അഭിരാമി : ബില്ല് പേ ചെയ്തോ?
ഞാൻ : ആ..
അഭിരാമി : അതെന്ത് പണിയാ അർജുൻ ഞാനല്ലേ ഭക്ഷണം കഴിക്കാൻ വിളിച്ചത്, ഇന്നാ ക്യാഷ് പിടി
പൈസ നീട്ടി നിൽക്കുന്ന അഭിരാമിയോട്
ഞാൻ : ഏയ് അത് സാരമില്ല അടുത്ത തവണ കൊടുത്താൽ മതി
അഭിരാമി : ഇനിയെപ്പോ? ഇത് പിടിക്കു
ഞാൻ : വേണ്ടന്നെ ഞാൻ ഇവിടെത്തന്നെ കാണുമല്ലോ
അഭിരാമി : ഹമ്..
ഞാൻ : വണ്ടി ഞാൻ എടുക്കണോ?
അഭിരാമി : താങ്ക്യൂ അർജുൻ ഞാനെങ്ങനെ പറയോന്ന് ആലോചിച്ചിക്കുവായിരുന്നു
ഞാൻ : അതിനെന്താ
അവളുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു, കാറിൽ കയറി
അഭിരാമി : അല്ല അർജുനെ ഡ്രൈവർ ആക്കിയെന്ന് തോന്നില്ലേ?
കാർ മുന്നോട്ട് എടുത്ത്
ഞാൻ : പിന്നേ…
അഭിരാമി : മം..
ഞാൻ : അവിടെയപ്പോ ഹസ്ബൻന്റിന്റെ വീടാണോ?
അഭിരാമി : ഏയ് ഇല്ല അവിടെ റെന്റിനാ ഹസ്സിന്റെ വീട് ട്രിവാൻഡ്രം ആണ്
ഞാൻ : അപ്പൊ ഇവിടെയെങ്ങനെ?
അഭിരാമി : ആള്ടെ ഓഫീസ് ഇവിടെയാ
ഞാൻ : മം..ചേച്ചി വർക്ക് ചെയ്യുന്നുണ്ടോ?
അഭിരാമി : ചേച്ചിയോ ഹ ഹ ഹ ഹ
ഞാൻ : എന്താ?
അഭിരാമി : എന്നെ പേര് വിളിച്ചാൽ മതി ചേച്ചിനൊക്കെ വിളിച്ചാൽ പ്രായം കൂടും
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം..
അഭിരാമി : ഞങ്ങൾ രണ്ടു പേരും ഒരുമിച്ചാ വർക്ക് ചെയ്തിരുന്നത് കല്യാണം കഴിഞ്ഞപ്പോ ഞാൻ നിറുത്തി
ഞാൻ : അപ്പൊ ലൗവ് മാരേജ് ആയിരുന്നല്ലേ?
അഭിരാമി : ഏയ് അങ്ങനെ പറയാൻ പറ്റില്ല, ആള് എന്നോട് വന്ന് പറഞ്ഞു ഞാൻ വീട്ടിൽ വന്ന് ചോദിക്കാൻ പറഞ്ഞു അല്ലാതെ പ്രേമിച്ചൊന്നും നടന്നട്ടില്ല