പറ്റുമോ ഇല്ലയെ എന്ന് ഞാൻ തീരുമാനിച്ചോളാം നിന്നെ ഇത്രേം വളർത്താൻ അറിയാമെങ്കിൽ ആർക്കു കൊടുക്കണം എന്നും എനിക്കറിയാം… അമ്മയുടെ ശബ്ദം ആയിരുന്നു അതിൽ ഒരു ഉറച്ച തീരുമാനം ഉണ്ടായിരുന്നു.അതെ എന്റെ കാര്യം തീരുമാനമായി. ഇനി എന്നെ വരുന്ന ചെക്കന് ഇഷ്ടമാകല്ലേ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ ഉളളൂ.. കുറച്ചു കഴിഞ്ഞു ഒരു ബൈക്ക് ന്റെ ശബ്ദം ഞാൻ കേട്ടു.. അതെ അവർ വന്നു അയ്യേ ശബ്ദം കേട്ടിട്ട് തന്നെ ഏതോ പഴഞ്ചൻ ബൈക്ക് ആണെന്ന് തോനുന്നു..കുറച്ചു നേരം കഴിഞ്ഞു ചായയും കൊണ്ട് പോകാൻ ഉള്ള സമയം ആയെന്നു നിമ്മി ആന്റി പറഞ്ഞു.. അങ്ങനെ ഞാനും ആ കൃത്യ നിർവഹണതിനു ചുമതലപ്പെട്ടു.. അങ്ങനെ ചായയും കൊണ്ട് ചെന്നിട്ടു ഞാൻ അയാളെ ഒന്നു നോക്കി എന്റെ ഹൃദയം തകർന്നു പോയി.. ഒരു 30 നു മുകളിൽ പ്രായം തോന്നിക്കുന്ന തനി നാടനായുള്ള ഒരു മനുഷ്യൻ പേര് ഷിബു .. എനിക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടെ വന്നു.. അതിനിടയിൽ അയാൾ പെണ്ണിനെ ഇഷ്ടപ്പെട്ടു താല്പര്യം ഉണ്ടേൽ നമുക്ക് നടത്താം എന്നും കേട്ടതോടെ ഞാൻ റൂമിലേക്ക് ഓടി നെഞ്ചത്തിടിച്ചു കരഞ്ഞു. ഹൃതിക് റോഷനെ ആരാധിക്കുന്ന എനിക്ക് അധികം പൊക്കമില്ലാത്ത കുടവയറുള്ള മുണ്ടും ഷർട്ടും ധരിക്കുന്ന അയാളെ ഒരിക്കലും അംഗീകരിക്കാൻ ആകില്ലായിരുന്നു.ഏതായാലും അയാളെ വീട്ടിലുള്ള ആർക്കും ഇഷ്ടമായട്ടില്ല പ്രത്യേകിച്ച് നിമ്മിആന്റിക്ക് ..
അയാൾ കാണാൻ സുന്ദരൻ ആണെന്ന് അമ്മയും വിനു ചാച്ചനും പറഞ്ഞപ്പോൾ നിമ്മി ആന്റിയും വിദ്യയും എന്റെ കൂടെ നിന്നു.. അങ്ങനെ സുനി ചേട്ടനോട് അമ്മയും വിനുച്ചാച്ചനും കൂടെ വേറെ നോക്കാം എന്ന് പറയാൻ രാവിലെ തന്നെ പോയി…. അത് ഒഴിഞ്ഞു പോയതിന്റെ സന്തോഷത്തിൽ ഞാൻ അങ്ങനെ പാറി പറന്നു നടക്കാൻ തുടങ്ങി ആഹാ… എന്റെ കൂടെ വിദ്യയും നിമ്മി ആന്റിയും കൂടെ കൂടി പക്ഷെ എന്റെ സന്തോഷം അധിക നേരം ഉണ്ടായില്ല….അമ്മയും ചാച്ചനും എന്റെ കല്യാണം ഉറപ്പിച്ചേച്ചുള്ള വരാമായിരുന്നു പിന്നെ ഞാൻ കണ്ടത്. കാരണം എന്നെ കെട്ടാൻ വന്ന ആൾക്ക് നല്ല സ്വത്ത് ഉണ്ടെന്നു പോലും.. ഒരു 15 വയസ് വെത്യാസം അല്ലെ അവർക്കാർക്കും കുഴപ്പമില്ലെന്ന്…