കൊണ്ട് ബിരിയാണിയുടെ കളർ മാറി തുടങ്ങി…. ഈ പരിപാടി ചെയ്യുന്നത് റമീസിക്കയാണ്….നമ്മള് പിന്നെ ഇതൊക്കെ നിരീക്ഷിച്ചു കൊണ്ട് അടുത്ത് തന്നെ നിന്നു..
കുറച്ച് അപ്പുറത് റംസീനത്ത കഴുകി വച പാത്രങ്ങൾ ലക്ഷ്മിയെടുത്ത് ഡെയിനിങ് ഹാളിലെ ടേബിളിൽ നിരത്തി വച്ചു. കൂടെ കട്ട തൈരും…. അതിനോട് കിടപിടിക്കാനെന്നവണ്ണം നല്ല തേങ്ങ ചമ്മന്തിയും… നാരങ്ങ അച്ചാറും….
ചോറ് മാറ്റിയിട്ട് അവസാനം മസാലയിൽ കുളിച്ചു കിടക്കുന്ന മട്ടനിൽ എത്തി നിന്നു…. ആ നേരം അതില് നിന്നൊരു ഗന്ധം പുറത്തേക്ക് വന്നു… നല്ല വെന്ത മട്ടൻ മസാലയുമായി ചേർന്ന് പുറത്ത് വന്ന ഗന്ധം…
അതറിഞ്ഞിട്ടെന്നോണം വയറിനകത്തു നിന്ന് ഒരു ശബ്ദം… വിശപ്പിന്റെ വിളിയായിരിക്കും…. ആവോ എന്തോ…
കുറച്ചു മസാല അതില് നിന്നെടുത്ത് ചോറിനൊപ്പം ഇട്ടു മിക്സ് ചെയ്തപ്പോ… ചോറ് മഞ്ഞ മയത്തിൽ മുങ്ങി കുളിച്ചു … ആ ചോറിന് മുകളിലേക്ക് മുന്തിരിയും അണ്ടി പരിപ്പും മല്ലിയിലയും കൂടെ വിതറി.. കൂട്ടിനായിട്ട് സവാള വയറ്റിയതോ പൊരിച്ചതോ ആയിട്ടുള്ളവയും ഇട്ടു. പിന്നെ അത് ടേബിളിൽ എത്തിക്കാനുള്ള ധൃതിയായി..
ഞാൻ മട്ടനിരിക്കുന്ന പത്രവും എടുത്ത് ടേബിളിന് നേരെ നടന്നു.. പിറകിലായിട് ചോറുമായി റമീസീക്കയും…
“കിച്ചു…. നീ ഇരിക്ക് ” ടേബിളിൽ പത്രം കൊണ്ട് വച്ചു നിവർന്നു നിന്ന എന്നെ നോക്കി റമീസീക്ക പറഞ്ഞു.. അത് കേൾക്കാൻ നിന്ന പോലെ ഞാനും ഇരുന്നു… റംസീനത്തയും ലക്ഷ്മിയും ആൾറെഡി ടേബിളിന് മുന്നിൽ സന്നിഹിതരായിട്ടുണ്ടായിരുന്നു.
ആദിത്യ മര്യാദയെന്നോണം ഞങ്ങൾക്ക് എല്ലാവർക്കും റമീസീക്ക വിളമ്പി തന്നു.. ശേഷം പുള്ളിയും ഇരുന്നു..ഞാൻ അപ്പോൾ തന്നെ കുറച്ചു സെൽഫിയെടുത്തു… വെറുതെ…. മാമിക്ക് അയച്ചു കൊടുക്കാലോ…
അപ്പൊ ഇനി ഫുഡ് അടി തുടങ്ങാണ്… ആദ്യം തന്നെ തൈര് അതിലുള്ള സവാളയും കൂട്ടി പിടിച് ചോറിന് മീതെക്ക് വച്ചു.. കൂടെ അരികത്തായി ഇരിക്കുന്ന നാരങ്ങയെ എടുത്ത് ചോറിന് മീതെക്ക് ഞെക്കി… ശേഷമത് മാറ്റി വച്ചു… ചമ്മന്തിയിൽ നിന്ന് ഒരു നുള്ളെടുത്ത് അതും കൂടെ വച്ചു… ഇനിയാണ് രാജാവിന്റെ വരവ്…മസാലയിൽ കുളിച്ചു നിൽക്കുന്ന മട്ടനെ അതുപോലെ തന്നെയെടുത്ത് ചോറിന്റെ അരികത്തു വച്ചു…. എന്നിട്ട് എല്ലാമോന്ന് കൂട്ടി പിടിച്ച് വായിലേക്ക് വച്ചു…. ശേഷം……..ഞ്ഞം…..ഞ്ഞം…… ഞ്ഞം എന്നപോലെ സാവധാനം ചവച്ചിറക്കി…. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി എന്നോ… അല്ലെങ്കിൽ അസാധ്യ ഫീൽ എന്നൊക്കെ ആ നേരത്തെ കഴിപ്പിനെ വിശേഷിപ്പിക്കാം…… കണ്ണു തുറന്നു ലക്ഷ്മിയെ നോക്കിയപ്പോ അവളും ഞ്ഞം ഞ്ഞം ഞ്ഞം കഴിക്കിണ്ട്….