‘ടീ പെണ്ണെ അതവിടെ വെച്ചേക്കെടി പിന്നെ കുടിച്ചോളാം നീ ചെന്നു എന്തെങ്കിലും കഴിക്കാനുള്ളതു ഉണ്ടാക്കിക്കൊ.’
അമ്മ രാവിലെ തന്നെ ഇന്നലെ രാത്രി പൂര്‍ത്തിയാകാതെ വിട്ടതു പൂരിപ്പിക്കാനുള്ള ശ്രമമാണെന്നു മനസ്സിലായ സിന്ധു പുഞ്ചിരിച്ചു കൊണ്ടു അടുക്കളയിലേക്കു പോന്നു.
ഈ സമയത്തു അങ്ങു വീട്ടില്‍ രാവിലെ തന്നെ സിന്ധുവിന്റെ ഫോണ്‍ വന്നതു കൊണ്ടു കടകള്‍ തുറക്കുമ്പോഴേക്കും കടയില്‍ പോകാനായി കിണ്ണന്‍ രാവിലെ തന്നെ റെഡിയായി നിക്കുന്നിടത്തേക്കാണു ഷീജ ഉറക്കമുണര്‍ന്നു കണ്ണും തിരുമ്മി എഴുന്നേറ്റു വന്നതു.
‘ങ്ങേ ഇതെന്താ അച്ചാ രാവിലെ എവിടെ പോകുന്നു.’
‘ആ മോളെ രാവിലെ കടേലൊന്നു പോകണമെടി.’
‘കടേലൊ രാവിലേയൊ ഊം’
എന്നും പറഞ്ഞു കൊണ്ടവള്‍ ബാത്ത്രൂമിലേക്കു പോയി.പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോഴേക്കും കിണ്ണന്‍ പോകാനിറങ്ങിയിരുന്നു.
‘ദേ അച്ചാ അമ്മയെ ഇവിടെങ്ങും കാണുന്നില്ലല്ലൊ.എന്തിയെ റബ്ബറു വേട്ടാന്‍ പോയൊ ഇന്നു ഞായറാഴ്ചയല്ലെ ഞായറാഴ്ച വെട്ടില്ലാത്തതല്ലെ.’
‘എടി അപ്പൊ നീയൊന്നുമറിഞ്ഞില്ലാരുന്നൊ’
‘എന്തുവാ കിണ്ണാ’
അതു മോളെ ഇന്നലെ രാത്രീലു നമ്മടെ അശോകന്‍ സാറു വന്നാരുന്നു.നിങ്ങളെ രണ്ടു പേരേയും ഞാന്‍ കൊറേ വിളിച്ചാരുന്നു പക്ഷെ നിങ്ങളു രണ്ടും ഒണര്‍ന്നില്ല.പിന്നെ സാറു ബംഗ്ലാവിലേക്കു പോയി കൂടെ അമ്മയും സിന്ധുവും കൂടി പോയിട്ടുണ്ടു.രാവിലെ സിന്ധു വിളിച്ചിരുന്നു കുറച്ചു സാധനങ്ങളു മേടിച്ചോണ്ടു ചെല്ലണമെന്നൊക്കെ പറഞ്ഞോണ്ടു.
‘ങ്ങേ അശോകന്‍ സാറൊ ഇവിടെ വന്നൊ എന്നിട്ടാരും ഇന്നലെ പറഞ്ഞില്ലല്ലൊ’
‘അതെടി മോളെ ഞങ്ങളും സാറു വന്നു മുറ്റത്തു നിന്നപ്പോഴല്ലെ അറിഞ്ഞതു.ഭയങ്കര സര്‍പ്രൈസായിപ്പോയി.നിങ്ങടെ രണ്ടിന്റേം കല്ല്യാണത്തിനു വരാനിരുന്നതാ പക്ഷെ സമയം ഇപ്പോഴാ കിട്ടിയെ.’
‘അയ്യൊ അപ്പൊ സാറു അതിനായിട്ടാണൊ വന്നതു.’
‘ഊം നിങ്ങള്‍ക്കു രണ്ടിനും എതാണ്ടു കവറിലു കൊറേ സമ്മാനങ്ങളൊക്കെ ഉണ്ടായിരുന്നു.വിളിച്ചിട്ടെണീക്കാഞ്ഞതു കൊണ്ടു സാറു ബംഗ്ലാവിലേക്കു കൊണ്ടു പോയി .കല്ല്യാണത്തിന്റെ സമ്മാനം പെണ്ണിനും ചെറുക്കനും നേരിട്ടു കൊടുക്കണം എന്നും പറഞ്ഞോണ്ടു. ചെലപ്പം ഇന്നു തരും നിങ്ങള്‍ക്കു’
‘അമ്മേം സിന്ധൂം രാത്രീല്‍ തന്നെ പോയൊ ഒറ്റക്കൊ.’