മായാമയൂരം 3 [കാട്ടിലെ കണ്ണൻ]

Posted by

 

അതിന് എനിക്ക് മറ്റവൾ ഇല്ലലോ ? അപ്പോൾ നിങ്ങൾ തന്നെ തള്ളച്ചി..

 

അങ്ങനെ പരസ്പരം കളിയാക്കിയും ചിരിച്ചും കുശലം പറഞ്ഞും അവർ മുന്നോട്ട് നീങ്ങി..

 

കാർ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിൽ ചെന്ന് നിന്നു. നേരം ഏതാണ്ട് ഇരുട്ടി തുടങ്ങിയിരുന്നു ടൗണിലെ കടകളിൽ ബോർഡ് ലൈറ്റുകളെല്ലാം തെളിഞ്ഞ് തുടങ്ങി. വെള്ള ചുവന്ന അക്ഷരത്തിൽ ഡ്രെസ് ലാന്റ് എന്നെഴുതിയ ആ കെട്ടിടത്തിനകത്തേക്ക് മായയും അപ്പുവും പ്രവേശിച്ചു

 

ഇത് പുതിയ ഷോപ്പ് ആണോ ഏട്ടത്തി?

 

അതേടാ കഴിഞ്ഞ മാസം ആയിരുന്നു ഓപ്പണിംഗ് നല്ല സെലക്ഷനും ഉണ്ട്

 

ഹായ് സർ ഹായ് മാം വെൽകം ടു ഡ്രെസ് ലാന്റ് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് ഒരു സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരൻ നടന്നു വന്നു

 

താങ്ക്യു … ഇങ്ങോട്ട് നൽകിയ ഗ്രീറ്റിങ്ങിന് മായ മറുപടി നൽകി

 

യെസ് മാം ഹൗ കാൻ ഐ ഹെൽപ് യു ..

 

ഞാൻ കഴിഞ്ഞ ദിവസം ഒരു ഡ്രസ് വാങ്ങിയിരുന്നു അത് സൈസ് മാച്ച് ആയില്ല അതൊന്ന് മാറ്റി വാങ്ങാൻ വേണ്ടി വന്നതാണ്..

 

ഓഹ് ഓക്കെ മാം ബിൽ കൊണ്ട് വന്നിട്ടുണ്ടോ ?

 

ആ ഉണ്ട്

 

ഡാ അപ്പു ആ ബിൽ ഇങ്ങെടുത്തേ

 

ഇന്നാ ഏട്ടത്തി എന്നും പറഞ്ഞ് അവൻ തന്റെ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി ൾ

 

മായ ആ കവറിൽ നിന്നും ബിൽ എടുത്തു കൊടുത്തു..

 

ഓഹ് ഒരാഴ്ച ആയി അല്ലേ പർച്ചേസ് ചെയ്തിട്ട് .

 

അതേ ..

 

സോറി മാം അഞ്ച് ദിവസം ആണ് ഞങ്ങളുടെ മാക്സിമം റീപ്ലെയിസ്മെന്റ് പിരിയഡ്

 

അങ്ങനെ പറഞ്ഞാൽ എങ്ങനാ

 

സോറി മാം അതാണ് ഇവിടത്തെ റൂൾ

 

അതേ സമയം അപ്പു കാഷ് കൗണ്ടറിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി വെള്ളമിറക്കി കൊണ്ടിരിക്കുകയായിരുന്നു.

 

അതെന്ത് റൂൾ അങ്ങനെ ആണെങ്കിൽ അത് സാധനം വാങ്ങുമ്പോൾ പറയണം. പാകമായില്ലെങ്കിൽ തിരിച്ചെടുത്തോളാം എന്ന് പറഞ്ഞത് കൊണ്ടാണ് വാങ്ങിയത്. അപ്പോൾ ഈ അഞ്ചു ദിവസത്തെ കണക്കൊന്നും ആരും പറഞ്ഞിരുന്നില്ലല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *