അശ്വതി : ഇങ്ങോട്ട് വാ അജു
ഞാൻ : ഞാനില്ല മിസ്സേ, എനിക്ക് അവിടെ ഒരു മനുഷ്യനേയും പരിചയമില്ല
അശ്വതി : ഹമ്….എന്നാ അവിടെ നിന്നോ
ദേഷ്യത്തോടെ മിസ്സ് കോൾ കട്ടാക്കി, കുറച്ചു കഴിഞ്ഞ് മുഖവും വീർപ്പിച്ചു കൊണ്ട് മിസ്സ് എന്റെയടുത്തേക്ക് വന്നു
അശ്വതി : നീ പിന്നെ എന്തിനാ വന്നേ?
ഞാൻ : ഒന്ന് പോ മിസ്സേ ഞാൻ അവിടെ വെറുതെ വായും പൊളിച്ചു നിക്കാൻ
അശ്വതി : നീ വാ ഞാനില്ലേ കൂടെ
എന്ന് പറഞ്ഞ് എന്റെ കൈയിന്നുള്ളിലൂടെ കൈ ഇട്ട് മിസ്സ് വലിച്ചു, ആ സമയം അങ്ങോട്ട് മിസ്സിന്റെ ഒരു കൂട്ടുകാരി വന്നു, ‘കഴുത്തിൽ കരിമണി മാലയും ഒരു കൈയിൽ ഗോൾഡൻ ബ്രേസ്ലേറ്റും മറുകൈയിൽ കരിവളകളും അണിഞ്ഞ് ലൈറ്റ് യെല്ലോ ഗോൾഡൻ ബ്ലൗസും ഗോൾഡൻ കരയുമ്മുള്ള സെറ്റ് സാരിയും ഉടുത്ത് നടക്കുമ്പോൾ വലിയുന്ന സെറ്റ് സാരിയുടെ മറവിൽ നിന്ന് വയറിലെ മടക്കിൽ ഒളിഞ്ഞിരിക്കുന്ന പൊക്കിൾക്കുഴി കാണിച്ച് വന്ന വെളുത്തു തുടുത്ത ഒരു സുന്ദരി ‘
അശ്വതി : അജു ഇത് അഭിരാമി
അഭിരാമി : ഇവിടെയെന്താ ഒരു വടംവലി, ഇതാരാടി പരിചയപെടുത്തിയില്ലല്ലോ
അശ്വതി : ആ.. ഇത് അർജുൻ എന്നെ കെട്ടാൻ പോവുന്ന ചെക്കനാ
ഒരു കൂസലുമില്ലാതെ എന്നെ കണ്ണടച്ച് കാണിച്ചു കൊണ്ട് മറുപടി പറഞ്ഞ മിസ്സിനെ നോക്കി ഞാൻ ആൽതറയിൽ നിന്നും ഇറങ്ങി
അഭിരാമി : ആഹാ എന്നിട്ട് ഇവിടെ ഇരിക്കുവാണോ
അശ്വതി : വിളിച്ചിട്ട് വരണ്ടേ അവിടെയാരെയും പരിചയമില്ലെന്ന് പറഞ്ഞ് ഇവിടെ വന്നിരിക്കുവാണ്
അഭിരാമി : എന്താ അർജുൻ, അങ്ങോട്ട് വരൂ അവിടെ ഫ്രണ്ട്സൊക്കെ ഉണ്ട് എല്ലാവരേയും പരിചയപ്പെടാം
എന്ന് പറഞ്ഞ് എന്റെ അടുത്ത കൈയിൽ പിടിച്ച് വലിച്ചു
അശ്വതി : അത് വേണ്ട മോളെ കൈയിൽ പിടിക്കാൻ ഇവിടെ വേറെ ആളുണ്ട് നീ വിട്ടേ