അമ്മച്ചി അവിടെ ഒറ്റക്കാണ്,അവിടെ ഒരു താമസസ്ഥലം ഒപ്പിച്ചിട്ട് വേണം ഇങ്ങോട്ട് കൊണ്ടുവരാൻ.അപ്പച്ചൻ മരിച്ച മണ്ണ് വിട്ടു എങ്ങോട്ടും വരില്ല എന്നു പറഞ്ഞ ആളാ..എന്തായാലും ആള് സമ്മതിച്ചിട്ടുണ്ട് വരാമെന്ന്…
ഓർമ്മകൾ ഓരോന്നായി മാറിമറിയുമ്പോഴും കുറച്ചു മുമ്പ് കണ്ട സ്വപ്നത്തിലെ ആളുകൾ ആരൊക്കെ എന്ന ചിന്ത അവനെ അലട്ടികൊണ്ടിരുന്നു…
നീണ്ട യാത്രക്ക് വിരാമം ഇട്ടുകൊണ്ട് ട്രെയിൻ കോഴിക്കോട് സ്റ്റോപ്പിൽ എത്തി.. ബാഗുകൾ ഓരോന്നായി എടുത്തു പുറത്തേക്ക് ഇറങ്ങി..ഒരു ടാക്സിക്കായി കൈനീട്ടി.
എങ്ങോട്ടാണ്?
“സിവിൽ സ്റ്റേഷൻ” ടാക്സി ഡ്രൈവർക്ക് മറുപടി കൊടുത്ത് ബാഗുകൾ ഡിക്കിയിൽ ആക്കി യാത്ര തുടങ്ങി….
“സർ അവിടെ പുതുതായി ജോയിൻ ചെയ്യാൻ വന്നതാണോ ”
“അതെ ” ഒരു ചിരി ഏകി ടാക്സിക്കാരന് മറുപടി കൊടുത്തു.
“ആ അവിടുത്തെ സർ പറഞ്ഞിരുന്നു പുതിയ ആൾ വരുണ്ടെന്നു, ഞാൻ അവിടത്തെ സ്ഥിരം ഓട്ടകാരനാ…”
സംസാരിച്ചു സമയം പോയതറിഞ്ഞില്ല കുറച്ചുനേരത്തെ യാത്രക്കു ശേഷം സിവിൽ സ്റ്റേഷനുമുമ്പിൽ വണ്ടി എത്തി… ബാഗുകൾ എടുത്ത് പൈസയും കൊടുത്ത്, ഇനിയും കാണാമെന്നു പറഞ്ഞു ഡ്രൈവർ പോയി..
ബാഗുകൾ പുറത്തു വച്ചു അകത്തേക്ക് കേറി ചെന്നതും… അറ്റെൻഡർ ദിവാകരൻ ചേട്ടൻ വന്നു കാര്യം അന്യോഷിച്ചു..
പുതുതായി ജോയിൻ ചെയ്യാൻ വന്ന ആളാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ മെയിൻ ഓഫീസറുടെ മുറിയിലേക്ക് കൊണ്ടുപോയി.
“സർ ഇപ്പോൾ വരും.. പുറത്തു പോയതാ”
“ശെരി ചേട്ടാ, വെയിറ്റ് ചെയ്യാം”
അതും പറഞ്ഞു അറ്റെൻഡർ പുറത്തേക്ക് പോയി….
ആദ്യമായത്കൊണ്ട് അതിന്റെ എല്ലാ ടെൻഷനും ഉണ്ട്..
കുറച്ചു കഴിഞ്ഞു സുമുഖനായ.. 30 വയസു തോന്നിക്കുന്ന ഒരാൾ അകത്തേക്ക് കയറി വന്നു.
വന്നപാടെ അദ്ദേഹം എനിക്കു കൈതന്നുകൊണ്ട് പറഞ്ഞു.
“ദിവാകരേട്ടൻ പറഞ്ഞു പുതിയ ആളാണല്ലെ”
“അതെ സർ”
“എന്താ പേര് ”
“അലക്സ്, പത്തനംതിട്ടയിൽ നിന്നാണ് സർ ”
” ഒക്കെ, ഞാൻ ജോമി “