” ഇതിൽ ഒപ്പിട്ടോളൂ ” പറഞ്ഞുകൊണ്ട് ജോമി സർ ഒരു രജിസ്റ്റർ എടുത്തു തന്നു.
സൈൻ ഇട്ടുകഴിഞ്ഞപ്പോഴേക്കും ദിവാകരൻ ചേട്ടൻ അകത്തേക്ക് വന്നിരുന്നു…
“ആ ചേട്ട, പുതിയ ആളെ ഇവിടെ ഒക്കെ ഒന്നു പരിചയപെടുത്ത് ”
“അപ്പോൾ ആൾ തി ബെസ്റ്റ് അലക്സ് ”
“നന്ദി സർ ” അതും പറഞ്ഞു ദിവാകരൻ ചേട്ടന്റെ ഒപ്പം പുറത്തേക്ക് പോയി.
ചേട്ടൻ ഓരോരത്തരേയുമായി പരിചയപെടുത്തി… എല്ലാവരോടും വിശേഷം പറഞ്ഞിരുന്നു സമയം വൈകിട്ട് ആയി… അതിനിടക്കെ ചേട്ടൻ ഒരു താമസ സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു.
അതും ഓർതിരിക്കുമ്പോൾ ആണ് ജോമി സർ പുറത്തേക്ക് വന്നത്.
“ആ അലക്സ് ബാ എന്നാൽ പോയേക്കാം ”
” സർ, ദിവാകരൻ ചേട്ടൻ താമസ സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു ”
ജോമി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു..
” ദിവാകരൻ ചേട്ടൻ പറഞ്ഞ സ്ഥലത്തേക്ക് തന്നെയാ, ബാടോ ”
ഞാൻ പുറത്തിറങ്ങി ബാഗുമെടുത്ത് സാറിന്റെ പുറകെ പോയി.
സാറിന്റെ വണ്ടിയിൽ തന്നെ ആയിരുന്നു യാത്ര…
” എന്റെ ഔട്ട് ഹൗസിലാണ് തനിക്ക് താമസം ഒരുക്കിയിരിക്കുന്നത് ”
ഞാൻ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.
എന്റെ നോട്ടം കണ്ടിട്ടോ എന്തോ സർ ഒന്ന് ചിരിച്ചു..
“അവിടെ എല്ലാം ശെരിയാക്കിയിട്ടുണ്ട്, ഞാനും വൈഫും ആണ് അവിടെ ഒള്ളൂ, അതുകൊണ്ട് തനിക്ക് ഒരുപാട് ശല്യം ഒന്നും ഉണ്ടാകില്ല ”
അതും പറഞ്ഞു സർ ഒന്നൂടെ ചിരിച്ചു… കൂടെ ഞാനും
വണ്ടി… ടാറിട്ട റോഡ് പിൻതള്ളി.. കോൺഗ്രീറ്റ് പാതയിൽ കേറി.. അത് എത്തി നിന്നത്.. വലിയ ഒരു വീടിന്റെ മുമ്പിൽ ആണ്… ഒരുപാട് അലങ്കാരം പണികൾ ഒക്കെ ഉള്ള മനോഹരമായ വീട്..
ഞങ്ങൾ പുറത്തിറങ്ങി… അടുത്തുള്ള ഔട്ട് ഹൌസിലേക്ക് നീങ്ങി. സർ ചാവി ഇട്ട് തുറന്നു അകത്തു കയറി ഒപ്പം ഞാനും….