ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ കൈയിൽ പിടിച്ചു വലിച്ച് നേരെ മാളിലുള്ള തീയറ്ററിലേക്ക് നടന്നു, ഒരു ഇംഗ്ലീഷ് പടത്തിന്റെ ടിക്കറ്റും എടുത്ത് കൊണ്ട് വന്ന്
അശ്വതി : അവിടെ നിക്കാണ്ട് ഇങ്ങോട്ട് വാ
എന്നെയും കൊണ്ട് തീയറ്ററിലേക്ക് കയറി, സിനിമ തീരുന്നത് വരെ മിസ്സ് എന്റെ കൈയിൽ ചുറ്റി പിടിച്ച് കിടന്നുറങ്ങി, സിനിമ കഴിഞ്ഞു ഇറങ്ങും നേരം
ഞാൻ : ഉറങ്ങാനാണോ സിനിമക്ക് കേറിയത്?
ഉറക്ക ക്ഷീണത്തിൽ എന്റെ കൈയിൽ പിടിച്ചു നടന്ന്
അശ്വതി : മം.. നിന്റെ അടുത്തിങ്ങനെ കൈയും പിടിച്ചിരിക്കാൻ എന്ത് സുഖമാണെന്നോ
ഞാൻ : മം.. വട്ടേ വട്ട് വട്ട് വട്ട്
അശ്വതി : പോടാ… ഹമ്..വല്ലതും കഴിക്കണ്ടേ?
ഞാൻ : സമയം എത്രയായെന്ന വിചാരം
ഫോൺ നോക്കി
അശ്വതി : ഏഴു മണിയല്ലേ ആയട്ടുള്ളു? നീ വാ വല്ലതും കഴിക്കാം
ഫുഡ് കോർട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് പോയി, വീടിന് മുന്നിൽ കാറ് നിറുത്തി ഇറങ്ങാൻ നേരം കെട്ടിപിടിച്ച് ഒരു ഉമ്മയും തന്ന് മിസ്സ് ഒന്നും പറയാതെ ഇറങ്ങി പോയി, വാതിലിനടുത്തേക്ക് വന്ന ലതികയുടെ കൈയിൽ താക്കോൽ കൊടുത്ത് ഞാനും അവിടെ നിന്നിറങ്ങി.
വീട്ടിൽ എത്തി ഭക്ഷണം വേണ്ടാന്ന് പറഞ്ഞ് നേരത്തെ കേറി കിടന്ന് ഫോൺ എടുത്ത് ഫേസ്ബുക്കിൽ കേറി, മിസ്സിന്റെ ‘ ഗുഡ് നൈറ്റും സ്വീറ്റ് ഡ്രീംസും ‘ വന്ന് കിടപ്പുണ്ട്, മയൂഷ ഓൺലൈനിൽ ഉണ്ട് ഇന്നലെ വിട്ട ‘ ഹായ് ‘ക്ക് ഒരു റിപ്ലേ കൊടുത്തു, കുറച്ചു കഴിഞ്ഞ്
മയൂഷ : മം..
ഞാൻ : ഉറങ്ങില്ലേ?
മയൂഷ : ഇല്ല
ഞാൻ : വൈകിയാ ഉറങ്ങുന്നേ?
മയൂഷ : അല്ല
ഞാൻ : പിന്നെ എന്ത് പറ്റി സമയം ഒൻപതു കഴിഞ്ഞല്ലോ?
മയൂഷ : ആ… ഉറങ്ങണം