എന്റെ ഹൃദയം ആകെ തകർന്നു പോയി. ഞാൻ ആവുന്നതും അമ്മയോട് കരഞ്ഞു പറഞ്ഞു പക്ഷെ അമ്മയുണ്ടോ കുലുങ്ങുന്നു അച്ഛൻ മരിച്ചതിനു ശേഷം എന്നേം വിദ്യായേം കഷ്ടപ്പെട്ട് വളർത്തിയത് കണ്ട കൂലിപ്പണിക്കാർക്ക് കൊടുക്കാൻ അല്ലെന്നാണ് അമ്മയുടെ പക്ഷം. 2 ദിവസം ഞാൻ ജലപാനം ഇല്ലാതെ വീട്ടിൽ ഇരുന്നു കരഞ്ഞു. പുള്ളിടെ പ്രായത്തിന്റെ പറ്റി പറഞ്ഞവരെല്ലാം വീട് കാണൽ ചടങ്ങ് കഴിഞ്ഞതോടെ എന്റെ ഭാഗ്യം ആണ് ഈ ബന്ധം എന്ന് പറഞ്ഞു തുടങ്ങി… അമ്മയും വിദ്യയും ഒന്നും നിലതല്ല നിൽക്കുന്നത് മെനഞ്ഞ പോലും എനിക്ക് തോന്നി തുടങ്ങി . അവർ എവിടെന്നോ കുറെ കാശു കടം വാങ്ങി കല്യാണം ആഘോഷിക്കാൻ ഉള്ള തിരക്കിലാണ്… അങ്ങനെ പുതിയ സിം എനിക്ക് വീണ്ടും എന്റെ ഫോൺകയ്യിൽ കിട്ടി…
ഫോണിന്റെ റിങ് ടോൺ കെട്ടിട്ടാണ് ഞാൻ അതിലേക്കു നോക്കിയത് തന്നെ. ” ഷിബു “അതിൽ തെളിഞ്ഞ വാക്ക് കണ്ടു എന്റെ ദേഷ്യം ഇരട്ടിച്ചു…. ഒന്നു സനിഷിനെ വിവരം അറിയിക്കാൻ പറ്റിയെങ്കിൽ എന്ന് ഞാൻ മനസ് കൊണ്ട് ആഗ്രഹിച്ച നിമിഷം ആയിരുന്നു അത്… പക്ഷെ കിരനുമായി മെസ്സേജ് ചെയ്യുന്നത് കൊണ്ട് തന്നെ ഞാൻ എനിക്ക് ഫോൺ ഉള്ള കാര്യം പോലും അവനെ അറിയിച്ചട്ടില്ല അവൻ ഫോൺ ചെക്ക് ചെയ്താലോ എന്നുള്ള പേടിയായിരുന്നു എനിക്ക് കാരണം അവൻ വല്ലാത്ത സെൽഫിഷ് ആണ് .. ശരിക്കും അവനു എന്നെ ഇഷ്ടമായിരുന്നു എന്റെ ഈ സ്വഭാവം ആണ് എനിക്കു ഈ അവസ്ഥ വരുത്തിയത്…അത് ഓർത്തിരിക്കുന്ന സമയത്ത് വിദ്യ വന്നു ഷിബുന്റെ ഫോൺ അറ്റന്റ് ചെയ്തു.. ഞാൻ വേണ്ടാന്നു കൈ കൊണ്ട് കാണിച്ചെങ്കിലും അവൾ അത് ശ്രദ്ധിച്ചില്ല..അവൾ എന്റെ കയ്യിൽ ഫോൺ തന്നു..
ഹലോ…. ഹലോ
ഹെലോ
ഞാൻ മടിച്ചു മടിച്ചു മറുപടി പറഞ്ഞു പിന്നെ എനിക്കൊന്നും പറയേണ്ടി വന്നില്ല അയാൾതന്നെ ഒരു ഒരു ഒരു മണിക്കൂർ എന്തെക്കെയോ എന്നോട് പറഞ്ഞു.. ഇത്രേം അറു ബോറാനായുള്ള ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽഞാൻ കണ്ടിട്ടില്ല.. എന്റെ രണ്ടു ചെവിയും പൊട്ടി ചോര വരുന്നത് പോലെ എനിക്ക് തോന്നി.. ഹോ.. എന്തൊരു ഗതിയാണ് എന്റേത്…