അയച്ചു കൊടുത്ത് നെറ്റ് ഓഫ് ചെയ്തു കണ്ണടച്ച് കിടന്നു…..
കൊച്ചിയിൽ വെളുപ്പിന് എത്തി. പ്രഭാത കാര്യങ്ങൾ ഒക്കെ കഴിഞ്ഞു സ്കൂളിലേക്ക് പോയ്. മാഷിന് അറിയുന്ന ഒരു സ്റ്റാഫ് അവിടെ ഉള്ളത്കൊണ്ട് കാര്യങ്ങൾ ഒക്കെ പെട്ടെന്നു നടന്നു. വസുവിന്റെ അഡ്മിഷൻ ഒക്കെ ശെരിയാക്കി. അവന്റെ കൂടെ ഹോസ്റ്റലിൽ വൈകിട്ട് വരെ കഴിച്ചുകൂടി. ഇവിടുന്നു തിരിച്ചുവൈകിട്ടാണ് ബസ് ഉള്ളത് രാത്രി നാട്ടിൽ എത്തും. ഞാൻ വസുവിനുബായ് പറഞ്ഞു ബസ്റ്റാൻഡിലേക്ഒ ഒ രു ഓട്ടോയിൽ പുറപ്പെട്ടു….
ബസ് കാലിക്കറ്റ് ബസ്റ്റാൻഡിൽ എത്തുമ്പോൾ രാത്രി സമയം 10.25. പൂരം കഴിഞ്ഞ പൂരപ്പറമ്പുപോ ലെ ബസ്റ്റാൻഡും പരിസരവും…ഒന്നോ രണ്ടോ കടകൾ തുറന്നിരിപ്പുണ്ട്.. ഇത്തിരി പേടി..തിരിച്ചു വീട്ടിലേക് പോകുന്നത് ഓർക്കുമ്പോൾ. ഞാൻ ബസ്സ് ഇറങ്ങി ആക്ടിവ വെച്ച ടോയ്ലറ്റ്നരികിലേക് പോയി. ബാഗിൽ നിന്ന് കീ എടുത്തു. നോക്കിയപ്പോൾ പോകുമ്പോ മിററിൽ തൂക്കിയിട്ടിരിക്കുന്ന ഹെൽമെറ്റ് വെച്ചിടത് കണ്ടില്ല …. ഞാൻ അടുത്തുള്ള വണ്ടികളിൽ നോക്കി.. ടോയ്‌ലെലിലേക് കയറി പോന്നവരുടെ രൂക്ഷ നോട്ടം എന്നെ വല്ലാതാക്കി. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീക്കി..
” മാഡം ടയറിൽ കാറ്റില്ല നോക്ക് ” ടോയ്‌ലെറ്റിനരി കെ ചെയറിൽ ഇരിക്കുന്ന സെക്യൂരിറ്റി ചേട്ടൻ പറഞ്ഞപോളാണ് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ഇറങ്ങി നേരം ഒരുപാടു വൈകിയിരിക്കുന്നു. വീട്ടിലേക് വിളിച്ചുപറഞ്ഞു..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വണ്ടിയുടെ അടുത്ത് നിന്നു.
“”അല്ല ജീനെ താൻ എന്താ അ സമയത്ത് ഇവിടെ?”
ടോയ്‌ലെറ്റിലെ ഇരുട്ടിന് മറവി ൽ നിന്ന് എന്നോട് ചോദിച്ചുകൊണ്ട് നടന്നുവരുന്ന ആ രൂപം ഞാൻ ശ്രദ്ധിച്ചത്,,
“മോഹനേട്ടൻ ” എന്റെ മനസ് മന്ത്രിച്ചു. ആ സമയത് അയാളെ കണ്ടപ്പോൾ എന്നിലുണ്ടായത് ഭയമോ സന്തോഷമോ എന്നെനിക്കറിയുന്നുണ്ടായില്ല.
മോഹനേട്ടൻ എന്റെ അരികിലേക് വന്നു. എന്താ ജീനെ എവിടെ പോയതാ “? മോഹനേട്ടൻ ചോദിച്ചു.
ഞാൻ കൊച്ചിയിൽ പോയകാര്യം അവരോടു പറഞു കൂടെ ഹെൽമെറ്റ് കാണാത്തതും ടയർ പഞ്ചർ ആയതും.
ഹെൽമെറ്റിന്റെ കാര്യം സെക്യൂരിറ്റിയോട് മോഹനേ ട്ടൻ പോയി സംസാരിക്കുന്നത് ഞാൻ കണ്ടു. അവര് വീണ്ടും എന്റെ അരികിലേക് വന്നു.
” ഹെൽമെറ്റ് പുറത്ത് വച്ചത് കൊണ്ട് ആരേലും കൊണ്ടുപോയതാകും അതുപോട്ടെ താൻ ആ ചാവി ഇങ്ങു തന്നെ “കൊറച്ചു അപ്പുറം ഒരു പഞ്ചർ കടയുണ്ട് അവിടേക്കു പോവാം ”
എന്റെ കയ്യിലെ ചാവി അവർ എടുത്തു. വണ്ടി തള്ളിക്കൊണ്ട് മുന്പോട്ട് നടന്ന മോഹനേട്ടന്നോട് ഞാൻ ചോദിച്ചു,
“മോഹനേട്ടൻ എന്താ വൈകിയേ ഇന്ന് പോയില്ലാ യിരുന്നോ?
വായിലുള്ള മുറുക്കാൻ ചവച്ചു തുപ്പികൊ ണ്ടു എന്നെ അവർ നോക്കി. ” ഇല്ല ഇന്ന്പോയില്ല.മോൾടെ കേട്യോൻ നാളെ ലീവുകഴിഞ്ഞു പോവ്വാ.അവിടെ വരെ പോയതാ.ഇവിടെ എത്തിയപോ വൈകി അതുകൊ ണ്ടു തനിക് ഗുണം ആയില്ലേ “? എന്നെ അടിമുടി ഒന്നു നോക്കി. ഞാൻ നന്നായി വിയർത്തു