“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ” ലക്ഷ്മി റംസീനത്തയോടായി പറഞ്ഞു..
‘ഹിഹി… ഞാനല്ല അതിന് ഉണ്ടാക്കിയത്…. ഇക്കയാണ് ‘ റംസീനത്ത ചിരിച്ചോണ്ട് ആ പ്രശംസ തള്ളി കളഞ്ഞു.
“ഹേ… ചേട്ടനാണോ ഇത് ഉണ്ടാക്കിയത് ” ലക്ഷ്മി വിശ്വാസം വരാതെ നോക്കി
‘അതെ ‘ അതിന് ചിരിച്ചോണ്ട് റമീസീക്ക മറുപടിയും കൊടുത്തു…
“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ”
“ആയിക്കോട്ടെ…. ഇങ്ങള് രണ്ടാളും വർത്താനം പറിയാതെ കായിച്ചാൻ നോക്കി ”
പിന്നെയെല്ലാവരും ഭക്ഷണത്തിലേക് തന്നെ ശ്രേദ്ധ കൊടുത്തു…. അത് കഴിച്ചു കഴിഞ്ഞു വിരല് നക്കിയും പ്ലേറ്റ് വടിച്ചുകൊണ്ടും ഞങ്ങള് സംസാരം പുനര്ഭിച്ചു…..
ഒടുക്കം അവിടെന്ന് പത്തു മണിയായപ്പോഴാണ് ഇറങ്ങിയത്…. ക്ലീൻ ചെയ്യാൻ അവരെ സഹായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ ഇറങ്ങിയത്….. മര്യാദയെന്നോണം അവര് വേണ്ടാ എന്നൊക്കെ പറയുന്നുണ്ടേലും ഞങ്ങള് എല്ലാം ഒതുക്കി വച്ചു കൊടുത്തു…
“ലക്ഷ്മി…. അവിടെ ബോറടിക്കുന്നുണ്ടേൽ ഇങ്ങോട്ട് പോരിട്ടോ…. ഞമ്മക് ഇവിടെ ഇങ്ങനെ എന്തേലും പറഞ്ഞിരിക്കാ..” ഇറങ്ങാൻ നേരത്ത് റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു
‘അതിനെന്താ വരാലോ..…’ അവള് തിരിച്ചു പറഞ്ഞു.. ഒന്ന് കൈ കൊടുത്തു..
“എന്നാ പോട്ടെ., പിന്നെ വരാ…” ഞാൻ അവരോടായി പറഞ്ഞു ലക്ഷ്മിയേയും കൂട്ടി അവരോട് ടാറ്റാ ബായ് ബായ് പറഞ്ഞു തിരിച്ചു നടന്നു…
പിന്നിട്ട തെരുവുകളിലൂടെ വീണ്ടും തിരിച് നടന്നു…. ആകാശം മൊത്തം കറുപ്പ് മൂടിയിരിക്കുന്നു….. പൂർണ ചന്ദ്രൻ അവിടെ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്… കൂടെ അതിന്റെ അരികിലൂടെ നീങ്ങി കൊണ്ടിരിക്കുന്ന കറുത്ത കാർമേഘങ്ങളും… തെരുവുകളിൽ ഇപ്പോഴും തിരക്കുണ്ട്.. നൈറ്റ് വാക് എന്നോണം ആളുകൾ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്… ഇതിനിടയിലൂടെ ഞങ്ങളിങ്ങനെ തൊട്ടുരുമ്മി നടന്നു നീങ്ങി
അപ്പാർട്മെന്റിനടുത്തുള്ള പുഴയോരത്ത് കുറച്ചു നേരം ആ കൈവേലിയിൽ പിടിച്ചെങ്ങനെ നിന്നു.. തണുത്ത കാറ്റ് തലങ്ങും വിലങ്ങും ഞങ്ങളെ തഴുകി പോകുന്നുണ്ട്…
“നല്ല കാറ്റുണ്ടല്ലോ ” അവളെന്നിലേക്ക് പറ്റി ചേർന്നു കൊണ്ട് പറഞ്ഞു…. ഹൂഡി ഇട്ടിരിക്കുന്ന എനിക്കെവിടെ തണുപ്പ്… ഞാനവളെ ചേർത്തു പിടിച്ചു നിന്നു…
“കിച്ചൂന് ഇവിടെ നിർത്തി…. നാട്ടില് വന്നൂടെ ”
‘അതെന്താ… ഇപ്പൊ അങ്ങനെ ‘