ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ,പെട്ടെന്ന് സ്വഭാവം മാറി ദേഷ്യത്തിൽ എന്റെ ഷർട്ടിൽ പിടിമുറുക്കി
അശ്വതി : ഞാൻ ആരുടെ കൂടെ കറങ്ങാൻ പോയതാ നീ കണ്ടത്?
ഞാൻ : വിട് മിസ്സേ ഷർട്ട് കീറും
കണ്ണൊക്കെ ചുവന്ന് സംസാരത്തിന്റെ ശബ്ദം ഉയർന്ന്
അശ്വതി : നീ പറ ഞാൻ ആരുടെ കൂടെ പോയതാ നീ കണ്ടത്?
മിസ്സിന്റെ കൈ ഷർട്ടിൽ നിന്നും പിടിച്ചു മാറ്റാൻ നോക്കി
ഞാൻ : എന്താ മിസ്സേ ഇത്, ഒന്ന് പതുക്കെ ആരെങ്കിലും കേൾക്കും
അശ്വതി : എല്ലാരും കേൾക്കട്ടെ, നീ എപ്പഴാ കണ്ടത് ഞാൻ ആരുടെയെങ്കിലും കൂടെ പോവുന്നത്?
ദേഷ്യം വന്ന ഞാൻ മിസ്സിന്റെ കൈ പിടിച്ച് മാറ്റി, അപ്രതീക്ഷിതമായി മിസ്സിന്റെ കൈ എന്റെ ചെകിടത്ത് പതിച്ചു, പ്രതീക്ഷിക്കാതെ കിട്ടിയ തല്ലും വാങ്ങി ചോക്ലേറ്റ് വലിച്ചെറിഞ്ഞ് വാതിൽ തുറന്ന് ദേഷ്യത്തിൽ ഞാൻ പുറത്തേക്കിറങ്ങി, കവിളും തിരുമ്മി വരുന്ന എന്നെ കണ്ട്
മഞ്ജു : എന്താടാ പല്ലുവേദനായ?
ഞാൻ : ഏയ്.. ഒന്നുല്ല
‘പല്ല് പോയോ ആവോ ‘ ഷോപ്പിൽ കൊണ്ട് വിടാൻ പോവുന്നേരം
മഞ്ജു : ഡാ..
ഞാൻ : ആ…
മഞ്ജു : ഇന്നലെ പെണ്ണ് കാണാൻ വന്നിരുന്നു
ഞാൻ : നിന്നെയോ?
മഞ്ജു : പിന്നെ നിന്നെയോ?
ഞാൻ : നിനക്കിഷ്ടപ്പെട്ടോ?
മഞ്ജു : ആ.. വലിയ കുഴപ്പമൊന്നുമില്ല
ഞാൻ : എന്റെ അത്രയും വരോ?
മഞ്ജു : ഏയ്… നിന്റെ അത്രയൊന്നും വരില്ല
ഞാൻ : എവിടെയുള്ളവരാ?
മഞ്ജു : തൃശൂരാ…
ഞാൻ : മം.. ഈ അടുത്ത് കാണോ?
മഞ്ജു : ആ..ചിലപ്പോ ചിങ്ങത്തിൽ കാണും
ഞാൻ : ഇത്ര പെട്ടെന്നൊ, അപ്പൊ നിന്റെ പഠിപ്പോ?
മഞ്ജു : കല്യാണം കഴിഞ്ഞിട്ടും പഠിക്കാനൊക്കെയാ അവര് പറയണത്