“ആ വരുന്നൂ ”
ജോമി വന്നു കസേര നീക്കി ഇരുന്നു പ്ലേറ്റ് എടുത്തപ്പോഴേക്കും മേഘ ചപ്പാത്തിയും കറിയും വിളമ്പി, ഒപ്പം അവൾക്കായും ഓരോന്നെടുത്ത് കഴിക്കാൻ ഇരുന്നു.
“അലക്സ് കൊഴപ്പക്കാരൻ അല്ലെന്നു തോന്നുന്നു.. ഒരു പാവം ചെറുക്കാനാ.. ഒരുപാട് കഷ്ടപെട്ട് ഇതുവരെ എത്താൻ.
ജോമി തന്റെ അഭിപ്രായം മേഘയോട് പറഞ്ഞു..
‘എനിക്കും അങ്ങനെ തോന്നി” മേഘയും ജോമിയോട് യോചിച്ചു…
“അവന്റെ അമ്മച്ചിയെകൂടി ഇവിടെ നിർത്തുന്നതിൽ കൊഴപ്പമുണ്ടോന്ന് ചോദിച്ചു… അടുത്ത മാസം അവരെകൂടി കൊണ്ടുവരാൻ പ്ലാൻ ഉണ്ട് അവനു”
“എനിക്കു കുഴപ്പം ഒന്നും ഇല്ല, ഒന്നുഇല്ലേലും ഇവിടെ കുറച്ചു ആളനക്കം ഉണ്ടാകൂലോ, പോരാതെ എനിക്കു ഒരു അമ്മച്ചിയെയും കിട്ടും ”
മേഘ സന്തോഷത്തോടെ പറഞ്ഞു.
കുറച്ചു നേരം ഭക്ഷണം കഴിക്കലും നാട്ടു വിശേഷങ്ങളുമായി ഇരുന്നശേഷം ഇരുവരും കൈകഴുകാനായി പോയി.
മേഘ കിടക്കാനായി വരുമ്പോൾ ജോമിയെ അവിടെ എവിടെയും കണ്ടില്ല… ബാൽക്കണിയിൽ നോക്കിയപ്പോൾ ആരോടോ ഫോണിൽ സംസാരിചിരിക്കുന്നതായി കണ്ടു..
ബാത്‌റൂമിൽ പോയി വന്നു കണ്ണാടിയുടെ മുമ്പിൽ നിന്ന് മുടി കോതുമ്പോൾ ആണ്.. ഫോൺ വിളി കഴിഞ്ഞ് ജോമി തിരികെ വരുന്നത്.
അവളെ കണ്ടതു ഒരു നിമിഷം ജോമി നോക്കിനിന്നശേഷം ചെറുചിരിയോടെ അടുത്തേക്ക് ചെന്നു.
മഞ്ഞ ചുരിദാർ ടോപ്പും വെളുത്ത പാലോസ പാന്റും ആയിരുന്നു അവളുടെ വേഷം.
ജോമി പതുക്കെ അവളെ പുറകിൽ നിന്നും ചേർത്ത് പിടിച്ചു പിൻ കഴുത്തിൽ ഒന്നു മുത്തി..
കണ്ണാടിയിലൂടെ അവന്റെ പ്രവർത്തികൾ കണ്ട മേഘ പതിയെ തിരിഞ്ഞ് ജോമിയെ കെട്ടിപിടിച്ചു നിന്നു..
“ഇന്ന് ഓവുലേഷൻ ഡേറ്റിൽ ആണ് ” മേഘ ജോമിയോട് പറഞ്ഞു.
ചെറുതായി നനഞ്ഞ കണ്ണുകൾ അവളുടെ അമ്മയാകാനുള്ള ആഗ്രഹം പൂവണിയാത്തതിലുള്ള ദുഃഖത്തെ അടയാളപെടുത്തി.
ജോമി അവളെ ഒന്നൂടെ ചേർത്ത് നിർത്തി നെറ്റിയിൽ മുത്തി…
ഡോക്ടർ പറഞ്ഞതല്ലെ.. നമുക്ക് രണ്ടുപേർക്കും കുഴപ്പം ഒന്നും ഇല്ലെന്ന്… എല്ലാത്തിനു അതിന്റെതായ സമയം ഉണ്ടന്നല്ലെ..