അത്യാവശ്യം വലിപ്പമുള്ള കൊച്ചു വീടായിരുന്നു അത്… ഒരു ചെറു കുടുംബത്തിനു വേണ്ടതെല്ലാം അവിടെ ഉണ്ടായിരുന്നു….
“എങ്ങനെ ഇഷ്ടപെട്ടോ ”
ജോമി സർ ചോദിച്ചപ്പോൾ സന്തോഷത്തോടെ തലയാട്ടി.
വാടകയ്യും, മറ്റു നാട്ടുവിശേഷങ്ങളും പറഞ്ഞു ഞങ്ങൾ അങ്ങ് കൂടി…
സർ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു…ഇടക്ക് സാറിനു,വൈഫിനും അതികം ബന്തുക്കൾ ഇല്ലെന്നു…
സാറിന്റെ വൈഫിന്റെ പേര് ‘മേഘ’ എന്നാണെന്നു മനസിലായി… ആ പേര് പറയുമ്പോൾ സാറിന്റെ കണ്ണിലെ തിളക്കം അവർ തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നു മനസിലാക്കി തന്നു..
കുറച്ചു കഴിഞ്ഞപ്പോൾ പുറത്തു ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ട് ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ട് പോയി…
“വൈഫ് ആയിരിക്കും” സർ അതും പറഞ്ഞു പുറത്തേക്ക് നടന്നു..
ഹെൽമെറ്റ് ധരിച്ചു 25 വയസു തോന്നിക്കുന്ന ഒരു പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു…
ഒരുനിമിഷം ഞാൻ നോക്കി നിന്നു പോയി…. ഐശ്വര്യമുള്ള മുഖം..കരുത്ത ചുരിദാറിലും… വെള്ള ലെഗ്ഗിൻസിലും അവളുടെ അഴക് തിളങ്ങി നിന്നു..അധികായി ഒന്നും ഇല്ല പക്ഷെ വല്ലാത്തൊരു ആകർഷണം തോന്നി അവരോട്…മൊത്തത്തിൽ ഒരു ദേവത പോലെ.
അവർ അടുത്തെത്തിയപ്പോൾ സർ എന്നെ പരിചയപ്പെടുത്തി..
മേഘ എന്നെ നോക്കി ചിരിച്ചു.. ഞാനും തിരിച്ചൊരു ചിരി സമ്മാനിച്ചു..
കുറച്ചു നേരം ഞങ്ങൾ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു… മേഘയും നല്ല സംസാര പ്രിയയാണ്…
ഇറങ്ങാൻ നേരം രാത്രിയിലേക്കുള്ള ഫുഡ് കൊണ്ടുവരാം എന്നു പറഞ്ഞു.
” സർ അതു വേണ്ട, രാത്രി ഒന്നും കഴിക്കാറില്ല… ഇനി ഫ്രഷ് ആയി ഒന്ന് കിടക്കണം.. നല്ല ക്ഷീണം.
” എങ്കിൽ നാളെ കാണാം, ഗുഡ് നൈറ്റ് ”
അതും പറഞ്ഞു അവർ വീട് ലക്ഷ്യമാക്കി നടന്നു, ഞാൻ വാതിൽ പൂട്ടി ഫ്രഷ് ആകാനും പോയി..
………………………………………………
രാത്രി അത്താഴം കഴിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു ജോമിയും മേഘയും.
“ഇച്ചായ കഴിക്കാൻ വന്നെ”